അബുദാബി : രാജ്യത്ത് കൊവിഡ് കേസുകളിൽ ഗണ്യമായി കുറവ് വന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡ ങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി യു. എ. ഇ.
പുതിയ അറിയിപ്പ് അനുസരിച്ച് ഇനി മുതൽ തുറസ്സായ സ്ഥലത്ത് മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കല്‍ നിര്‍ബ്ബന്ധം തന്നെയാണ്.പുതുക്കിയ കൊവിഡ് പ്രൊട്ടോക്കോള്‍ 2022 മാർച്ച് 1 മുതൽ നിലവില്‍ വന്നു.
മറ്റു രാജ്യങ്ങളില്‍ നിന്നും യു. എ. ഇ. യിലേക്ക് വരുന്ന വാക്സിനേഷൻ എടുത്ത യാത്രക്കാർ ക്യൂ-ആർ കോഡ് ഉള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതണം. വാക്‌സിനേഷൻ ഇല്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി. സി. ആർ. കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് കരുതണം. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം ഉള്ളവര്‍ക്ക് ക്വാറന്‍റൈന്‍ ഇല്ല. എന്നാല്‍ അവര്‍ 5 ദിവസത്തിനിടെ 2 പി. സി. ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് ഉറപ്പു വരുത്തണം.