ദുബായ് : ലോക ജനതക്ക് മുന്നിൽ കേരള ത്തിന്‍റെ സംഭാവനയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് കെ. എം. സി. സി. ജനറൽ സെക്രട്ടറി പി. കെ. അൻവർ നഹ. കോട്ടക്കൽ മണ്ഡലം ദുബായ് കെ. എം. സി. സി. കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി യിൽ ‘മതേതര ഭാരതത്തിൽ ശിഹാബ് തങ്ങളുടെ മാതൃക’ എന്ന വിഷയ ത്തിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണ കർത്താക്കൾക്ക് മുന്നിൽ അറബ് രാജ്യ നേതാക്കളുടെ സൗഹൃദ പ്രതിനിധിയായും അറബ് നേതാക്കൾക്ക് ഇടയിൽ ജനത യുടെ നായകനായും അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. മതേ തര ഭാരതത്തിന് ശിഹാബ് തങ്ങൾ നൽകിയ സംഭാവന അദ്ദേഹ ത്തിന്‍റെ പ്രവർത്തന ശൈലി തന്നെ യായിരുന്നു. പ്രകോപിത രുടെ മുന്നിൽ ശാന്തരായും വൈകാരികതയുടെ ഘട്ടത്തിൽ വിനായാന്വിതന്‍ ആയും ഒരു സമൂഹത്തെ അദ്ദേഹം നയിച്ചതിന്‍റെ പരിണിത ഫലം കൂടിയാണ് ഇന്ന് നാം അന ഭവിക്കുന്ന സ്വാതന്ത്ര്യം എന്നും പി. കെ. അൻവർ നഹ പറഞ്ഞു.
കോട്ടക്കൽ മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട് സി. വി. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡണ്ട് ഹസൈനാർ ഹാജി ഉല്‍ഘാടനം ചെയ്തു. ദുബായ് കെ. എം. സി. സി. ആസ്ഥാനത്ത് നടത്തിയ പരിപാടി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന സന്ദേശം കൂടി പകർന്നു നൽകുന്നതായി.