അബുദാബി : യു. എ. ഇ. മന്ത്രി സഭ അടുത്ത അഞ്ച് വര്ഷ ത്തേക്കുള്ള ബജറ്റിന് അംഗീകാരം നല്കി. രാജ്യത്തിന്റെ സമഗ്ര വികസനവും പൗര ന്മാരുടെയും താമസ ക്കാരു ടെയും സംതൃ പ്തി യും ലക്ഷ്യ മിട്ടുള്ള പഞ്ച വൽസര പദ്ധതി ക്കാണ് യു. എ. ഇ. ഫെഡറൽ ബജറ്റി നാണ് മന്ത്രി സഭ അംഗീകാരം നൽകിയത്.
24,800 കോടി ദിര്ഹമാണ് 2017 മുതല് 2021 വരെയുള്ള കാല യള വിലേ ക്കുള്ള ബജറ്റില് വക യിരു ത്തി യിരി ക്കുന്നത്. ഇതില് 4,870 കോടി ദിര്ഹം, 2017ലേക്ക് മാത്ര മായി നീക്കി വെച്ചു. അഞ്ച് വര്ഷ ത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്ന ആദ്യ അറബ് രാജ്യ മാണ് യു. എ. ഇ.
ജനങ്ങ ളുടെ ക്ഷേമം, സമൃദ്ധി, സന്തോഷം, സുരക്ഷ എന്നിവ വര്ദ്ധിപ്പിക്കുക എന്നതും പഞ്ച വല്സര ബജറ്റ് അവതരണ ത്തിലൂടെ ലക്ഷ്യ മിടുന്നു.
സാമൂഹിക സേവന പരിഷ്കരണം, സര്ക്കാര് സ്മാര്ട്ട് സേവനങ്ങളുടെ നവീ കരണം തുടങ്ങിയ കാര്യങ്ങള് ക്കായി ഓരോ അഞ്ച് വര്ഷ ത്തിലും ബജറ്റ് തയ്യാറാ ക്കണം എന്ന നിര്ദ്ദേശം വെച്ചത് യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന് റാശിദ് അല് മക്തൂം ആയിരുന്നു.
രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മുന് നിറുത്തി യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന് സായിദ് അല് നഹ്യാ ന്റെ നേതൃത്വ ത്തി ലു ള്ള ഫെഡറല് സര്ക്കാര് വിവിധ പദ്ധതികള് ആസൂ ത്രണം ചെയ്തു നടപ്പാക്കിയ തായും സുരക്ഷയും മികച്ച ജീവിതവും അവര്ക്ക് ഉറപ്പാക്കുന്നു എന്നും ആദ്ദേഹം കൂട്ടിച്ചേര്ത്തു.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം തുടങ്ങി യു. എ. ഇ. പൗര ന്മാരു ടെയും രാജ്യ ത്തെ താമസ ക്കാരു ടെയും ഉന്നത മായ സമൃദ്ധി ക്കും ക്ഷേമ ത്തിനും വേണ്ടി യായി രിക്കും സാമ്പ ത്തിക സ്രോത സ്സുകള് ഉപ യോഗ പ്പെടുത്തുക. സേവന ങ്ങള് വിപുല പ്പെടു ത്തി ക്കൊണ്ട് ഭാവി സര്ക്കാറിന്െറ കാഴ്ച പ്പാടുകള് എല്ലാ അര്ത്ഥ ത്തിലും സഫലീ കരി ക്കുകയും ലോക ത്തിലെ മികച്ച സര്ക്കാറു കളിൽ ഒന്നായി യു. എ. ഇ. സര്ക്കാറിനെ വാര്ത്തെ ടുക്കു കയു മാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിന് റാശിദ് അല് മക്തൂം അദ്ധ്യക്ഷത വഹിച്ച യോഗ ത്തില് ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന് സായിദ് അല് നഹ്യാന്, ഉപ പ്രധാന മന്ത്രി യും പ്രസിഡന്ഷ്യല് കാര്യ മന്ത്രി യുമായ ശൈഖ് മന്സൂര് ബിന് സായിദ് അല് നഹ്യാന് തുടങ്ങിയവരും സംബന്ധിച്ചു.