അബുദാബി : പരിശുദ്ധ റമദാന്‍ മാസ ത്തിന്റെ മുന്നോടി യായി യു. എ. ഇ. യിലെ ജയിലുകളില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ 700 തടവുകാര്‍ക്ക് മോചനം.
അബുദാബി ജയിലുകളില്‍ കഴിയുന്ന 439 തടവുകാരെ മോചിപ്പിക്കു വാനും ഇവരുടെ സാമ്പത്തിക ബാദ്ധ്യത കള്‍ പരിഹരി ക്കുവാനും പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.
ഷാർജയിലെ ജയിലുകളില്‍ നിന്നും 206 തടവു കാരെ റമദാനില്‍ മോചിപ്പി ക്കു വാന്‍ ഷാര്‍ജ ഭരണാധികാരി യും സുപ്രീം കൗൺസിൽ അംഗ വുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. അജ്മാൻ ഭരണാധി കാരിയും സുപ്രീം കൗൺസിൽ അംഗവു മായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 55 തടവുകാർക്കും മാപ്പു നൽകിയിട്ടുണ്ട്.