സലാല യിലുണ്ടായ വാഹന അപകട ത്തില്‍ മലയാളി മരിച്ചു

October 27th, 2013

accident-epathram
സലാല : ഒമാനിലെ സലാല യിലുണ്ടായ വാഹന അപകട ത്തില്‍ കണ്ണൂര്‍ സ്വദേശി അരുണ്‍ (29) മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന റെജി, അജീഷ്, മൂസ എന്നിവര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണി യോടെ യാണ് അപകടം. അരുണ്‍ ഓടിച്ചിരുന്ന കാര്‍, ഒമാന്‍ ടെല്‍ സിഗ്നലിനും പാലസ് സിഗ്നലിനും ഇടക്ക് ഡിവൈഡറില്‍ ഇടിച്ച് കീഴ്മേല്‍ മറിയുക യായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റെജിയും അജീഷും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ തീവ്ര പരിചരണ വിഭാഗ ത്തിലാണ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടി കള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സലാല യിലുണ്ടായ വാഹന അപകട ത്തില്‍ മലയാളി മരിച്ചു

ഒമാനിലെ ഇബ്രി യില്‍ ലുലു സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു

July 29th, 2013

yousufali-in-ibri-oman-lulu-opening-ePathram
ഒമാന്‍ : ലുലു ഗ്രൂപ്പിന്റെ 106 – ആം ഹൈപ്പര്‍ മാര്‍ക്കറ്റ് ഒമാനിലെ ഇബ്രി യില്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ ദാഹിറ ഗവര്‍ണര്‍ ശൈഖ് സൈഫ് ബിന്‍ ഹെമിയര്‍ അല്‍ മാലിക് അല്‍ ഷുഹിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിയും ചേര്‍ന്ന് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.

തലസ്ഥാന നഗര മായ മസ്‌കറ്റില്‍ നിന്ന് 280 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഇബ്രി യിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്.

sheikh-saif-bin-hemiar-malik-al-shuhi-in-ibri-lulu-ePathram

ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറും സുപ്പര്‍ മാര്‍ക്കറ്റും ഉള്‍പ്പെടെ യുള്ള എല്ലാ വാണിജ്യ സംരംഭ ങ്ങളും ഇബ്രി ഹൈപ്പര്‍ മാര്‍ക്കറ്റിലും സജ്ജ മാക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം. എ., സി. ഇ. ഒ. സൈഫീ രൂപ് വാല, ലുലു ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ അനന്ത്. എ. വി. എന്നിവരും ബിസിനസ്സ് – സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക:

Comments Off on ഒമാനിലെ ഇബ്രി യില്‍ ലുലു സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു

ജൂലായ് 23 ന് ഒമാനില്‍ പൊതു അവധി

July 19th, 2013

sultanate-of-oman-flag-ePathram
മസ്‌കറ്റ് : സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ നാല്‍പ്പത്തി മൂന്നാം നവോത്ഥാന ദിനം പ്രമാണിച്ച് ജൂലായ്‌ 23 ചൊവ്വാഴ്ച ഒമാന്‍ സര്‍ക്കാര്‍ മന്ത്രാലയം, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖാപിച്ചു.

സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവന ക്കാര്‍ക്കും ജൂലായ് 23 ന് അവധി ആയിരിക്കുമെന്ന് ഒമാന്‍ മാനവ വിഭവ മന്ത്രി അബ്ദുള്ള നാസ്സര്‍ ബഖ്രി പ്രഖ്യാപിച്ചു. 1970 ജൂലായ് 23 നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അല്‍ സൈദ്‌ ഒമാന്റെ ഭരണം ഏറ്റെടുത്ത്.

- കറസ്പോണ്ടന്‍റ്

വായിക്കുക:

Comments Off on ജൂലായ് 23 ന് ഒമാനില്‍ പൊതു അവധി

ഒമാനില്‍ അനധികൃത താമസക്കാര്‍ പിടിയില്‍

October 23rd, 2012

മസ്കറ്റ്‌ : ഒമാന്‍ റോയല്‍ പോലീസും മിലിട്ടറി സുരക്ഷ വിഭാഗവും സംയുക്തമായി കഴിഞ്ഞ ആഴ്ച നടത്തിയ തിരച്ചിലില്‍ 194 അനധികൃത താമസക്കാര്‍ പിടിയിലായി.

ഇതില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 54 പേരെ അതാത് എംബസി കളുടെ സഹായ ത്തോടെ സ്വദേശത്തേക്ക് തിരിച്ചയച്ചു. മസ്കത്തിലും ഉള്‍പ്രദേശത്തും മോഷണ ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തല ത്തില്‍ ആണ് അധികൃതര്‍ അന്വഷണം ശക്തമാക്കിയത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഒമാനില്‍ അനധികൃത താമസക്കാര്‍ പിടിയില്‍

മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്ക് ഒമാനില്‍ വിലക്ക്

October 9th, 2012

cloning-epathram

ഒമാന്‍ : മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണ ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒമാന്‍ ദേശീയ ബയോ എത്തിക്സ് കമ്മിറ്റി നിര്‍ദേശം നല്‍കി. മനുഷ്യന്റെയും മൃഗങ്ങളുടെയും കാണ്ഡ കോശങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള പരീക്ഷണ ങ്ങള്‍ക്കും നിരോധം ഏര്‍പ്പെടുത്തും.

രാജ്യത്ത് നടക്കുന്ന കാണ്ഡകോശം അഥവാ സ്റ്റെംസെല്‍ സംബന്ധിച്ച പരീക്ഷണ ങ്ങള്‍ക്ക് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അലി ബിന്‍ സൗദ് ആല്‍ബിമാനി ചെയര്‍മാനായ ദേശീയ ബയോ എത്തിക്സ് കമ്മിറ്റി പുറപ്പെടുവിച്ച മാര്‍ഗ രേഖയിലാണ് സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണം ആയേക്കാവുന്ന പരീക്ഷണങ്ങള്‍ വിലക്കുന്നത്.

രാജ്യത്തെ മതപരവും നിയമപരവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തും നേരത്തേ രാജ്യത്ത് നിലവിലുള്ള ബയോ എത്തിക്സ്‌ നിര്‍ദേശങ്ങളും പാലിച്ചാണ് വിശദമായ മാര്‍ഗരേഖ തയാറാക്കിയത് എന്ന് അധികൃതര്‍ പറഞ്ഞു.

കാണ്ഡ കോശവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണ ങ്ങളില്‍ കോശങ്ങളുടെ സ്രോതസ് സുതാര്യമായിരിക്കണം. കോശം ദാനം ചെയ്യുന്ന വ്യക്തിയുടെ സമ്മത ത്തോടെയോ അല്ലെങ്കില്‍ അവരുടെ അടുത്ത ബന്ധുക്കളുടെ അനുമതി യോടെ മാത്രമേ കാണ്ഡകോശം സ്വീകരിക്കാന്‍ പാടുള്ളു. കാണ്ഡ കോശങ്ങള്‍ സ്വീകരിക്കുമ്പോഴും രാജ്യത്തെ മത, സാമൂഹിക നിയമങ്ങളും മറ്റ് നിയമ വ്യവസ്ഥകളും പാലിച്ചിരിക്കണം.

പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി യാകണം ഈരംഗത്തെ ഗവഷേകരും ശാസ്ത്രജ്ഞരും പ്രവര്‍ത്തിക്കേണ്ടത് എന്നും സമിതി നിര്‍ദേശിക്കുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ താമസിയാതെ അന്തിമ അനുമതി ലഭിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിക്കും.

തയ്യാറാക്കിയത്‌ : ബിജു കരുനാഗപ്പള്ളി

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്ക് ഒമാനില്‍ വിലക്ക്

Page 2 of 3123

« Previous Page« Previous « വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കി
Next »Next Page » മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha