അബുദാബി : മുന്‍മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ മൂന്നാം ചരമ വാർഷികം ഡിസംബർ 26 ന് അബുദാബി മലയാളി സമാജ ത്തിൽ വച്ച് വിവിധ പരിപാടി കളോടെ സംഘടിപ്പിക്കും. ചടങ്ങിലെ മുഖ്യാതിഥി കെ. മുരളീധരൻ പരിപാടി യുടെ ഉദ്ഘാടനം നിർവ്വഹിക്കും.
കരുണാകരൻ അനുസ്മരണ സമിതി യു. എ. ഇ. കമ്മറ്റി യുടെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അനുസ്മരണ യോഗം വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. ‘ലീഡർ കരുണാകരൻ എന്റെ ഭാവന യിൽ’ എന്ന വിഷയ ത്തിൽ കുട്ടി കൾക്കായി ചിത്ര രചനയും, ‘ഞാൻ അറിയുന്ന ലീഡർ’ എന്ന വിഷയ ത്തിൽ ഉപന്യാസ മത്സരവും സംഘടിപ്പിക്കും.
വിജയി കൾക്കുള്ള സമ്മാന ദാനം കെ. മുരളീധരൻ നിർവ്വഹിക്കും എന്ന് സമാജം ജനറൽ സെക്രട്ടറി സുരേഷ് പയ്യന്നൂർ അറിയിച്ചു.
കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാന ത്താവളത്തിന് ലീഡറുടെ പേരിടണ മെന്നും, ചാര ക്കേസ് എന്ന കള്ള ക്കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർ ക്കെതിരെ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം കേസ് എടുക്കുവാനുമായി 1000 പ്രവാസികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകുവാനായി മുരളീധരനെ ഏൽപ്പിക്കുകയും ചെയ്യും.
പരിപാടി കളെ ക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾക്ക് ബന്ധപ്പെടുക : സുരേഷ് പയ്യന്നൂർ 050 570 21 40