എന്‍ഡോസള്‍ഫാന്‍ ഇര കള്‍ക്ക് നഷ്ട പരിഹാരം നല്‍കണം : സുപ്രീം കോടതി

January 10th, 2017

supremecourt-epathram
ന്യൂദല്‍ഹി: കാസര്‍ കോട്ടെ എന്‍ഡോ സള്‍ഫാന്‍ ഇര കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധി.

നഷ്ട പരിഹാര തുക കീട നാശിനി കമ്പനി കളില്‍ നിന്ന് സര്‍ക്കാരിന് ഈടാക്കാം. ഇതിനു വേണ്ടി നിയമ നടപടി സ്വീക രി ക്കുകയും ചെയ്യാം.

മൂന്ന് മാസത്തിനകം നഷ്ട പരിഹാരത്തുക കൈമാറണം എന്നും സുപ്രീം കോടതി നിര്‍ ദ്ദേശവും ഉണ്ട്. ഡി. വൈ. എഫ്. ഐ. സമര്‍പ്പിച്ച ഹര്‍ജി യിലാണ് ഈ സുപ്രധാന ഉത്തരവ്.

- pma

വായിക്കുക: , , , , ,

Comments Off on എന്‍ഡോസള്‍ഫാന്‍ ഇര കള്‍ക്ക് നഷ്ട പരിഹാരം നല്‍കണം : സുപ്രീം കോടതി

നോട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ : ആര്‍. ബി. ഐ.

January 10th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂദല്‍ഹി : നോട്ട് അസാധുവാക്കല്‍ പരിഗണി ക്കുവാന്‍ റിസര്‍വ്വ് ബാങ്കി നോട് ആവശ്യ പ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ട്.

സാമ്പത്തിക കാര്യ ങ്ങള്‍ക്കാ യുള്ള പാര്‍ല മെന്‍ററി സമിതിക്ക് റിസര്‍വ്വ് ബാങ്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടി ലാണ്‍ സര്‍ക്കാര്‍ വാദ ത്തിന് വിരുദ്ധ മായ നില പാടു ള്ളത്.

500, 1000 രൂപ നോട്ടു കള്‍ പിന്‍ വലി ക്കുന്ന കാര്യം പരി ഗണി ക്കാന്‍ സര്‍ ക്കാര്‍ ആവശ്യ പ്പെടുക യായി രുന്നു എന്ന് ആര്‍. ബി. ഐ. രേഖ കളില്‍ പറയുന്നു.

കേന്ദ്ര സര്‍ ക്കാർ മുന്നോട്ടു വെച്ച നിർദ്ദേശം പരി ഗണിച്ച് റിസര്‍വ്വ് ബാങ്കി ന്‍റെ കേന്ദ്ര ബോര്‍ഡ് 500,1000 രൂപ നോട്ടു കള്‍ പിന്‍വലി ക്കാന്‍ സര്‍ ക്കാറി നോട് ശുപാര്‍ശ ചെയ്യുക യായി രുന്നു.

പ്രധാന മന്ത്രി നരേന്ദ്രമോദി 2016 നവം ബര്‍ 8 രാത്രി യാണ് നോട്ട് പിന്‍ വലിക്കല്‍ പ്രഖ്യാപിച്ചത്.

കള്ള നോട്ട്. തീവ്ര വാദ പ്രവര്‍ത്തന ങ്ങള്‍ ക്കുള്ള കള്ള പ്പണത്തിന്‍റെ വിനി യോഗം, കള്ളപ്പണം എന്നിവ തടയുന്ന തിനായി 500, 1000 രൂപ നോട്ടു കള്‍ പിന്‍വലിക്കുന്ന കാര്യം പരിഗ ണിക്കണം എന്ന് നവംബര്‍ ഏഴി നാണ് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനെ ഉപദേശിച്ചത് എന്ന് വീരപ്പ മൌലി അദ്ധ്യക്ഷ നായ പാര്‍ലമെന്‍ററി സമിതി മുമ്പാകെ ഡിസംബര്‍ 22ന് റിസര്‍വ്വ് ബാങ്ക് സമര്‍പ്പിച്ച ഏഴ് പേജുള്ള രേഖ കളില്‍ വ്യക്ത മാക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് ഈ വാർത്ത റിപ്പോര്‍ട്ടു ചെയ്തി രിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on നോട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ : ആര്‍. ബി. ഐ.

നോട്ട് അസാധുവാക്കല്‍ : സാമ്പത്തിക മാന്ദ്യത്തിന് സാദ്ധ്യത എന്ന് രാഷ്ട്രപതി

January 5th, 2017

Pranab Mukherjee-epathram
ന്യൂദല്‍ഹി : നോട്ട് അസാധു വാക്കല്‍ രാജ്യത്ത് സാമ്പ ത്തിക മാന്ദ്യ ത്തിന് കാരണ മാകാന്‍ സാദ്ധ്യത ഉണ്ട് എന്ന് രാഷ്ട്ര പതി പ്രണാബ് മുഖര്‍ജി. ഗവര്‍ണ്ണര്‍ മാര്‍ക്കും ലഫ്. ഗവര്‍ണ്ണര്‍ മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തി ലാണ് രാഷ്ട്ര പതി ഇക്കാര്യം പറഞ്ഞത്.

നോട്ട് അസാധു വാക്കിയത് മൂലം ജന ങ്ങള്‍ക്ക് ഉണ്ടായ ബുദ്ധി മുട്ടുകള്‍ പരി ഹരി ക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണം എന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

നോട്ട് പിന്‍വലി ക്കലി ലൂടെ കള്ള പ്പണവും അഴിമതി യും നിര്‍വീര്യ മാക്കും എങ്കിലും, സാമ്പത്തിക മാന്ദ്യ ത്തിന് ഇടയാക്കും എങ്കിലും ഇത് താത്കാലികം മാത്ര മാണ് എന്നും രാജ്യ ത്തി ന്റെ ദീര്‍ഘ കാല നേട്ട ത്തിന് ഇത്തരം നടപടി കള്‍ അനിവാര്യ മാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

500, 1000 നോട്ടുകൾ പിന്‍ വലി വലിച്ചതിനു ശേഷം ആദ്യ മായാണ് രാഷ്ട്ര പതി പ്രതി കരിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on നോട്ട് അസാധുവാക്കല്‍ : സാമ്പത്തിക മാന്ദ്യത്തിന് സാദ്ധ്യത എന്ന് രാഷ്ട്രപതി

മധ്യപ്രദേശില്‍ എസ്.ബി.ഐ വിതരണം ചെയ്തത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ട്

January 5th, 2017

2000-note

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ എസ്.ബി.ഐ ശാഖയില്‍ നിന്നും കര്‍ഷകര്‍ക്ക് വിതരണം ചെയ്ത 2000 രൂപയുടെ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല. ചിത്രം പ്രിന്റ് ചെയ്യേണ്ട സ്ഥലം ശൂന്യമായിരിക്കുകയാണ് ഈ നോട്ടുകളില്‍. കറന്‍സികള്‍ വ്യാജമല്ലെന്നും അച്ചടി പിശകാണെന്നും ബാങ്ക് പ്രഖ്യാപിച്ചു.

ജനങ്ങളുടെ ആശങ്കയും വിശ്വാസക്കുറവും മുന്‍നിര്‍ത്തി ബാങ്ക് കറന്‍സികള്‍ തിരിച്ചെടുക്കുകയും പുതിയത് നല്‍കാമെന്നു അറിയിക്കുകയും ചെയ്തു. സമാനമായ പിഴവുകളുള്ള നോട്ടുകള്‍ ഇതിനു മുമ്പും ഇവിടെ വിതരണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

- അവ്നി

വായിക്കുക: ,

Comments Off on മധ്യപ്രദേശില്‍ എസ്.ബി.ഐ വിതരണം ചെയ്തത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ട്

പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറി യല്‍ കാര്‍ഡ് നല്‍കും

January 4th, 2017

identification-number-tag-for-cow-ePathram
ന്യൂദല്‍ഹി : ആധാര്‍ മാതൃകയില്‍ രാജ്യത്തെ പശു ക്കള്‍ക്കും പോത്തു കള്‍ക്കും തിരിച്ചറി യല്‍ കാര്‍ഡ് നല്‍കു വാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനം.

12 അക്കങ്ങളുള്ള യു. ഐ. ഡി. നമ്പര്‍ ആണ് പശു ക്കള്‍ക്കും പോത്തു കള്‍ക്കും നല്‍കുക. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ പശു ക്കളുടേയും പോത്തു കളുടേയും വിവരങ്ങള്‍ ഓണ്‍ ലൈന്‍ ഡാറ്റാ ബേസില്‍ സൂക്ഷി ക്കും.

കാലി കളുടെ ചെവി യിലാണ് നമ്പര്‍ പതിക്കുക. ഇതി നായി പ്രത്യേകം ആളു കളെയും നിയമി ച്ചിട്ടുണ്ട്. ഒരു കാലി യുടെ ചെവി യില്‍ നമ്പര്‍ പതി ക്കുന്നതിന് എട്ട് രൂപ യാണ് ചെലവ് കണക്കാക്കുന്നത്.

പശു വിന്റെ വിവര ത്തോടൊപ്പം ഉടമ യുടേയും വിവരം തിരി ച്ചറിയല്‍ കാര്‍ഡി ലുണ്ടാവും. രാജ്യത്തെ പാല്‍ ഉത്പാദനം വര്‍ദ്ധി പ്പിക്കുക, പശു ക്കളുടെ വംശ വര്‍ദ്ധന എന്നിവ ലക്ഷ്യ മിട്ടാണ് പുതിയ പരിഷ്കാരം.

- pma

വായിക്കുക: , ,

Comments Off on പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറി യല്‍ കാര്‍ഡ് നല്‍കും

Page 94 of 95« First...102030...9192939495

« Previous Page« Previous « നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വേണം : നിയമ ലംഘകര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ
Next »Next Page » സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റിട്ട രണ്ടു പേര്‍ക്ക് പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha