മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്

November 24th, 2024

marthoma-church-sneha-thaalam-harvest-fest-2024-ePathram

അബുദാബി : ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മയുണർത്തുന്ന കൊയ്ത്തുത്സവം നവംബർ 24 ഞായറാഴ്ച മുസ്സഫയിലെ മാർത്തോമ്മാ ദേവാലയ ത്തിൽ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

harvest-fest-2024-mar-thoma-church-press-meet-ePathram

രാവിലെ 9 :30 നു നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷ യിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.

‘സുസ്ഥിര ജീവിതം ദൈവ സ്നേഹത്തിൽ’ എന്ന വിഷയത്തിലാണ് ഈ വർഷത്തെ കൊയ്ത്തുത്സവം അരങ്ങേറുക. വൈകുന്നേരം മൂന്നു മണിക്ക് ആരംഭിക്കുന്ന വർണ്ണാഭമായ വിളംബര യാത്ര യോടെ യാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക.

പ്രശസ്ത പിന്നണി ഗായകർ ഇമ്മാനുവേൽ ഹെന്റി, അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാന സന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയവ  ഉൾപ്പെടുന്ന ‘സ്നേഹ താളം’ അരങ്ങേറും.

കേരളത്തനിമ നിറഞ്ഞ ഭക്ഷണ വിഭവങ്ങളും ലൈവ് തട്ടുകടകളും അടക്കം 52 ഭക്ഷണ സ്റ്റാളുകൾ ഒരുക്കി യുള്ള ഭക്ഷ്യ മേള യാണ് പ്രധാന ആകർഷണം.

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗ്ഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. FaceBook 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍

November 22nd, 2024

rsc-icf-uae-pravasi-sathithyolsav-2024-ePathram
അബുദാബി : കലാലയം സാംസ്‌കാരിക വേദി നടത്തുന്ന പതിനാലാം എഡിഷന്‍ ‘യു. എ. ഇ. പ്രവാസി സാഹിത്യോത്സവ്’ 2024 നവംബര്‍ 24 ഞായറാഴ്ച അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫി ഗീതം, മലയാള പ്രസംഗം, കഥാ രചന, കവിതാ രചന, കോറൽ റീഡിംഗ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ 8 മണിക്ക് ആരംഭിക്കും.

രജിസ്റ്റർ ചെയ്ത 7119 പേരിൽ നിന്നും യൂനിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സ വിൽ മാറ്റുരക്കുക.

‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സര ങ്ങളും നടക്കും.

പ്രവാസി വിദ്യാർത്ഥി -യുവ ജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി ഉയർത്തി കൊണ്ടു വരികയും സാമൂഹിക പ്രതി ബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം ചെയ്യും. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും.

സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർ. എസ്. സി. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർ. എസ്. സി. നാഷനൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. Face Book 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം – ഐ. സി. എഫ്.

October 31st, 2024

icf-uae-1000-unit-confrences-announcement-ePathram
അബുദാബി : എസ്. വൈ. എസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങൾ നടക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ 2024 നവംബർ 7, 8, 9, 10 തീയ്യതികളിൽ (വ്യാഴം, വെള്ളി, ശനി ഞായർ ദിവസ ങ്ങളിൽ) ചർച്ചകൾ സംഘടിപ്പിക്കും.

കുടിയേറ്റം സാമ്പത്തിക രംഗങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നിരന്തരം പരാമർശിക്കപ്പെടാറുണ്ട്. വിദേശ പണത്തിൻ്റെ വരവ് ബാങ്കിലൂടെ ആവുമ്പോൾ അതിന് ഏകദേശ കൃത്യത ഉണ്ടാവും. അതേ സമയം സാമൂഹ്യ മേഖലകളിൽ പ്രവാസം ഏതൊക്കെ രീതിയിൽ പ്രതിഫലിക്കപ്പെട്ടു എന്നും ഗവേഷണം ചെയ്യപ്പെടണം.

ഇന്ത്യയിലെ രണ്ടു കോടിയോളം പൗരന്മാർ ജോലി തേടി ലോകത്തിലെ 181 രാജ്യത്ത് ജീവിക്കുന്നു എന്നാണ് കണക്ക്. 2023 ലെ കേരള മൈഗ്രേഷൻ റിപ്പോർട്ട് റിപ്പോർട്ട് പ്രകാരം 21.54 ലക്ഷം മലയാളികൾ പ്രവാസികളാണ്. ഇത് എത്ര മാത്രം വസ്തുതാ പരമാണ് എന്നത് മറ്റൊരു കാര്യം.

അതേ സമയം 2018 നെ അപേക്ഷിച്ച് 2023-ൽ കേരള ത്തിലേക്ക് എത്തിയ പ്രവാസി പണത്തിൽ 154 % വർദ്ധനവാണ് ഉണ്ടായത്. അതായത് 2018-ൽ 85092 കോടി രൂപയാണ് കേരളത്തിൽ എത്തിയത് എങ്കിൽ 2023 -ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു.

ലോക ബാങ്കിന്റെ കണക്ക് പ്രകാരം 2023 -ൽ ഇന്ത്യ യിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി രാജ്യ ത്തിനു വലിയ സംഭാവന നൽകുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നല്കുന്നു എന്നതും ചിന്തിക്കേണ്ടതുണ്ട്. ഒരു പ്രവാസിയും പൊതു ഇടങ്ങളിലെ പ്രതിനിധിയല്ല. ജനാധിപത്യ വ്യവസ്ഥക്കു പുറത്താണ് അവർ.

റേഷൻ കാർഡിൽ നിന്ന് പേരുകൾ ഒഴിവാക്ക പ്പെട്ടവരായി, വേരറുക്കപ്പെടുന്ന സമൂഹമായി മാറുന്നത് രാജ്യത്തെ അസ്വസ്ഥപ്പെടുത്തേണ്ടതാണ്. ഗൾഫ് പ്രവാസത്തിലൂടെ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും അതേക്കുറിച്ചുള്ള ആവിഷ്കാരങ്ങളിൽ ആ തോതിലുള്ള പങ്കു വെക്കലു കൾ ഉണ്ടായിട്ടുണ്ടോ എന്നും നമ്മൾ ഗൗരവ പൂർവ്വം ആലോചിക്കേണ്ടതുണ്ട്.

പ്രവാസ ലോകത്തിൻ്റെ വൈവിധ്യമാർന്ന വിഷയങ്ങൾ സമൂഹത്തിനും ഭരണകൂടത്തിനും മുന്നിൽ കൊണ്ടു വരാനാണ് ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിലൂടെ ശ്രമിക്കുന്നത് എന്നും ഭാര വാഹികൾ പറഞ്ഞു.

യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി നിരവധി സംരംഭ ങ്ങൾക്കും തുടക്കമിടുന്നുണ്ട്. ആരായിരിക്കും ആദ്യത്തെ ഗൾഫ് പ്രവാസി മലയാളി എന്ന കൗതുക കരമായ അന്വേഷണം അതിലൊന്നാണ്.

1950 കളിൽ പ്രവാസം നടത്തിയവരെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു. നിരവധി പ്രതികരണങ്ങൾ ഇതിന് ലഭിച്ചു.

സമ്മേളനത്തിൻ്റെ ഭാഗമായി സാന്ത്വന സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും. ‘സ്പർശം’ എന്ന പേരിലുള്ള പദ്ധതിയിൽ രാജ്യത്തെ നിയമ സംവിധാന ങ്ങൾക്ക് ഉള്ളിൽ നിന്നു കൊണ്ടുള്ള സേവന പ്രവർത്തനങ്ങൾ നടക്കും.

രോഗി സന്ദർശനം, സഹായം, ⁠ജയിൽ സന്ദർശനം, ക്ളീനപ്പ് കാമ്പയിൻ, രക്ത ദാനം, രക്ത ഗ്രൂപ്പ് നിർണയം, മെഡി ക്കൽ ക്യാമ്പ്, എംബസി, പാസ്സ്‌പോർട്ട് – വിസാ മാർഗ്ഗ നിർദ്ദേശങ്ങൾ, നോർക്ക സേവനങ്ങൾ, ⁠നാട്ടിൽ പോകാൻ കഴിയാത്തവർക്ക് എയർ ടിക്കറ്റ്, ജോലി ഇല്ലാതെയും മറ്റും സാമ്പത്തികമായി തകർന്നവർക്ക് ഫുഡ്‌, റൂം വാടക നൽകുക തുടങ്ങിയ സേവന പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് നടന്നു വരുന്നു.

നാട്ടിൽ വീട്, കിണർ, വിവാഹ – ഉപരിപഠന സഹായം, ഡയാലിസിസ്, കിഡ്നി, ക്യാൻസർ രോഗികൾക്ക് സഹായം, ⁠ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

സമ്മേളനത്തിൻ്റെ സ്മാരകമായി ‘രിഫായി കെയർ’ എന്ന പേരിൽ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടി കളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ ആവശ്യമായ ബോധ വൽക്കരണവും ചികിത്സക്കും പരിചരണ ത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായി ക്കുന്നതാണ് ‘രിഫായി കെയർ’ പദ്ധതി.

സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായന യുടെ പത്താം വർഷത്തെ കാമ്പയിനും ഇതിൻ്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

മുസ്തഫ ദാരിമി കടാങ്കോട്, ഹമീദ് പരപ്പ, ഉസ്മാൻ സഖാഫി തിരുവത്ര, അബ്ദുൽ നാസർ കൊടിയത്തൂർ, ഹംസ അഹ്‌സനി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB PAGE

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു

October 30th, 2024

marthoma-church-marubhoomiyile-maraman-2024-ePathram
അബുദാബി : യു. എ. ഇ. സെൻറർ പാരിഷ് മിഷൻ നേതൃത്വം നൽകുന്ന ‘മരുഭൂമിയിലെ മാരാമൺ’ പ്രോഗ്രാം 2024 ഡിസംബർ മൂന്നിന് അബുദാബി മാർത്തോമാ പള്ളി യിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രോഗ്രാമിൻ്റെ ലോഗോ പ്രകാശനം മാർത്തോമ്മാ സഭാ റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എബ്രഹാം തോമസ്, ഇടവക സെക്രട്ടറി ബിജോയ് സാം, മരുഭൂമിയിലെ മാരാമൺ പ്രോഗ്രാം ജനറൽ കൺവീനർ ജോർജ്ജ് ബേബി, പാരിഷ് മിഷൻ – ഇടവക ഭാരവാഹി കളും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി

September 16th, 2024

uae-sulthwania-foundation-eid-meelad-fest-2024-ePathram
ഉമ്മുൽ ഖുവൈൻ : ‘പ്രവാചകൻ നിങ്ങളുടെ ഉള്ളിലുണ്ട്’ എന്ന പ്രമേയത്തിൽ സുൽത്താനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദ്രൂസി യുടെ നേതൃത്വത്തിൽ മുഹമ്മദ് നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്ന ഈദ് മീലാദ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. സുൽത്താനിയ ഫൗണ്ടേഷൻ കാര്യദർശി ആരിഫ് സുൽത്താനി സ്വാഗതം പറഞ്ഞു.

ഈ ഫെസ്റ്റ് വെറുമൊരു ആഘോഷം മാത്രമല്ല, പ്രവാചകൻ (സ) നമുക്ക് പകർന്നു നൽകിയ മൂല്യ ങ്ങളുടെയും പാഠങ്ങളുടെയും ഓർമ്മപ്പെടുത്തലും കൂടിയാണ്.

ആ അധ്യാപനങ്ങൾ ആന്തരികമാക്കുകയും അവ അനുസരിച്ച് ജീവിക്കാൻ നാം ശ്രമിക്കുകയും ചെയ്യുക എന്നതാണ് നമ്മളുടെ ലക്ഷ്യം എന്ന് ചടങ്ങിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സയ്യിദ് മുസ്തഫ അൽ ഐദ്രൂസി സൂചിപ്പിച്ചു.

ആധുനിക ലോകത്ത് മുഹമ്മദ് നബിയുടെ (സ) അധ്യാപനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള മത പരമായ ചർച്ചകൾ, സാംസ്കാരിക പ്രകടനങ്ങൾ, മത്സരങ്ങൾ എന്നിവ ആഘോഷങ്ങളിൽ ഉൾപ്പെടുത്തി. പണ്ഡിതനും എഴുത്തുകാരനുമായ ഉസ്മാൻ മഹ്ബൂബി, ആരിഫ് സുൽത്താനി എന്നിവർ അടങ്ങിയ സമിതിയാണ് വിവിധ പരിപാടികളെ വിലയിരുത്തിയത്.

ഐക്യം, അനുകമ്പ, വിശ്വാസത്തോടുള്ള സമർപ്പണം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന നിരവധി പരിപാടികളോടെ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. നബീൽ മഹ്ബൂബി, സ്വാദിഖ് സുൽത്വാനി എന്നവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 1416781020»|

« Previous Page« Previous « വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി
Next »Next Page » കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine