ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ 80 രാജ്യ ക്കാർക്ക് ഇനി വിസ വേണ്ട

August 9th, 2017

qatar-national-flag-ePathram
ദോഹ : വിസ ഇല്ലാതെ തന്നെ ഇനി ഖത്തറി ലേക്ക് യാത്ര ചെയ്യാം. ആറു മാസത്തെ കാലാവധി യുള്ള പാസ്സ് പോര്‍ട്ടും മടക്ക യാത്ര ക്കുള്ള എയര്‍ ടിക്കറ്റും മാത്രം കയ്യില്‍ ഉണ്ടായാല്‍ മതി.

ഇന്ത്യ, അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേ ലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യ ങ്ങൾ അടക്കം 80 രാജ്യ ങ്ങളിലെ പൗര ന്മാർക്ക് ഇനി വിസ ഇല്ലാതെ തന്നെ ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ സാധിക്കും എന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി അധി കൃതർ അറിയിച്ചു.

വിനോദ സഞ്ചാര മേഖല യെ പരി പോഷി പ്പിക്കുന്ന തിനും വിദേശി കളെ രാജ്യ ത്തേക്ക് ആകര്‍ഷി ക്കുന്ന തിനും വേണ്ടി യാണ് ഖത്തര്‍ ടൂറിസം അഥോ റിറ്റി ഈ പദ്ധതി ആവിഷ്കരി ച്ചിരി ക്കുന്നത്. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ തീരു മാന പ്രകാര മാണ് രാജ്യ ത്തേക്കുള്ള പ്രവേശനം അനു വദി ക്കുന്നത്.

ആറു മാസത്തെ കാലാ വധി യുള്ള പാസ്സ് പോർട്ടും മടക്ക യാത്ര ടിക്കറ്റും ഹാജരാക്കി യാൽ പ്രവേശന അനു മതി ലഭിക്കും. ഇന്ത്യ അടക്ക മുള്ള 47 രാജ്യ ക്കാർക്ക് 30 ദിവസം തങ്ങു വാനും പിന്നീട് 30 ദിവസം കൂടി ദീർ ഘിപ്പി ക്കാവുന്നതു മായ മൾട്ടിപ്പിൾ എൻട്രി അനുമതി യാണ് ലഭിക്കുക.

33 രാജ്യ ങ്ങളി ലെ പൗര ന്മാർക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി വിസ ആയി രിക്കും ലഭിക്കുക.

രാജ്യത്തെ സാംസ്‌കാരിക പൈതൃകം, പ്രകൃതി സമ്പത്ത്, ആതിഥ്യ മര്യാദ എന്നിവ ആസ്വദി ക്കുവാ നായി സന്ദര്‍ശ കരെ ആക ര്‍ഷി ക്കുന്ന തിന്റെ ഭാഗ മായാണ് പുതിയ നടപടി എന്ന് ഖത്തര്‍ ടൂറിസം അഥോ റിറ്റി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്ര പിതാവിന് പ്രണാമം : 2018 യു. എ. ഇ. യില്‍ ‘സായിദ് വര്‍ഷം’ ആയി ആചരിക്കും

August 7th, 2017

sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 യു. എ. ഇ. ‘സായിദ് വര്‍ഷം’ ആയി ആചരിക്കും എന്ന് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു.

ഭരണാധികാരി യായി സ്ഥാനാരോഹണം ചെയ്തതിന്റെ വാർഷിക ദിനമായ ആഗസ്റ്റ് ആറി നാണ് ഇതു സംബ ന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

അറിവ്, ബഹുമാനം, നിശ്ചയ ദാര്‍ഢ്യം, സത്യ സന്ധത, ത്യാഗ സന്നദ്ധത, രാജ്യ സ്‌നേഹം എന്നിവയെല്ലാം മുറുകെ പ്പിടിച്ച് രാഷ്ട്ര നിര്‍മ്മാണ ത്തില്‍ ഭാഗ മാകു വാന്‍ യു. എ. ഇ. യിലെ ജന ങ്ങളോട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവശ്യപ്പെട്ടു.

വെല്ലു വിളികളും അപകട ങ്ങളും തരണം ചെയ്ത് ലക്ഷ്യ ത്തിലേക്ക് എത്തു വാന്‍ ഓരോ മനുഷ്യനും ആവശ്യ മായ ഗുണ ഗണ ങ്ങളാണ് ശൈഖ് സായിദ് മുന്നോട്ട് വച്ചിരി ക്കുന്നത്.

ശൈഖ് സായിദിന്റെ നേതൃ പരതയും യു. എ. ഇ. പൈതൃകവും ദീര്‍ഘ വീക്ഷണവും എല്ലാം ആശയ ങ്ങളാവുന്ന പദ്ധതി കളും പരിപാടി കളുമാണ് പുതു വര്‍ഷ ത്തില്‍ നട പ്പിലാ ക്കുക.

– image credit : Khaleelullah Chemnad 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുറഞ്ഞ വരുമാന ക്കാര്‍ക്ക് ചെറിയ വാടക യില്‍ വീട്

August 7th, 2017

new-logo-abudhabi-2013-ePathram
അബുദാബി : ചെറിയ വരുമാനം ഉള്ളവര്‍ക്കു ലഭ്യ മാവുന്ന വിധ ത്തില്‍ മികച്ച സൗകര്യ ങ്ങളുള്ള താമസ കേന്ദ്ര ങ്ങള്‍ അബു ദാബി യില്‍ ഒരുക്കുന്നു.

പ്രതിമാസം 700 ദിര്‍ഹ ത്തില്‍ താഴെ മാത്രം വാടക വരുന്ന താമസ കേന്ദ്ര ങ്ങളാ ണ് അബു ദാബി മുനിസി പ്പാലിറ്റി ഒരുക്കു ന്നത്. അബുദാബി എമിറേറ്റിലെ കുറഞ്ഞ വരുമാന മുള്ള വിദേശി കളെ സഹായി ക്കുവാ നാണ് ഈ പദ്ധതി എന്ന് അബുദാബി സിറ്റി മുനിസി പ്പാലിറ്റി ആക്ടിംഗ് ജനറൽ മാനേജർ മുസബ്ബ മുബാറക് അൽ മറാർ അറിയിച്ചു.

പ്രതിമാസ വരുമാനം 2,000 ദിർഹം മുതൽ 4,000 ദിർഹം വരെ ഉള്ള വർക്ക് 700 മുതൽ 1400 ദിർഹം വരെ വാടക യിൽ വീടു കള്‍ നൽകും.

കുറഞ്ഞ വരുമാന ക്കാരായ കുടുംബ ങ്ങള്‍ ക്ക് പ്രതി മാസം 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെ വാടക ഈടാക്കുന്ന താമസ സ്ഥല ങ്ങള്‍ നിര്‍മ്മി ക്കുവാനും നഗര സഭ പദ്ധതി ഇടു ന്നതായി അദ്ദേഹം സൂചിപ്പിച്ചു.

ബാച്ചിലര്‍ താമസ കേന്ദ്ര ങ്ങളില്‍ തിങ്ങി ഞെരുങ്ങി യുള്ള ആളു കളുടെ അനധികൃത താമസം ഒഴിവാ ക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്തു മിനിറ്റിനുള്ളിൽ ഇ – ചാനൽ സംവിധാന ത്തി ലൂടെ യു. എ. ഇ. വിസ

August 3rd, 2017

uae-visa-new-rules-from-2014-ePathram
അബുദാബി : പത്തു മിനിറ്റില്‍ വിസാ നടപടി ക്രമങ്ങൾ പൂർത്തിയാ ക്കുവാന്‍ കഴിയുന്ന ഇ –ചാനൽ സംവി ധാനം യു. എ. ഇ. ആഭ്യന്തര മന്ത്രാലയം നടപ്പി ലാക്കി.

റെസിഡന്റ് വിസ, എൻട്രി പെർമിറ്റ് തുടങ്ങി യവ യുടെ നടപടി ക്രമ ങ്ങൾ വേഗ ത്തിൽ സുതാര്യ മായി പൂർത്തി യാക്കു വാന്‍ കഴിയുന്ന തര ത്തില്‍ ‘തഹലുഫ് അൽ ഇമറാത്ത് ടെക്‌നിക്കൽ സൊല്യൂ ഷൻസു’ മായി സഹകരിച്ചു കൊണ്ടാണ് ആഭ്യ ന്തര മന്ത്രാല യത്തിനു കീഴിലെ ഇമിഗ്രേഷൻ വിഭാഗം ഇ –ചാനൽ  സ്‌മാർട്ട് സംവിധാനം വികസി പ്പിച്ചത്.

ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭിക്കു വാനായി ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ വെബ് സൈറ്റ് സന്ദര്‍ ശിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുതിയ നികുതി നിയമം പ്രാബല്യ ത്തില്‍ വരുന്നു

August 2nd, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : രാജ്യത്ത് നികുതി നടപ്പി ലാക്കു വാന്‍ പുതിയ ചട്ട ങ്ങളും നടപടി ക്രമ ങ്ങളും യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാ പിച്ചു.

നികുതി സമാഹര ണവും നിര്‍വ്വ ഹണവും നിയന്ത്രി ക്കുന്ന ഫെഡറല്‍ നിയമ ത്തില്‍ ( No : 7  of  2017) മൂല്യ വർദ്ധിത നികുതി (വാറ്റ്), എക്‌സൈസ് ടാക്‌സ് ഉൾപ്പെ ടെയുള്ള എല്ലാ നികുതി കളു ടെയും ഘടനയും നികുതി ദാതാ ക്കളു ടെയും ഫെഡറൽ ടാക്സ് അഥോ റിറ്റി (എഫ്‌. ടി.എ.) യുടെ യും ഉത്തര വാദിത്വ ങ്ങളും വ്യക്ത മായി വിശദീ കരിക്കു ന്നുണ്ട്.

uae-president-issues-new-tax-procedures-law-ePathram

രാജ്യത്തെ എല്ലാ വ്യാപാര ഇട പാടു കളുടെയും പൂർണ്ണ വിവര ങ്ങൾ അഞ്ചു വർഷ ത്തേക്കു നിര്‍ബ്ബന്ധ മായും സൂക്ഷിച്ചു വെക്കണം എന്ന താണ് പ്രധാന വ്യവസ്ഥ.

ഓഡിറ്റു കള്‍, റീഫണ്ട്, നികുതി സമാ ഹരണം, നികുതി രജിസ്‌ട്രേ ഷന്‍, റിട്ടേണ്‍ തുടങ്ങിയയും നിയമ ത്തില്‍ വ്യക്ത മാക്കി യിട്ടുണ്ട്. രാജ്യമൊട്ടാകെ ബാധകമായ പൊതു നിയമം ആയിരിക്കും ഇത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇയര്‍ ഓഫ് ഗിവിംഗ് : തൊഴിലാളി കൾക്ക്​ ‘തണല്‍’ ഒരുക്കി മാർത്തോമ്മാ യുവ ജന സഖ്യം
Next »Next Page » പത്തു മിനിറ്റിനുള്ളിൽ ഇ – ചാനൽ സംവിധാന ത്തി ലൂടെ യു. എ. ഇ. വിസ »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine