അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു

June 9th, 2015

crash-recovery-of-abudhabi-police-ePathram
അബുദാബി : രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ 20,000 വാഹനങ്ങള്‍ അബുദാബി പോലീസ് പിടിച്ചെടുത്തു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് മാസം വരെ നടത്തിയ പരിശോധന യിലാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്.

കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷനുമായി സര്‍വീസ് നടത്തുന്ന വാഹന ങ്ങള്‍ കണ്ടെത്തുന്ന തിനായി ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പരിശോധന ശക്ത മാക്കിയ തായി വകുപ്പ് മേധാവി ലെഫ്. കേണല്‍ മുഹമ്മദ് സാലെം അല്‍ ഷേഹി പറഞ്ഞു. ഇതിനായി വിവിധ റോഡു കളിലായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ പുതുക്കാതെ ഓടുന്ന തായി കണ്ടാല്‍ വാഹന ങ്ങള്‍ക്ക് അപ്പോള്‍ തന്നെ 400 ദിര്‍ഹം പിഴചുമത്തും. ശരിയായ ലൈസന്‍സില്‍ അല്ല വാഹനം ഓടിക്കുന്നത് എങ്കില്‍ അവയ്ക്ക് 200 ദിര്‍ഹം വീതം പിഴചുമത്തും.

വര്‍ഷാ വര്‍ഷം നടത്തേണ്ട സുരക്ഷാ പരിശോധന നടത്തുകയോ രജിസ്‌ട്രേഷന്‍ പുതുക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ ഉണ്ടാക്കി യേക്കാവുന്ന അപകടം മുന്‍ നിര്‍ത്തിയാണ് പരിശോധന കര്‍ശന മാക്കിയത് എന്നും അബുദാബി പോലീസ് അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ 30 കിലോ സൗജന്യ ബാഗേജ്‌

June 7th, 2015

air-india-express-epathram ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ങ്ങളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും സൗജന്യ മായി കൊണ്ടു പോകാ വുന്ന ബാഗേജ് പരിധി നിലവിലെ 20 കിലോ യില്‍ നിന്നും 30 കിലോ ആയി ഉയര്‍ത്തി. ഇൗ വര്‍ഷാവസാനം വരെ 30 കിലോ ബഗേജ് സൗജന്യ മായി കൊണ്ടു പോകാം. ജൂണ്‍ അഞ്ചിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ഈ ആനുകൂല്യം അനുവദിക്കും എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് റീജ്യണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസുമായോ അംഗീകൃത ട്രാവല്‍ ഏജന്‍സി കളുമായോ ബന്ധപ്പെടണം.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ 30 കിലോ സൗജന്യ ബാഗേജ്‌

സാങ്കേതിക അപര്യാപ്തത : 11000 വാഹന ങ്ങള്‍ക്ക് പിഴ

May 4th, 2015

tyre-test-by-abudhabi-traffic-police-ePathram
അബുദാബി : ഉപയോഗത്തിന് അനുയോജ്യമല്ലാത്ത തും സാങ്കേതിക പിഴവു കൾ ഉള്ളതുമായ വാഹന ങ്ങള്‍ നിരത്തില്‍ ഇറക്കി യതിന് മൂന്ന് മാസ ത്തിനിടെ 11000 വാഹന ങ്ങള്‍ക്ക് അബുദാബി ഗതാഗത വകുപ്പ് പിഴ ചുമത്തി.

തേയ്മാനം സംഭവിച്ച ടയറുകള്‍, അമിതമായ പുക, പൊട്ടിയ ഇന്‍ഡി ക്കേറ്ററുകളും ലൈറ്റു കളും ഉപയോഗിക്കല്‍ തുടങ്ങിയ കാരണ ങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് പിഴ ചുമത്തിയത്.

ഇത്തരം സാങ്കേതിക മായ പിഴവുകളും കുറവുകളും അപകട ങ്ങള്‍ക്കും ജീവ ഹാനിക്കും കാരണം ആകും എന്നതി നാലാണ് നടപടി കര്‍ശന മാക്കുന്നത്.

തങ്ങളുടെ വാഹന ങ്ങളുടെ ഓരോ ഭാഗവും പരിശോധിച്ച് ഡ്രൈവര്‍ മാര്‍ പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തിയ തിന് ശേഷമേ നിര ത്തില്‍ ഇറക്കാവൂ എന്ന് അധികൃതര്‍ ഓര്‍മ്മ പ്പെടുത്തി.

വേനല്‍ക്കാലം തുടങ്ങിയതോടെ വാഹന ങ്ങള്‍ ചൂടായി തീപ്പിടുത്തം ഉണ്ടായും ടയറുകള്‍ പൊട്ടിയും അപകട ങ്ങൾ സംഭവിക്കും എന്നതി നാൽ കൂടുതൽ മുന്‍കരുതല്‍ എടുക്കണ മെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on സാങ്കേതിക അപര്യാപ്തത : 11000 വാഹന ങ്ങള്‍ക്ക് പിഴ

ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍

April 4th, 2015

abudhabi-bus-card-hafilat-ePathram
അബുദാബി : പൊതു ഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അബുദാബി ബസുകളില്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നു.

യാത്രാ നിരക്ക് ഈടാക്കാന്‍ ‘ഹാഫിലാത്ത്’ എന്ന പേരില്‍ പുതിയ ഇലക്ട്രോണിക്  കാര്‍ഡുകള്‍, 2015 മെയ് 15 മുതല്‍ നിലവില്‍ വരും എന്ന്  ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇപ്പോള്‍ അബുദാബി യിലെ ബസ് യാത്രയ്ക്ക് രണ്ട് തര ത്തിലാണ് നിരക്ക് ഈടാക്കുന്നത്. നിശ്ചിത തുക അടച്ച് ഒരു മാസ ത്തേക്കുള്ള ‘ഒജ്ര കാര്‍ഡ്’ വാങ്ങി യാത്രക്ക് ഉപയോഗിക്കാം.

അല്ലെങ്കില്‍ ബസിന്റെ മുന്‍പില്‍ സ്ഥാപിച്ച പെട്ടിയില്‍ നാണയം ഇട്ടു യാത്ര ചെയ്യുകയുമാവാം. പലപ്പോഴും ചില്ലറയോ ഒജ്ര കാര്‍ഡോ കൈവശം ഇല്ലാത്ത തിനാല്‍ യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവും അബുദാബി ബസു കളില്‍ പതിവായിരുന്നു.

ദുബായ് ഗതാഗത വകുപ്പിന്റെ നോല്‍ കാര്‍ഡിന് സമാനമായ പുതിയ ഹാഫിലാത്ത് കാര്‍ഡ് സമ്പ്രദായം നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്‌ന ങ്ങള്‍ക്കെല്ലാം പരിഹാര മാവും.

ബസുകളില്‍ സ്ഥാപിച്ച യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ ഉരക്കുക യാണ് വേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് കാര്‍ഡില്‍ ആവശ്യ ത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കണം. ബസില്‍ കയറു മ്പോഴും തിരിച്ചിറങ്ങുമ്പോഴും യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ കാണിക്കണം. യാത്ര യുടെ ദൂരം കണക്കാ ക്കി കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കും.

പുതിയ സംവിധാനം നടപ്പാക്കുന്ന തിന്‍െറ ഭാഗമായി തലസ്ഥാന എമിറേറ്റിലെ ബസുകളില്‍ സ്വൈപ്പിംഗ് യന്ത്രങ്ങള്‍ നേരത്തേ തന്നെ സ്ഥാപിച്ചി രുന്നു.

ഹാഫിലാത്ത് റീച്ചാര്‍ജബിള്‍ ഇലക്ട്രോണിക് കാര്‍ഡ് യാത്രക്കാര്‍ക്ക് ഏറെ സൌകര്യ പ്രദം ആയിരിക്കും എന്നും കാര്‍ഡുകള്‍ വാങ്ങാനും റീച്ചാര്‍ജ് ചെയ്യാനും നഗര ത്തിലെ പ്രധാന ബസ് ടെര്‍മിനലു കളിലും മാളുകളിലും ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നും ഭാവി യില്‍ ഓണ്‍ലൈന്‍ വഴിയും കാര്‍ഡില്‍ റീ ചാര്‍ജ് ചെയ്യുന്ന തിനുള്ള സംവിധാനം ഒരുക്കു ന്നുണ്ട് എന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

മെയ് 15ന് ഹാഫിലാത്ത് കാര്‍ഡ് സംവിധാനം നടപ്പാക്കിയാലും പുതിയ സംവിധാന ത്തിലേക്ക് മാറാന്‍ ആറ് മാസ ത്തോളം എടുക്കുമെന്ന്‍ ഗതാഗത മന്ത്രാലയ ത്തിലെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം മേധാവി മുഹമ്മദ് ബാനി മാലിക്ക് പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍

പൊടിക്കാറ്റ് : ജനങ്ങൾ ജാഗ്രത പാലിക്കുക

April 3rd, 2015

sand-storm-2014-in-abudhabi-ePathram
അബുദാബി : യു. എ. ഇ യിലും ഇതര ഗൾഫ് രാജ്യങ്ങളിലും കഴിഞ്ഞ ദിവസം വീശിയടിച്ച പൊടിക്കാറ്റ്, വരും ദിവസ ങ്ങളിലും ഉണ്ടായേക്കാം എന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

യു. എ. ഇ. യില്‍ വ്യാഴാഴ്ച പുലർച്ചെ തുടങ്ങിയ പൊടിക്കാറ്റ് വൈകുന്നേരം വരെ നീണ്ടു നിന്നു. മഞ്ഞ നിറത്തി ൽ വീശിയടിച്ച പൊടിക്കാറ്റ് ജന ജീവിത ത്തിനും വാഹന ഗതാഗത ത്തിനും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കി.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിലും മറ്റു എമിരേറ്റുകളിലും കാഴ്ചക്ക് മങ്ങൽ ഉണ്ടാക്കും വിധമാണ് പൊടിക്കാറ്റ് വീശിയത്. ദുബായ്, ഷാര്‍ജ, അബുദാബി വിമാനത്താവള ങ്ങളിലെ വിമാന സര്‍വീസുകളും താളം തെറ്റി. ദൂരക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ ദുബായ്, അബുദാബി ബസ് ഗതാഗതം വ്യാഴാഴ്ച ഉച്ച വരെ നിര്‍ത്തി വെച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പൊടിക്കാറ്റ് : ജനങ്ങൾ ജാഗ്രത പാലിക്കുക

Page 10 of 26« First...89101112...20...Last »

« Previous Page« Previous « ആളൂര്‍ വെട്ടുകാട് ഗള്‍ഫ് മലയാളി കുടുംബ സംഗമം
Next »Next Page » പെസഹാ ദിനാചരണവും കാൽ കഴുകൽ ശുശ്രൂഷയും »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ന്യൂട്ടന് വെല്ലുവിളിയുമായ...
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ട...
ഇന്ത്യ പ്രവര്‍ത്തിക്കുന്ന...
സ്പെയിനിലെ ബാങ്കുകള്‍ നഷ്...
അതിരപ്പിള്ളി പദ്ധതിക്കായി...
ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മായാവതി ഉത്തര്‍പ്രദേശ്‌ വ...
ന്യൂമോണിയ : ശിശു മരണങ്ങള്...
മൈക്കള്‍ ജാക്സന്‍റെ മരണത്...
162 എം.പിമാര്‍ ക്രിമിനല്‍...
ഭക്ഷ്യവില കുതിക്കുന്നു, ജ...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha