സോഷ്യല്‍ മീഡിയ കളിൽ അതിരു വിട്ടാൽ കടുത്ത ശിക്ഷ : അബുദാബി പോലീസ്

February 25th, 2017

facebook-dis-like-thumb-down-ePathram
അബുദാബി : ധന സമ്പാദന ത്തിനും അപരനെ അപ കീർത്തി പ്പെടു ത്തുന്ന തിനും സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്ന വർക്ക് കടുത്ത ശിക്ഷ നല്‍കും എന്ന് അബു ദാബി പോലീസ്.

അടിസ്ഥാന മില്ലാത്ത വാർത്ത കളും പരിധി വിട്ട ആശ യങ്ങളും പ്രചരി പ്പിക്കു വാ നായി ചിലര്‍ സോഷ്യൽ മീഡി യകൾ ഉപ യോഗി ക്കു ന്നുണ്ട്. ഇത്തരം സാഹ ചര്യങ്ങൾ മുൻ നിറുത്തി യാണ് അബു ദാബി പോലീ സിന്റെ പുതിയ അറി യിപ്പ്.

വ്യക്തി കളുടെയോ കുടുംബ ങ്ങളു ടെയോ സ്വാകാര്യ തകൾ പ്രസിദ്ധ പ്പെടു ത്തുന്നതും കുറ്റ കര മാണ്. അതു കൊണ്ട് ഏതെ ങ്കിലും തര ത്തിലുള്ള സ്വാകാ ര്യ വിവര ങ്ങൾ, വാർത്തകൾ, ചിത്ര ങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പ്രചരി പ്പിക്കു ന്നതിൽ നിന്നും ജനങ്ങൾ വിട്ടു നിൽക്കണം എന്നും അധി കൃതർ അറി യിച്ചു.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരി ഗണന കിട്ടാറില്ല : വി. എസ്.

February 11th, 2017

vs-achyuthanandhan-in-pravasi-bharathi-ePathram.jpg
അബുദാബി : നമ്മുടെ നാടിന്‍െറ സമ്പദ് ഘടനയും സാമൂ ഹിക സാഹ ചര്യവും ചിട്ട പ്പെടു ത്തുന്ന തില്‍ മുഖ്യ പങ്ക് വഹി ക്കുന്നത് ഗള്‍ഫ് നാടു കളിലെ മല യാളി കളുടെ അദ്ധ്വാനവും വിയ ര്‍പ്പു മാണ്.  അതു കൊണ്ട് തന്നെ പ്രവാസി കളുടെ ജീവിത ത്തില്‍ ഉണ്ടാകുന്ന ഏത് പ്രശ്ന വും നാട്ടിലെ ജീവിത ത്തെയും ബാധിക്കും.

എന്നാല്‍, പല പ്പോഴും പ്രവാസി കളുടെ ആവശ്യ ങ്ങ ള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടാ റില്ല എന്നത് ഒരു വസ്തുത യാണ്. അതിന് മൗലിക മായ മാറ്റം ഉണ്ടായേ തീരൂ എന്ന് വി. എസ്. അച്യു താന ന്ദന്‍.

പ്രവാസി കളുടെ പ്രശ്‌ന ങ്ങൾ അടി യന്തിര മായി പരി ഹരി ക്കുവാന്‍ കേന്ദ്ര – സംസ്‌ഥാന സർ ക്കാറു കള്‍ ഇട പെടണം. ഗൾഫിൽ ജോലി ചെയ്യുന്ന 80% സാധാരണ ക്കാരായ പ്രവാസി കളും ഒട്ടേറെ പ്രശ്‌ന ങ്ങൾ നേരിടുന്ന തായും അദ്ദേഹം പറഞ്ഞു.

അബുദാബി നാഷണൽ തിയ്യേറ്ററിൽ പ്രവാസി ഭാരതി 810 എ. എം. റേഡിയോ യുടെ ഒന്നാം വാർഷിക ആഘോഷം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു വി. എസ്.  മാറി വരുന്ന സാമൂഹിക അന്ത രീക്ഷ ത്തിൽ മാധ്യമ ങ്ങളുടെ പ്രസക്തിയെ ക്കുറിച്ചും വി. എസ്. സംസാരിച്ചു.

മാധ്യമ പ്രവര്‍ത്ത കരു ടെയും മാധ്യമ ങ്ങളു ടെയും അടി സ്ഥാന പരമായ ചുമതല സാമൂഹിക ജീവിതം ചിട്ട പ്പെടു ത്തുകയും മെച്ച പ്പെടുത്തു കയും ചെയ്യുക എന്നുള്ള താണ്. എന്നാല്‍, ആഗോള വത്കരണം ആടി ത്തിമിര്‍ ക്കുന്ന ഇക്കാലത്ത് മാധ്യമ ങ്ങള്‍ പൊതു വില്‍ അന്തസ്സാര ശൂന്യ മായ വാര്‍ത്ത കളിലും വിനോദ ങ്ങളിലും അഭി രമി ക്കുകയാണ് എന്ന ആക്ഷേപം സജീവ മാണ്.

മനുഷ്യ ജീവിത ത്തിന്‍െറ പൊള്ളുന്ന പ്രശ്ന ങ്ങള്‍ക്ക് നേരെ മാധ്യമ ങ്ങള്‍ പലപ്പോഴും കണ്ണടക്കുക യാണ് എന്ന വിമര്‍ശന മുണ്ട്. ഒരു പരിധി വരെ ഈ ആക്ഷേപ ങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും അടി സ്ഥാനം ഉണ്ടെന്നും വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

പ്രവാസി ഭാരതി ചെയർമാൻ നൗഷാദ് അബ്‌ദുൽ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. വി. ടി. ബല്‍റാം എം. എല്‍. എ. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്‌ഠൻ നായർ, പ്രവാസി ഭാരതി എം. ഡി.യും ജനറൽ മാനേജരു മായ ചന്ദ്ര സേനൻ, ഡയറക്‌ടർ കെ. മുരളീധരൻ, ഷൈൻ ശിവ പ്രസാദ്, അൻസാരി സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

റേഡിയോ നാടകോത്സവത്തിലെ വിജയി കൾക്കുള്ള പുരസ്‌കാര ദാനവും നടന്നു.

പ്രവാസി ഭാരതി റേഡിയോ ലിങ്ക്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതി നാടകോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 8th, 2017

logo-radio-pravasi-bharathi-radio-810-ePathram.jpg
അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. സംഘടി പ്പിച്ച അന്താരാഷ്‌ട്ര റേഡിയോ നാടകോത്സവ ത്തിൽ അലൈൻ ഐ. എസ്. സി. അവ തരി പ്പിച്ച ‘മഴ നനഞ്ഞെത്തിയ അതിഥി’ മികച്ച നാടക മായി തെരഞ്ഞെ ടുക്ക പ്പെട്ടു.

best-actor-of-pravasi-bharathi-radio-noushad-valancheri-ePathram.jpg

മികച്ച നടൻ : നൗഷാദ് വളാഞ്ചേരി

മഴ നനഞ്ഞെത്തിയ അതിഥി എന്ന നാടക ത്തിലെ അപരിചിതൻ എന്ന കഥാ പാത്ര ത്തിന് ഭാവ പ്പകർച്ച നൽകിയ നൗഷാദ് വളാഞ്ചേരി യാണ് മികച്ച നടന്‍.

ഖത്തർ സംസ്കൃതി അവതരിപ്പിച്ച ‘റാഹേലിന്റെ സ്വർഗ്ഗം’ എന്ന നാടക ത്തിലെ റാഹേലിനു ശബ്ദം നൽകിയ ദർശന രാജേഷ് മികച്ച നടിയായും സർഗ്ഗ ലയം അബു ദാബി അവ തരി പ്പിച്ച ‘തിരകൾ പറ യാതി രുന്നത്’ നാടക ത്തിലെ ആയിഷയെ ജീവ സ്സുറ്റ താക്കിയ ഷാഹി ധനി വാസു മികച്ച രണ്ടാമത്തെ നടി യുമായി.

അബുദാബി ശക്തി യുടെ മഞ്ഞു തുള്ളികൾ മികച്ച രണ്ടാ മത്തെ നാടക മായി. ഖത്തർ സംസ്കൃതി അവ തരി പ്പിച്ച റാഹേലിന്റെ സ്വർഗ്ഗം എന്ന നാടക ത്തി നാണ് മികച്ച രചന ക്കുള്ള സമ്മാനം.

കെ. എസ്. റാണാ പ്രതാപൻ ചെയർ മാനും പ്രൊഫസർ അലിയാർ, കെ. എ. മുരളീ ധരൻ എന്നിവർ അംഗ ങ്ങളു മായുള്ള ജൂറി യാണ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്.

ഫെബ്രുവരി 10 വെള്ളിയാഴ്‌ച വൈകു ന്നേരം 7 മണിക്ക് അബു ദാബി നാഷണൽ തിയ്യേ റ്ററിൽ നടക്കുന്ന പ്രവാസി ഭാരതി റേഡിയോ വാർഷിക ആഘോഷ പരി പാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാരങ്ങൾ സമ്മാ നിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാം സ൪ഗ്ഗ സംഗമം വെള്ളിയാഴ്ച

January 30th, 2017

palm-books-sargga-samgamam-2017-ePathram
ഷാർജ : പാം പുസ്തക പ്പുര സ൪ഗ്ഗ സംഗമം ഫെബ്രുവരി 3 വെള്ളിയാഴ്ച നടക്കും. ദുബായ് ഖിസൈ സിലെ ഗൾഫ് മോഡൽ സ്കൂളിൽ വൈകുന്നേരം 3 മണിക്ക് ആരംഭി ക്കുന്ന സ൪ഗ്ഗ സംഗമ ത്തിൽ പ്രവാസ ലോകത്തെ ശ്രദ്ധേ യനായ എഴുത്തു കാരനും പ്രഭാഷ കനു മായ ബഷീ൪ തിക്കോടിക്ക് പാം അക്ഷര മുദ്ര പുരസ്കാരം സമ്മാനിക്കും.

അജീഷ് മാത്യു, അഡ്വ. സോണിയ ഷിനോയ്, മുനീ൪ കെ. ഏഴൂ൪ എന്നി വ൪ക്ക് പാം അക്ഷര തൂലിക കവിതാ പുരസ്കാരവും മഹിതാ ഭാസ്കരൻ, വിനീഷ് നരിക്കോട്, ആഷിഫ് അസീസ് എന്നിവ൪ക്ക് പാം അക്ഷര തൂലിക കഥാ പുര സ്കാരവും അഭിന അനസ്, ഇ൪ഫാൻ നിയാസ്, ഐന മരിയ തോമസ് എന്നി വ൪ക്ക് പാം വിദ്യാ൪ത്ഥി മുദ്ര പുരസ്കാരവും സമ്മാനിക്കും.

സാഹിത്യ സംവാദ ത്തിലും സാംസ്കാരിക സമ്മേളന ത്തിലും യു. എ. ഇ. യിലെ സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖ൪ സംബന്ധിക്കും.

വിവരങ്ങൾക്ക് 050 41 46 105, 050 51 52 068.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക സംഘ ടിപ്പിച്ചു

January 30th, 2017

skssf-manushya-jalika-onampilli-muhammed-faisy-ePathram

അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തോട് അനുബന്ധിച്ച് ‘രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന സന്ദേശ വുമായി സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്‌. കെ. എസ്‌.എസ്‌. എഫ്.) അബുദാബി കമ്മിറ്റി അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘മനുഷ്യ ജാലിക’ സംഘ ടിപ്പിച്ചു.

ഇസ്‌ലാമിക് സെന്റർ, അബുദാബി സുന്നി സെന്റർ, കെ. എം. സി. സി. യുടെയും ഭാര വാഹി കളും പ്രവർ ത്തകരും‘മനുഷ്യ ജാലിക’ യില്‍ സംബന്ധിച്ചു.

oath-abudhabi-skssf-manushya-jalika-in-republic-day-ePathram

അബ്‌ദുൽ അസീസ് മൗലവി പ്രതിജ്‌ഞ ചൊല്ലി ക്കൊടുത്തു. ‘രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന വിഷയ ത്തിൽ എസ്‌. കെ. എസ്‌. എസ്‌. എഫ്. സംസ്‌ഥാന വൈസ് പ്രസി ഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി  പ്രമേയ പ്രഭാഷണം നടത്തി.

വിശ്വാസ പരവും മത പരവും ആചാര പരവു മായി ഇന്ത്യൻ ഭരണ ഘടന അനു വദിച്ച സ്വാതന്ത്ര്യം ഹനിക്കുവാൻ ആരെയും അനുവദിക്കരുത് എന്നും ഇന്ത്യ യിലെ ബഹു സ്വര സമൂഹത്തിൽ നില നിൽക്കുന്ന സൗഹൃദാ ന്തരീക്ഷം ഇല്ലാതാ ക്കുവാ നുള്ള ശ്രമ ങ്ങളെ തിരിച്ചറി യണം എന്നും അദ്ദേഹം ഓർമ്മ പ്പെടുത്തി.

ഡോക്ടർ ഒളവട്ടൂർ അബ്‌ദുൽ റഹിമാൻ മൗലവി ഉദ്‌ഘാടനം ചെയ്‌തു. കെ. എം. സി. സി. ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലിങ്ങൽ, വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ, e പത്രം കറസ്പോണ്ടന്റ് പി. എം. അബ്‌ദുൽ റഹിമാൻ എന്നി വർ പ്രസംഗിച്ചു.

ഷാഫി വെട്ടി ക്കാട്ടിരി സ്വാഗതവും സലിം നാട്ടിക നന്ദിയും പ്രകാശി പ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇത്തിസലാത്ത് ഖേദം പ്രകടിപ്പിച്ചു
Next »Next Page » മഹാത്മാ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണവും അനു സ്മരണ യോഗവും »



  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine