പ്രവാസികളുടെ പെരുന്നാള്‍ ആഘോഷം

July 18th, 2015

അബുദാബി : ഗള്‍ഫിലെ പ്രവാസി സമൂഹം വിപുല മായ രീതി യില്‍ ആകര്‍ഷക ങ്ങളായ പരിപാടി കളോടെ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.

ഒന്നാം പെരുന്നാള്‍ ദിനമായ വെള്ളി യാഴ്ച രാത്രി യില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങി യ അബു ദാബി യിലെ വിവിധ അംഗീകൃത സംഘടന കളുടെ നേതൃത്വ ത്തില്‍ സംഘടി പ്പിച്ച ആഘോഷ പരിപാടി കളില്‍ ഗള്‍ഫി ലെയും നാട്ടിലെയും പ്രമുഖ കലാ കാരന്‍ മാരു ടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയ മായിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ ഈദ് നൈറ്റ് എന്ന കലാ സാംസ്കാരിക പരിപാടി യില്‍ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്മാര്‍ ഈദ് സന്ദേശം നല്‍കി.

സെന്റര്‍ ബാല വേദി യുടെയും കലാ വിഭാഗ ത്തിന്റെയും ഒപ്പന, കോല്‍ ക്കളി, അറബിക് ഡാന്‍സ്, ഗാന മേള തുടങ്ങിയ വിവിധ ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on പ്രവാസികളുടെ പെരുന്നാള്‍ ആഘോഷം

പലഹാര പ്പെരുമയാൽ ഒരു ഇഫ്താർ

July 13th, 2015

അബുദാബി : മാട്ടൂൽ കെ. എം. സി. സി. കമ്മിറ്റി, ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ ഇഫ്താർ പലഹാര പ്പെരുമയാൽ ശ്രദ്ധേയ മായി. വടക്കന്‍ മലബാറിന്റെ തനതു പലഹാരങ്ങളും ഭക്ഷ്യ വിഭവ ങ്ങളും വിളമ്പി യാണ് അബുദാബി മാട്ടൂൽ കെ. എം. സി. സി. കമ്മിറ്റി ഇഫ്താര്‍ ഒരുക്കിയത്. സംഘടന യുടെ പ്രവര്‍ത്തക രുടെ വീടു കളിൽ ഒരുക്കിയ താണ് ഈ പലഹാര ങ്ങള്‍ എന്നതാണ് മാട്ടൂല്‍ ഇഫ്താറിനെ വേറിട്ട താക്കുന്നത്.

വീട്ടമ്മമാർ ഒരുക്കിയ ഉന്നക്കായ, പഴം നിറച്ചത്, കുഞ്ഞി പ്പത്തിരി, ചട്ടിപ്പത്തിരി, കക്കാ റൊട്ടി, ഇറച്ചിയട, പത്തല്‍, നൂല്‍പ്പുട്ട് തുടങ്ങി നിരവധി വിഭവങ്ങളും വിവിധ തരം പഴങ്ങളും ഫ്രെഷ് ജ്യൂസുകളും തയ്യാറാക്കി യിരുന്നു.

മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സമൂഹ ത്തിലെ വിവിധ തുറകളിൽ പ്പെട്ട വരുമായി രണ്ടായിര ത്തോളം പേര്‍ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

അബുദാബി മാട്ടൂൽ കെ. എം. സി. സി. നേതാക്കൾ പരിപാടി കൾക്ക് നേതൃത്വം നല്കി.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on പലഹാര പ്പെരുമയാൽ ഒരു ഇഫ്താർ

ഖുര്‍ആന്‍ പാരായണ മത്സരം : മലയാളത്തിന്റെ സാന്നിദ്ധ്യമായി മുഹമ്മദ് ഹസം

June 30th, 2015

hafiz-hazam-hamza-ePathram ദുബായ് : അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര ത്തില്‍ ഇന്ത്യന്‍ പ്രതി നിധി യായി പങ്കെടുക്കുന്ന മലയാളി യായ മുഹമ്മദ് ഹസം ഹംസ യുടെ മത്സരം ജൂണ്‍ 30 ചൊവ്വാഴ്ച നടക്കും. രാത്രി10.30 ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന മത്സര ത്തിന് വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള വിധി കര്‍ത്താക്കള്‍ നേതൃത്വം നല്‍കും.

ദുബായ് ഗവണ്‍മെന്‍റിന് കീഴിലുള്ള അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യുടെ 19 ആമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര ത്തിലാ ണ് കണ്ണൂര്‍ താണ സ്വദേശിയായ മുഹമ്മദ് ഹസം ഹംസ മാറ്റുരക്കുന്നത്. എണ്‍പതില്‍ പ്പരം രാജ്യ ങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥി കള്‍ പങ്കെടു ക്കുന്ന  മത്സര ത്തിന്റെ അവസാന റൗണ്ട് ആരംഭിച്ചത് ജൂണ്‍ 26 ന് ആയിരുന്നു.

hafiz-hasam-hamza-quran-scholar-ePathram

ദുബായ് സുന്നി സെന്റര്‍ മദ്രസ യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി യായ മുഹമ്മദ് ഹസം ഹംസ ഇപ്പോള്‍ അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണി വേഴ്‌സിറ്റി യില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി യാണ്. ദുബായിലും ഇതര എമിറേറ്റു കളിലും നിരവധി ഖുര്‍ആന്‍ മത്സര ങ്ങളില്‍ പങ്കെടുത്തു കൊണ്ട് ശ്രദ്ധേയ മായ പ്രകടനം കാഴ്ച വെച്ച ഹസം, കണ്ണൂർ താണ യിലെ ഹംസ – സുബൈദ ദമ്പതി മാരുടെ രണ്ടാമത്തെ മകനാണ്.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ഖുര്‍ആന്‍ പാരായണ മത്സരം : മലയാളത്തിന്റെ സാന്നിദ്ധ്യമായി മുഹമ്മദ് ഹസം

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അബുദാബിയില്‍

June 25th, 2015

അബുദാബി : യു. എ. ഇ. പ്രസിഡന്റിന്റെ റമദാന്‍ അതിഥിയും സുന്നി യുവ ജന സംഘം സംസ്‌ഥാന സെക്രട്ടറി യുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ജൂണ്‍ 25 വ്യാഴാഴ്ച രാത്രി തറാവീഹ് നിസ്കാര ശേഷം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ പ്രസംഗിക്കും. പ്രഭാഷണം ശ്രവിക്കാന്‍ സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ഐന്‍, അജ്‌മാന്‍ എന്നിവിടങ്ങളില്‍ അദ്ദേഹ ത്തിന്റെ പ്രഭാഷണം നടക്കും.

അബ്ദുസ്സമദ്പൂക്കോട്ടൂര്‍ ജൂണ്‍ 30 ന് വീണ്ടും അബുദാബി യില്‍ വിവിധ സ്‌ഥലങ്ങ ളില്‍ പ്രസംഗിക്കും എന്ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികൾ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അബുദാബിയില്‍

റമദാന്‍ പ്രഭാഷണം ഉമ്മുല്‍ ഖുവൈനില്‍

June 25th, 2015

dubai-international-holy-quran-award-ePathram
ഉമ്മുല്‍ ഖുവൈന്‍ : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെയും എസ്. കെ. എസ്. എസ്. എഫി ന്റെയും സംയുക്താഭി മുഖ്യ ത്തില്‍ ഉമ്മുല്‍ ഖുവൈനില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പി ക്കുന്നു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അതിഥി കളായി എത്തിയ പ്രമുഖ പണ്ഡിതരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നൗഷാദ് ബാഖവി എന്നിവര്‍ പങ്കെടുക്കുന്ന റമദാന്‍ പ്രഭാഷണം രണ്ടു ദിവസ ങ്ങളിലായി നടക്കും.

ജൂണ്‍ 26 വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം ഉമ്മുല്‍ ഖുവൈനിലെ കോര്‍ണീഷി ലുള്ള മസ്ജിദ് ഇമാം അബു ഹനീഫ യില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ റമദാന്‍ പ്രഭാഷണം നടത്തും.

ജൂലൈ 1 ബുധനാഴ്ച രാത്രി തറാവീഹ് നിസ്കാര ശേഷം ജമിയ്യ മദീന പോലീസ് സ്റ്റേഷനു പിന്നിലുള്ള ശൈഖ് അഹ്മദ് ബിന്‍ റാഷിദ് അല്‍ മുഅല്ല മസ്ജിദില്‍ നൗഷാദ് ബാഖവി പ്രഭാഷണം നടത്തും. പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവര ങ്ങള്‍ക്ക് 055 420 14 84, 050 72 61 521

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on റമദാന്‍ പ്രഭാഷണം ഉമ്മുല്‍ ഖുവൈനില്‍

Page 30 of 53« First...1020...2829303132...4050...Last »

« Previous Page« Previous « ദുബായില്‍ വ്യാഴാഴ്ച സമദാനിയുടെ ഖുര്‍ആന്‍ പ്രഭാഷണം
Next »Next Page » അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അബുദാബിയില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha