അബുദാബി : തലസ്ഥാന നഗരിയിൽ ടൂറിസം കോടതി യും പ്രോസി ക്യൂഷനും സ്ഥാപിക്കു വാൻ യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബു ദാബി ജുഡീഷ്യൽ ഡിപ്പാർട്ട് മെന്റ് ചെയർ മാനു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
വിനോദ സഞ്ചാര മേഖല യിൽ ലോക ഭൂപട ത്തിൽ മുന്നേറിയ രാജ്യ മാണ് യു. എ. ഇ. എണ്ണ ഇതര വരുമാന ങ്ങളിൽ രാജ്യ ത്തിന് നേട്ടം കൊയ്യാവുന്ന മേഖല യായ ടൂറിസം ഡിപ്പാർട്ടു മെന്റിനെ കൂടുതൽ കാര്യ ക്ഷമ മാക്കു കയും കുറ്റ മറ്റ താക്കു കയും വിനോദ സഞ്ചാരി കൾക്ക് തങ്ങളുടെ അവകാശ ങ്ങൾ ഉറപ്പു വരുത്തു ന്നതിനും വേണ്ടി യാണ് ടൂറിസം കോടതി യും പ്രോസി ക്യൂഷനും സ്ഥാപി ക്കുന്നത് എന്നും ഇതു വഴി വിനോദ സഞ്ചാരി കൾക്കു എല്ലാ അർത്ഥ ത്തിലു മുള്ള സുരക്ഷ ഉറപ്പു വരുത്തു കയും ചെയ്യും എന്നും അബു ദാബി ജുഡീഷ്യറി അണ്ടർ സെക്ര ട്ടറി യൂസുഫ് സഈദ് അൽ അബ്രി വ്യക്തമാക്കി.
ചെറിയ കാല യളവിൽ രാജ്യത്ത് എത്തുന്ന സഞ്ചാ രിക ളു മായി ബന്ധ പ്പെട്ട് ഉണ്ടാവുന്ന കേസു കൾ, അവരുടെ വിസാ കാലാവധി തീരു ന്നതിനു മുൻപേ തീർപ്പു കൽപ്പി ക്കുക എന്നതാ യിരിക്കും ടൂറിസം കോടതി യുടെ ലക്‌ഷ്യം എന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരി കൾക്കു ഏറ്റവും മെച്ച പ്പെട്ട അടി സ്ഥാന സൗകര്യ ങ്ങൾ ഒരുക്കുക വഴി ഈ മേഖല യെ കൂടുതൽ ജനകീയ മാക്കു വാനും ഇത്തരം നട പടി കളി ലൂടെ സാധിക്കും എന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.