സിനോഫാം വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ്  

May 30th, 2021

covid-vaccine-ePathram
അബുദാബി : സിനോഫാം കൊവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞ വർക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുവാന്‍ അബുദാബി ആരോഗ്യ വകുപ്പ് നൂറോളം സെൻററുകള്‍ ഒരുക്കി. രണ്ടാമത്തെ ഡോസ് എടുത്ത തിയ്യതിയുടെ അടിസ്ഥാനത്തിലാണ് 6 മാസം കണക്കാക്കുക.

വയോധികര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ ക്കുമാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് കുത്തി വെപ്പ് നൽകുന്നത്. ബൂസ്റ്റർ ഡോസി ലൂടെ അധിക സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം.

2020 ഡിസംബര്‍ മുതലാണ് അബുദാബിയില്‍ സിനോഫാം വാക്സിന്‍ ആദ്യ ഡോസ് പൊതു ജനങ്ങള്‍ക്കു നല്‍കി തുടങ്ങിയത്. അതിനു മുന്‍പേ തന്നെ പരീക്ഷണ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവർത്ത കർക്കും മുന്‍ നിര കൊവിഡ് വളണ്ടിയര്‍മാര്‍ക്കും വാക്സിൻ നൽകി യിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്സിൻ മറ്റു രാജ്യങ്ങളിലേക്ക് അയക്കും : യു. എ. ഇ.

May 25th, 2021

covid-vaccine-ePathram
അബുദാബി : കൊവിഡ് വ്യാപനം അതി രൂക്ഷമായ രാജ്യങ്ങളിലേക്ക് യു. എ. ഇ. വാക്സിന്‍ അയച്ചു കൊടുക്കും. എമിറേറ്റ്സ് റെഡ് ക്രസന്റ്, തമൂഹ് ഹെൽത്ത് കെയര്‍ എന്നിവ സംയുക്തമായി ഇതിനു നേതൃത്വം നല്‍കും.

ഇതിനായി രൂപീകരിച്ച ഹോപ്പ് കൺസോർഷ്യം, വിവിധ കമ്പനികളുടെ വാക്സിനുകള്‍ യു. എ. ഇ. യിലേക്ക് എത്തിച്ചു കൊണ്ട് ഓരോ രാജ്യങ്ങളു ടേയും ആവശ്യാനുസരണം ലോകത്തി ന്റെ വിവിധ ഭാഗങ്ങ ളിലേക്ക് ഏറ്റവും പെട്ടെന്നു തന്നെ എത്തിക്കും.

ഓരോ രാജ്യ ത്തിന്റെയും ആവശ്യം അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കു ന്നതിനു വേണ്ടി യാണ് വിവിധ കമ്പനി കളുടെ വാക്സിനുകള്‍ യു. എ. ഇ. യിലേക്ക് എത്തിച്ചു സംഭരിക്കുന്നത്.

ചൈനയുടെ സിനോഫാം വാക്‌സിൻ, യു. എ. ഇ. യില്‍ ഹയാത്ത് വാക്‌സിൻ എന്ന പേരിൽ പ്രാദേശികമായി ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 800 കോടി വാക്സിൻ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപ നിലയില്‍ സൂക്ഷിച്ചു വെക്കുവാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിപണി യിൽ നിന്നും മരുന്നുകൾ പിൻ വലിച്ചു

April 6th, 2021

prohibited-medicine-ePathram
അബുദാബി : നെഞ്ചെരിച്ചിലിന് കഴിക്കുന്ന 2 മരുന്നുകള്‍ യു. എ. ഇ. വിപണിയില്‍ നിന്നും പിന്‍ വലിക്കുവാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച ഗുണ നിലവാരം പുലർത്തുന്നില്ല എന്നതി നാല്‍ പ്രോട്ടോൺ 20, പ്രോട്ടോൺ 40 മില്ലിഗ്രാം ഗുളിക കളാണ് പിന്‍ വലിച്ചത്.

ഇൗ മരുന്ന് സ്ഥിരമായി കഴിക്കുന്ന രോഗികൾ ഉടനെ ഡോക്ടറു മായി ബന്ധപ്പെട്ട് പകരം മരുന്നുകൾ കുറിച്ചു വാങ്ങണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

വയറ്റിലെ ആസിഡിന്റെ അളവില്‍ വര്‍ദ്ധന ഉണ്ടാവു മ്പോള്‍ അനുഭവ പ്പെടുന്ന നെഞ്ച് എരിച്ചില്‍ (heart burn) മാറ്റുവാനുള്ള മരുന്ന് ആണിത്. പ്രോട്ടോൺ ഗുളികയുടെ നിർമ്മാ താക്കൾ സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡ സ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലയൻസസ് കോർപ്പറേഷന്‍ എന്ന കമ്പനിയാണ്.

സൗദി ഫുഡ് ആൻഡ് ഡ്രഗ്ഗ് അഥോറിറ്റി മാർച്ച് 21 ന് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാന ത്തിലും പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാന ത്തിലു മാണ് നടപടി. പ്രോട്ടോൺ ഗുളിക യു. എ. ഇ. വിപണി യിൽ നിന്നും പിന്‍ വലിക്കുവാന്‍ വിതരണ ക്കാരായ സിറ്റി മെഡിക്കൽ സ്റ്റോര്‍ എന്ന സ്ഥാപനത്തിനു നിര്‍ദ്ദേശം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജനസംഖ്യയുടെ 52.46 % പേര്‍ക്കും കൊവിഡ് വാക്സിൻ നല്‍കി

March 18th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : യു. എ. ഇ. ജന സംഖ്യയുടെ 52.46 % ആളു കളും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു എന്ന് ആരോഗ്യ- പ്രതിരോധ വകുപ്പു മന്ത്രി അബ്ദുൽ റഹ്‌മാൻ അൽ ഒവൈസ്.

പ്രായം കൂടിയവരും ദുർബ്ബല വിഭാഗങ്ങളിലും പെട്ട 70.21% ആളുകള്‍ക്കു വാക്സിന്‍ നല്‍കി ക്കഴിഞ്ഞു. ഏഴു മില്ല്യണ്‍ വാക്സിനുകള്‍, രാജ്യത്തെ 205 കേന്ദ്ര ങ്ങളി ലൂടെ വിതരണം ചെയ്തു കഴിഞ്ഞു. വാക്സിനേഷന്‍ നടക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനമാണ് യു. എ. ഇ.ക്ക് ഉള്ളത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബഹറൈനില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി

December 5th, 2020

pfizer-covid-vaccine- ePathram
മനാമ : അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ അടിയന്തിരമായി ഉപയോഗി ക്കുന്നതിന് ബഹറൈന്‍ അംഗീകാരം നല്‍കി. ഫൈസര്‍ കൊവിഡ് വാക്‌സിന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കിയത് ബ്രിട്ടണ്‍ ആയിരുന്നു. ഇതോടെ ഫൈസറി ന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോക ത്തെ രണ്ടാമത്തെ രാജ്യമായി മാറി ബഹറൈന്‍.

എന്നാല്‍ വാക്‌സിന്റെ വിതരണം ബഹറൈനില്‍ എന്നു മുതലാണ് ആരംഭിക്കുക എന്നുള്ള കാര്യം ഫൈസര്‍ അധികൃതര്‍ അറിയിച്ചിട്ടില്ല. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് നവംബറില്‍ ബഹറൈന്‍ അംഗീകാരം നല്‍കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 9123»|

« Previous Page« Previous « ‘യാ സലാം ഇമാറാത്ത്’ സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു.
Next »Next Page » വെള്ളിയാഴ്ച ഖുത്തുബ വീണ്ടും »



  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി
  • നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം
  • 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്
  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine