വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്

August 8th, 2022

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റില്‍ ഇരുത്തിയാൽ ഡ്രൈവറിൽ നിന്നും 400 ദിർഹം പിഴ ഈടാക്കും എന്ന് അബുദാബി പോലീസ്. കുറ്റകൃത്യത്തിന് വാഹന ഉടമയിൽ നിന്നും 5,000 ദിർഹം പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടയിൽ 180 ഡ്രൈവർമാർക്ക് ഇത്തരത്തിൽ പിഴ ചുമത്തി എന്നും പോലീസ് അറിയിച്ചു.

പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ വാഹന ങ്ങളുടെ പിൻ സീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. കുട്ടികളെ മടിയില്‍ ഇരുത്തി യാത്ര ചെയ്യുന്നത് കുറ്റകരമാണ്.

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തു പോയാൽ 10 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും ശിക്ഷ ലഭിക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പോലീസ് മുന്നറിയിപ്പ് വീണ്ടും : അ​ന​ധി​കൃ​ത ടാക്സി​ക​ള്‍ക്ക് 3000 ദി​ര്‍ഹം പി​ഴ

July 27th, 2022

illegal-taxi-services-police-warning-to-fake-taxi-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ അനധികൃത ടാക്സി സര്‍വ്വീസുകള്‍ക്ക് 3000 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ 24 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ നല്‍കും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. മാത്രമല്ല വാഹനം ഒരു മാസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും.

അനധികൃത ടാക്സികളുമായി സഹകരിച്ചാല്‍ യാത്ര ക്കാര്‍ നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും അപകട സാദ്ധ്യതകളെ കുറിച്ചും പോലീസ് ഓര്‍മ്മ പ്പെടുത്തി. പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അനധികൃത ടാക്സി സർവ്വീസുകള്‍ ഇല്ലാതെ ആക്കുന്നതിനും അംഗീകൃത ടാക്സികളെ മാത്രം ആശ്രയിക്കണം എന്നും പോലീസ് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്

June 25th, 2022

sand-storm-2014-in-abudhabi-ePathram

അബുദാബി : ശക്തമായ പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ച കുറയും എന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ വേഗത കുറക്കുകയും കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.

അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങളെ ക്ഷണിച്ചു വരുത്തും എന്നതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ചിത്രങ്ങളും വീഡിയോ പകര്‍ത്തലും ഒഴിവാക്കണം എന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല എന്നും സാമൂഹിക മാധ്യമ ങ്ങളിലൂടെ പോലീസ് വീണ്ടും ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വേഗ പരിധി : മുന്നറിയിപ്പുമായി പുതിയ ബോര്‍ഡുകള്‍

April 17th, 2022

abudhabi-police-new-logo-2017-ePathram
അബുദാബി : പ്രതികൂല കാലാവസ്ഥയില്‍ വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന പുതിയ ഇലക്‌ട്രോണിക് പാനലുകള്‍ അബുദബിയിലെ റോഡുക ളില്‍ സ്ഥാപിച്ചു. മണിക്കൂറിൽ 80 കിലോ മീറ്റർ വേഗ പരിധി ഫ്ലാഷ് ലൈറ്റിന്‍റെ സഹായത്തോടെ ഏതു കാലാവസ്ഥ യിലും ദൃശ്യമാവും വിധമാണ് ഇ- പാനല്‍ ബോര്‍ഡുകള്‍. മൂടല്‍ മഞ്ഞ്, മണല്‍ കാറ്റ്, മഴ, ശക്തമായ കാറ്റ് എന്നിവയിൽ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകുന്നു.

ക്ഷീണം, ഉറക്കം എന്നിവ അനുഭവപ്പെടുന്ന സമയ ങ്ങളിൽ വാഹനങ്ങൾ ഓടിക്കരുത്. ഡ്രൈവർ മാരുടെ ക്ഷീണം, മയക്കം എന്നിവ അപകടങ്ങളിലേക്ക് നയിക്കാം എന്നതിനാൽ വാഹനം ഓടിക്കുന്നതിനു മുൻപായി മതിയായ വിശ്രമം നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നും അബുദബി പോലീസ് ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാൽനട യാത്രക്കാർക്കു വഴി നൽകാത്തവര്‍ ജാഗ്രത

April 10th, 2022

artificial-intelligence-monitors-in-pedestrian-zebra-crossings-ePathram
അബുദാബി : കാൽനട യാത്രക്കാർക്കുള്ള സീബ്രാ ക്രോസിൽ വാഹനം നിര്‍ത്തിക്കൊടുക്കാത്ത ഡ്രൈവർ മാരെ പിടികൂടാൻ അബുദാബിയിൽ പ്രത്യേക റഡാറു കള്‍ സ്ഥാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തില്‍ തയ്യാറാക്കിയ ‘ഹാദിർ’ (ജാഗ്രത പാലിക്കുക) എന്നു പേരുള്ള പുതിയ ക്യാമറകള്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചു കഴിഞ്ഞതായി അബുദാബി പോലീസ് അറിയിച്ചു. സീബ്രാ ക്രോസില്‍ കാൽ നട യാത്രക്കാർ പ്രവേശിച്ച് അവർ കടന്നു പോയതിനു ശേഷം മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ. ഇതിൽ വീഴ്ച വരുത്തുന്നത് തിരിച്ചറിഞ്ഞു കൊണ്ടാണ് ഹാദിര്‍ റഡാറുകള്‍ പ്രവര്‍ത്തിക്കുക. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പ് സന്ദേശം നല്‍കും. നിയമ ലംഘകര്‍ക്ക് 500 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്‍റുമാണ് ശിക്ഷ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാട്ടൂൽ പ്രീമിയർ ലീഗ് : മുഫ്തി ഹാർട്ട് ബീറ്റേഴ്സ് ജേതാക്കള്‍
Next »Next Page » ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബിയിലും നിയന്ത്രണം »



  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine