രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 6th, 2016

petrol-diesel-price-hiked-ePathram-
ന്യൂഡല്‍ഹി : ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 89 പൈസ യും ഡീസല്‍ ലിറ്ററിന് 86 പൈസ യുമാണ്‍ വില കൂട്ടി യത്. രണ്ടു മാസത്തിനിടെ അഞ്ചാമത്തെ വില വര്‍ദ്ധന വാണ്‍ പ്രഖ്യാ പി ച്ചിരി ക്കുന്നത്. അസംസ്‌കൃത എണ്ണ യുടെ വില രാജ്യാന്തര വിപണി യില്‍ ബാരലിന് 45 ഡോളര്‍ ആയി കുറഞ്ഞ പ്പോഴാണ് ഇന്ത്യ യില്‍ എണ്ണ കമ്പനി കള്‍ വില കൂട്ടിയത്‌.

അന്താരാഷ്ട്ര വില യും ഡോളര്‍ വിനിമയ നിരക്കിലെ വ്യത്യാസവും പരിഗണി ച്ചാണ് വില വര്‍ദ്ധി പ്പിച്ചത് എന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവന യില്‍ അറി യിച്ചു.

* പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

- pma

വായിക്കുക: , , , , ,

Comments Off on രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

ഡൽഹിയിൽ മലിനീകരണം രൂക്ഷം : സ്കൂളുകൾക്ക് അവധി

November 6th, 2016

delhi-epathram

ഡൽഹി : അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ സ്കൂളുകൾക്ക് 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു. കഴിവതും ആരും വീടിനു പുറത്തേക്ക് ഇറങ്ങരുതെന്നും വീട്ടിൽ നിന്നുകൊണ്ട് തന്നെ ജോലി ചെയ്യാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനങ്ങളോട് ആവശ്യപ്പെട്ടു.

അന്തരീക്ഷം മലിനമായതിനെ തുടർന്ന് ഡൽഹിയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കഴിഞ്ഞ 17 വർഷത്തിനിടെ ഇത്രയും വലിയൊരു വായുമലിനീകരണം ഇതാദ്യമാണ്. പുകമഞ്ഞു നിലനിൽക്കുന്നതു കാരണം 2 രഞ്ജി മത്സരങ്ങൾ റദ്ദാക്കി. ആസ്മ രോഗികളും കുട്ടികളും കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകി.

- അവ്നി

വായിക്കുക: ,

Comments Off on ഡൽഹിയിൽ മലിനീകരണം രൂക്ഷം : സ്കൂളുകൾക്ക് അവധി

ജയലളിത പൂർണ്ണമായും സുഖം പ്രാപിച്ചതായി ഡോക്ടർമാർ

November 5th, 2016

Jayalalitha-epathram

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പൂർണ്ണമായും സുഖം പ്രാപിച്ചതായി അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
സെപ്റ്റംബർ 22 നായിരുന്നു ശ്വാസകോശ അണുബാധയെ തുടർന്ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധാവസ്ഥയിലേക്ക് തിരിച്ച് വരുകയും സംസാരശേഷി തിരിച്ചെടുക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരെ കൂടാതെ എയിസിലെയും ലണ്ടനിലെയും ഡോക്ടർമാർ ജയലളിതയുടെ ചികിത്സക്കായി എത്തിയിരുന്നു.

- അവ്നി

വായിക്കുക: ,

Comments Off on ജയലളിത പൂർണ്ണമായും സുഖം പ്രാപിച്ചതായി ഡോക്ടർമാർ

ട്രെയിൻ യാത്രയിലെ പ്രയാസങ്ങൾ : മൊബൈൽ ആപ്പുമായി ഇന്ത്യൻ റെയിൽവേ

October 30th, 2016

Rail-epathram

ന്യൂഡൽഹി : റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് എടുക്കുന്നത് മുതൽ പോർട്ടർമാരെ തേടുന്നത് വരെയുള്ള സേവനങ്ങൾ ഇതിൽ ലഭ്യമാണ്. കൂടാതെ ടാക്സി ബുക്ക് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

താമസിക്കാനുള്ള മുറി ബുക്ക് ചെയ്യൽ, ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്നും ഭക്ഷണം, തുടങ്ങി 17 സേവനങ്ങളാണ് ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.നിലവിൽ പല ആപ്പുകളും ലഭ്യമാണെങ്കിലും എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമായി വരുന്നത് ഇത് ആദ്യമായാണ്.

- അവ്നി

വായിക്കുക: ,

Comments Off on ട്രെയിൻ യാത്രയിലെ പ്രയാസങ്ങൾ : മൊബൈൽ ആപ്പുമായി ഇന്ത്യൻ റെയിൽവേ

ഉപഗ്രഹ വിക്ഷേപത്തിൽ ലോക റെക്കോർഡിടാൻ ഇന്ത്യ

October 29th, 2016

Satellite_epathram

ദില്ലി : ഒരു റോക്കറ്റിൽ 83 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ട് ലോക റെക്കോർഡിടാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഉപഗ്രഹ വിക്ഷേപത്തിൽ ലോക രാഷ്ട്രങ്ങളെ പിന്നിലാക്കി കുതിക്കുന്ന ഇന്ത്യയുടെ ഈ സംരഭത്തിന് ചുക്കാൻ പിടിക്കുന്നത് ഐ.എസ് ആർ.ഒ യിലെ ശാസ്ത്രഞ്ജന്മാരാണ്.

2017 ൽ നാനോ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു കൊണ്ട് ഇതിനു തുടക്കം കുറിക്കാനാണ് ഐ.എസ്.ആർ.ഒ യുടെ പദ്ധതി. 81 വിദേശ ഉപഗ്രഹങ്ങളും 2 ഇന്ത്യൻ ഉപഗ്രഹങ്ങളും ഉണ്ടായിരിക്കും.

- അവ്നി

വായിക്കുക: ,

Comments Off on ഉപഗ്രഹ വിക്ഷേപത്തിൽ ലോക റെക്കോർഡിടാൻ ഇന്ത്യ

Page 95 of 97« First...102030...9394959697

« Previous Page« Previous « പാപ്പര്‍ നിയമ ത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം
Next »Next Page » പിറന്നാള്‍ മരത്തണലില്‍ ലോഗോ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha