അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.
അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.
- pma
അബുദാബി : ഇസ്‌റാഅ് മിഅ്‌റാജ് ദിനം പ്രമാണിച്ച് യു. എ. ഇ. യിൽ അവധി പ്രഖ്യാ പിച്ചു. സ്വകാര്യ മേഖല യില്‍ ഏപ്രില്‍ 22 ശനിയാഴ്ചയും പൊതു മേഖ ലയില്‍ 23 ഞായ റാഴ്ച യുമാണ് അവധി.
സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ക്കും മന്ത്രാലയ ങ്ങള്‍ക്കും സ്‌കൂളു കള്‍ക്കും ഏപ്രില്‍ 21 വെള്ളി യാഴ്ച മുതല്‍ മൂന്ന് ദിവസത്തെ തുടര്‍ച്ച യായ അവധി ലഭിക്കും.
വാരാന്ത്യ അവധി യായി വെള്ളിയാഴ്ച മാത്രം ലീവ് കിട്ടുന്ന സ്വകാര്യ മേഖല യിലെ തൊഴി ലാളി കളടക്ക മുള്ള വർക്ക് വേതന ത്തോടെ ശനിയാഴ്ച യും ലീവ് കിട്ടുന്ന തോടെ തുടർ ച്ച യായ രണ്ടു ദിവസം അവധി ലഭിക്കും.
- pma
ദുബായ് : അന്താരാഷ്ട്ര വിമാന ത്താവള ത്തിലുടെ ഏറ്റവും വേഗത്തില്‍ എമി ഗ്രേഷന്‍ നടപടി കളെല്ലാം പൂര്‍ത്തി യാക്കു വാന്‍ കഴി യുന്ന സ്മാര്‍ട്ട് ഗേറ്റി ലൂടെ യുള്ള യാത്ര ക്കായി സൗജന്യ മായി രജി സ്റ്റര്‍ ചെയ്യുവാന്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സൗകര്യം ഒരുക്കി യതായി അധികൃതര്‍ അറി യിച്ചു.
ഏപ്രില്‍ 4 ചൊവ്വാഴ്ച വരെ സൗജന്യ രജിസ്ട്റേഷന്‍ സംവിധാനം പൊതു ജന ങ്ങള്‍ക്ക് ഉപ യോഗ പ്പെടുത്താം. രാജ്യത്തെ വിവിധ എമി റേറ്റു കളി ലെ വിസ ക്കാര്‍ക്കും ഇവിടെ നിന്ന് സൗജ ന്യമായി രജിസ്റ്റര്‍ ചെയ്യാം. യു. എ. ഇ. താമസ വിസ യുള്ള പാസ് പോര്‍ട്ടും രാജ്യത്തെ തിരി ച്ചറി യല്‍ കാര്‍ഡു മാണ് റജി സ്‌ട്രേഷ നായി സമര്‍പ്പി ക്കേണ്ടത്.
ദുബായ് ഗവൺ മെൻറ് അച്ചീവ് മെന്റ് എക്‌സി ബിഷന്റെ ഭാഗ മായി ദുബായ് ഇമി ഗ്രേഷന്‍ വിഭാഗ മാണ് എട്ടാം നമ്പര്‍ ഹാളില്‍ സ്റ്റാന്‍ഡ് – സി – ഒന്നി ന്റെ ഭാഗ ത്തായി സൗജന്യ സ്മാര്‍ട്ട് ഗേറ്റ് രജി സ്‌ട്രേഷന്‍ ഒരുക്കി യിരി ക്കുന്നത്.
പെതു ജനങ്ങള്‍ ഈ അവസരം പരാമാവധി ഉപ യോഗ പ്പെടുത്ത ണം എന്ന് ദുബായ് ജി. ഡി. ആര്‍. എഫ്. എ. തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ മ്മദ് അല്‍ മർറി വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.
- pma