സൗദി അറേബ്യ യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്

January 14th, 2017

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ്​ : സൗദി അറേബ്യയില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ചു.

2017 ജനുവരി 15 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ യാണ് പൊതു മാപ്പിന്റെ കാലാവധി. ക്രിമി നല്‍ കുറ്റം ഒഴികെ യുള്ള കുറ്റ കൃത്യ ങ്ങള്‍ക്ക് ശിക്ഷിക്ക പ്പെട്ട് ജയി ലില്‍ കഴിയു ന്നവര്‍ക്ക് പൊതു മാപ്പ് പ്രയോജന പ്പെടു ത്താം.

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍, ക്രിമി നല്‍ കുറ്റം എന്നി വക്ക് പൊതു മാപ്പ് ബാധകമല്ല. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്ന ഹജ്ജ്, ഉംറ തീർഥാട കര്‍ ക്കും രാജ്യത്ത് അന ധികൃത മായി തങ്ങുന്ന എല്ലാ വിദേശി കള്‍ക്കും പൊതു മാപ്പ് ബാധകമാണ്.

പൊതു മാപ്പ് അവസാനി ക്കുന്ന തോടെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്ന വരെ പിടി കൂടു വാനുള്ള പരി ശോധന കർശ്ശന മാക്കും എന്നും അധി കൃതര്‍ മുന്നറി യിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദേശ തൊഴിലാളി കളുടെ വൈദ്യ പരിശോധന സ്വകാര്യ കമ്പനികള്‍ക്ക്

January 12th, 2017

foreign-medical-check-up-private-copmanies-ePathram
അബുദാബി : വിദേശ തൊഴിലാളി കളുടെ വൈദ്യ പരി ശോധന സ്വകാര്യ കമ്പനി കള്‍ക്ക് നല്‍കും എന്ന് ആരോഗ്യ മന്ത്രാലയം. സ്വകാര്യ കമ്പനി കളുടെ സഹ കരണ ത്തില്‍ പുതിയ മെഡി ക്കല്‍ സെന്ററു കള്‍ പണി യും എന്നും ആരോഗ്യ മന്ത്രാ ലയ ത്തിലെ മെഡിക്കല്‍ സെന്ററു കളുടെ ചുമതല വഹിക്കുന്ന ഡോ. ഹുസൈന്‍ അല്‍ റന്ദ് അറിയിച്ചു.

മെഡിക്കല്‍ സെന്ററു കള്‍ക്കുള്ള ഔദ്യോഗിക ടെന്‍ഡര്‍ മന്ത്രാലയം ഉടന്‍ വിളിക്കും. പുതിയ വൈദ്യ പരി ശോധ നാ കേന്ദ്ര ങ്ങള്‍ തുടങ്ങു ന്നതി നുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളും രൂപ രേഖയും മന്ത്രാലയം തയ്യാറാക്കി യിട്ടുണ്ട്. പരിശോ ധനക്ക് ആവശ്യമുള്ള ഡോക്ടര്‍ മാരെയും സാങ്കേതിക ജീവന ക്കാരെയും മന്ത്രാലയം നല്‍കും.

ആരോഗ്യ മന്ത്രാലയ അധികൃതരുടെ നിരീക്ഷണ ത്തിലും മേല്‍ നോട്ട ത്തിലും ആയിരിക്കും സ്വകാര്യ മേഖയിലെ ആരോഗ്യ പരി ശോധനാ കേന്ദ്ര ങ്ങള്‍ പ്രവര്‍ ത്തിക്കുക എന്നും ഡോ. ഹുസൈന്‍ അല്‍ റന്ദ് അറിയിച്ചു. പരി ശോധന യുടെ നിരക്ക് വര്‍ദ്ധി പ്പിക്കാതെ യായി രിക്കും സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് ചുമതല നല്‍കുക.

സെന്ററു കളുടെ സേവന ങ്ങള്‍ തരം തിരിച്ചായിരിക്കും നിരക്ക് നിശ്ചയി ക്കുക. അതി വേഗത്തില്‍ പരിശോധനാ ഫലം ലഭി ക്കുന്ന സംവി ധാനവും സാധാരണ ഗതി യില്‍ ഫലം നല്‍കുന്ന സംവിധാനവും നില നിര്‍ത്തും. ഒരാള്‍ക്ക് മുന്‍ കൂട്ടി ബുക്ക് ചെയ്തു സമയ നഷ്ടം കൂടാതെ പരി ശോധനാ പ്രക്രിയ കള്‍ പൂര്‍ത്തി യാക്കു ന്നതിനു നിരക്ക് കൂടുതല്‍ ആയി രിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടൂറിസം കോടതിയും പ്രോസിക്യൂഷനും സ്ഥാപിക്കുന്നു

January 12th, 2017

logo-abudhabi-judicial-department-ePathram.jpg
അബുദാബി : തലസ്ഥാന നഗരിയിൽ ടൂറിസം കോടതി യും പ്രോസി ക്യൂഷനും സ്ഥാപിക്കു വാൻ യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബു ദാബി ജുഡീഷ്യൽ ഡിപ്പാർട്ട് മെന്റ് ചെയർ മാനു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

വിനോദ സഞ്ചാര മേഖല യിൽ ലോക ഭൂപട ത്തിൽ മുന്നേറിയ രാജ്യ മാണ് യു. എ. ഇ. എണ്ണ ഇതര വരുമാന ങ്ങളിൽ രാജ്യ ത്തിന് നേട്ടം കൊയ്യാവുന്ന മേഖല യായ ടൂറിസം ഡിപ്പാർട്ടു മെന്റിനെ കൂടുതൽ കാര്യ ക്ഷമ മാക്കു കയും കുറ്റ മറ്റ താക്കു കയും വിനോദ സഞ്ചാരി കൾക്ക് തങ്ങളുടെ അവകാശ ങ്ങൾ ഉറപ്പു വരുത്തു ന്നതിനും വേണ്ടി യാണ് ടൂറിസം കോടതി യും പ്രോസി ക്യൂഷനും സ്ഥാപി ക്കുന്നത് എന്നും ഇതു വഴി വിനോദ സഞ്ചാരി കൾക്കു എല്ലാ അർത്ഥ ത്തിലു മുള്ള സുരക്ഷ ഉറപ്പു വരുത്തു കയും ചെയ്യും എന്നും അബു ദാബി ജുഡീഷ്യറി അണ്ടർ സെക്ര ട്ടറി യൂസുഫ് സഈദ് അൽ അബ്രി വ്യക്തമാക്കി.

ചെറിയ കാല യളവിൽ രാജ്യത്ത് എത്തുന്ന സഞ്ചാ രിക ളു മായി ബന്ധ പ്പെട്ട് ഉണ്ടാവുന്ന കേസു കൾ, അവരുടെ വിസാ കാലാവധി തീരു ന്നതിനു മുൻപേ തീർപ്പു കൽപ്പി ക്കുക എന്നതാ യിരിക്കും ടൂറിസം കോടതി യുടെ ലക്‌ഷ്യം എന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരി കൾക്കു ഏറ്റവും മെച്ച പ്പെട്ട അടി സ്ഥാന സൗകര്യ ങ്ങൾ ഒരുക്കുക വഴി ഈ മേഖല യെ കൂടുതൽ ജനകീയ മാക്കു വാനും ഇത്തരം നട പടി കളി ലൂടെ സാധിക്കും എന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതിയ സേവന ങ്ങളു മായി അബു ദാബി പോലീസി ന്റെ പുതിയ ആപ്പ്

January 7th, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : മുപ്പത്തി അഞ്ച് സൗജന്യ സേവനങ്ങള്‍ ലഭ്യ മാവുന്ന മൊബൈല്‍ ഫോണ്‍ ആപ്ലി ക്കേഷന്‍ അബു ദാബി പോലീസ് പുറത്തിറക്കി.

ആന്‍ഡ്രോയിഡ്, i O S സംവിധാന ങ്ങളില്‍ ഉപയോഗി ക്കാവുന്ന രീതി യിലാണ് ആപ്ലിക്കേഷന്‍ തയ്യാ റാക്കി യിരി ക്കുന്നത്.

വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍, ഡ്രൈവിംഗ് ടെസ്റ്റ് ഷെഡ്യൂളു കളും ഗതാ ഗത പിഴ കളും പരി ശോധി ക്കല്‍, ഗതാഗത പിഴ അടക്കല്‍, മവാഖിഫ് ഫീസ് അടക്കല്‍ തുടങ്ങിയ സേവന ങ്ങള്‍ അടങ്ങിയ ആപ്ലി ക്കേഷനാണ് പുറത്തിറ ക്കിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. 2017 ലെ പൊതു അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു

January 5th, 2017

logo-uae-government-2016-ePathram
അബുദാബി : 2017ലെ പൊതു അവധി ദിന ങ്ങൾ പ്രഖ്യാ പിച്ചു. ജനുവരി ഒന്ന് പുതു വത്സര അവധി അടക്ക മുള്ള പൊതു അവധി ദിന ങ്ങളെ കുറിച്ചുള്ള അറി യിപ്പാണ് അധികൃതർ പുറ ത്തിറ ക്കിയി രിക്കുന്നത്. ഫെഡറൽ മന്ത്രാ ലയ ങ്ങൾക്കും സർക്കാർ സ്‌ഥാപന ങ്ങൾക്കും 2017 ലെ ഈ അവധികൾ ബാധകമാകും.

റമദാൻ, ഈദ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിക അവധി ദിവസ ങ്ങൾ ചന്ദ്ര മാസം അടിസ്‌ഥാന മാക്കി മാറ്റം വരാം എന്നും അറിയിപ്പിൽ പറയുന്നു.

ഏപ്രിൽ 24 : (റജബ് 27) ഇസ്‌റാഅ് – മിഅ്‌റാജ്.

ജൂൺ 25 : ശവ്വാൽ ഒന്ന് – ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ അവധി മൂന്നു ദിവസം).

ആഗസ്ററ് 31 : അറഫാ ദിനം (ഹജ്ജ്).

സെപ്‌റ്റംബർ 1 : (ദുൽഹജ്ജ് പത്ത് – ബലി പെരുന്നാൾ- മൂന്നു ദിവസം അവധി).

സെപ്‌റ്റംബർ 22 : മുഹറം ഒന്ന് – ഹിജ്‌റ പുതു വത്സര ദിനം.

നവംബർ 30 : (റബീഉൽ അവ്വൽ 12) നബി ദിനം, രക്‌ത സാക്ഷി ദിനം.

ഡിസംബർ 2, 3 : യു. എ. ഇ. ദേശീയ ദിനം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദേശികള്‍ക്ക് വാർഷിക വാടകയുടെ 3 ശതമാനം ഫീസ് പ്രാബല്യത്തിൽ
Next »Next Page » ഷണ്ഠീകരിക്കപ്പെട്ട വർത്ത മാന യാഥാർത്ഥ്യത്തെ തുറന്നു കാട്ടി ലൈറ്റ്‌സ് ഔട്ട് »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine