അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഗള്‍ഫിലെ ലുലു ശാഖകളിൽ വര്‍ണ്ണാഭമായ പരി പാടികളോടെ ‘ഇന്ത്യ ഉത്സവ്’ ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഒരുക്കുന്ന ഇന്ത്യാ ഉത്സവ് യു. എ. ഇ. തല ഉദ്ഘാടനം, അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്ഫീ രുപാവാല, അര്‍ച്ചന ആനന്ദ് തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന ചരിത്ര പരമായ ഈ വേളയില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ ഷോപ്പു കളില്‍ ഇന്ത്യ ഉത്സവ് ആഘോഷിക്കുന്നതില്‍ സന്തോഷം ഉണ്ട് എന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇത് ഉപകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സാമ്പത്തിക ശക്തിയായി അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ വിദേശ നയം ഇന്ത്യ- ജി. സി. സി. ബന്ധം കൂടുതല്‍ ദൃഡമാക്കുവാന്‍ സഹായിക്കും എന്നും എം. എ. യൂസഫലി പറഞ്ഞു.
വര്‍ഷം തോറും 5,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിവിധ സാംസ്‌കാരിക പരിപാടികളും നിരവധി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ പരിപാടി കളും സംഘടിപ്പിക്കും എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.
ലുലുവിന്‍റെ 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ നടത്തുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഉത്സവ് അതാതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ ഉദ്ഘാടനം ചെയ്തു.