ഗതാഗതം « e പത്രം – ePathram.com

അബുദാബി – ഗുവൈഫാത്ത് റോഡില്‍ വേഗ പരിധി യില്‍ മാറ്റം വരുത്തുന്നു

October 22nd, 2015

accident-epathram
അബുദാബി : റോഡ് സുരക്ഷയെ മുന്‍ നിറുത്തി അബുദാബി – ഗുവൈഫാത്ത് റോഡിലെ വേഗ പരിധി യില്‍ മാറ്റം വരുത്തും എന്ന് അബു ദാബി പൊലീസ് ഗതാഗത വിഭാഗം അറിയിച്ചു.

നവംബര്‍ 15 മുതല്‍ ആയിരിക്കും പുതിയ വേഗ പരിധി പ്രാബല്യത്തില്‍ വരിക. വേഗ പരിധി മാറ്റം വരുത്തുന്നത് ഒട്ടേറെ പേരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കും എന്നും അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ആക്‌ടിംഗ് ഡപ്യൂട്ടി ഡയറക്‌ടർ ബ്രിഗേഡിയർ ഖലീഫാ മുഹമ്മദ് അൽ ഖെയ്‌ലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അൽ ദഫ്‌റ പാലം മുതൽ ബൈനൂന ഫോറസ്‌റ്റ് വരെ ഇരു ഭാഗ ത്തേക്കും 176 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിൽ പരമാ വധി വേഗം മണിക്കൂറിൽ 100 കിലോമീറ്റര്‍ ആയിരിക്കും.

ബൈനൂന ഫോറസ്‌റ്റ് മുതൽ ബറഖ വരെ മണിക്കൂറിൽ 120 കിലോമീറ്റര്‍ വേഗ പരിധി നിജപ്പെടുത്തും. ബറഖ മുതൽ ഗുവൈഫാത്ത് വരെ ഇരു ഭാഗ ത്തേക്കും 64 കിലോ മീറ്റർ ദൈർഘ്യത്തിൽ വേഗ പരിധി മണിക്കൂറിൽ 100 കിലോ മീറ്ററും ആയി മൂന്നു ഭാഗ മായിട്ടായിരിക്കും അബുദാബി – ഗുവൈഫാത്ത് റോഡിൽ വേഗ പരിധി പുതുക്കി നിശ്‌ചയിക്കുക.

ബസ്സു കളുടെ വേഗ പരിധി മൂന്നിടത്തും മണിക്കൂറിൽ 100 കിലോ മീറ്റര്‍ ആയും മറ്റു ഹെവി വാഹന ങ്ങളുടെ വേഗ പരിധി മണി ക്കൂറിൽ 80 കിലോ മീറ്റര്‍ ആയും നിജപ്പെടുത്തി. നിയന്ത്രിത വേഗ പരിധി യേക്കാൾ 20 കിലോ മീറ്റർ വേഗം അധിക മായാണ് അനുവദി ച്ചിട്ടുള്ളത്. വേഗ പരിധി സൂചിപ്പിച്ചു കൊണ്ടുള്ള അടയാള ബോർഡു കൾ റോഡിൽ സ്‌ഥാപിച്ചിട്ടുണ്ട്.

റോഡ് സുരക്ഷ യ്ക്കായി എല്ലാ ഡ്രൈവർ മാരും പുതിയ വേഗ പരിധി കർശന മായി പാലിക്കണം എന്നും അധികൃതർ ഓ ര്‍മ്മിപ്പിച്ചു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on അബുദാബി – ഗുവൈഫാത്ത് റോഡില്‍ വേഗ പരിധി യില്‍ മാറ്റം വരുത്തുന്നു

ഹെവി വാഹനങ്ങൾ കാരണം അപകടം : 17 മരണം

October 13th, 2015

accident-epathram
അബുദാബി : ഹെവി വാഹന ങ്ങള്‍ മൂലം യു. എ. ഇ. യില്‍ ഈ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ 17 പേര്‍ മരിച്ച തായി ഗതാഗത വകുപ്പ്. എട്ടു മാസ ത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത അപകട ങ്ങളില്‍ 129 പേര്‍ക്ക് പരിക്കു പറ്റി.

നഗര വീഥി കളില്‍ പ്രവേശിക്കാന്‍ ഹെവി വാഹനങ്ങള്‍ക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. മഞ്ഞു മൂലം ദൂരക്കാഴ്ച കുറയുന്ന സമയത്തും തിര ക്കുള്ള നേരത്തും ഹെവി വാഹനങ്ങള്‍ നഗര പരിധി യില്‍ പ്രവേശി ക്കുന്നതും ചരക്കു വാഹനങ്ങള്‍ പാതയോരങ്ങളില്‍ പാര്‍ക്ക്‌ ചെയ്യു ന്ന‌‌തും അപകടം ക്ഷണിച്ചു വരുത്തുന്നു എന്നും ഓടി ക്കെണ്ടി രിക്കുന്ന ലൈനില്‍ നിന്ന് യാതൊരു മുന്നറി യിപ്പു മില്ലാതെ പെട്ടെന്ന് ട്രാക്ക് മാറുന്ന താണു അപകട ങ്ങള്‍ക്കു കാരണ മാകുന്നതെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

ചരക്കു വാഹന ങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കാന്‍ ടയറുകള്‍ കുറ്റ മറ്റ താക്കാനും വാഹന ഉടമകളും ഡ്രൈവര്‍മാരും ശ്രദ്ധിക്കണം. ഓരോ വാഹനങ്ങള്‍ക്കും നിഷ്കര്‍ഷിച്ചിട്ടുള്ള പരിധി വിട്ടുള്ള ഭാരം കയറ്റാ തിരിക്കാനും ശ്രദ്ധിക്കണം എന്നും അധികൃതര്‍ ഓര്‍മ്മ പ്പെടുത്തി.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഹെവി വാഹനങ്ങൾ കാരണം അപകടം : 17 മരണം

ബൈക്ക് യാത്രക്കാര്‍ ജാഗ്രത പാലിക്കണം : അബുദാബി പോലീസ്

October 2nd, 2015

motor-cycle-in-abudhabi-ePathram
അബുദാബി : മൂടല്‍ മഞ്ഞുള്ള പ്പോള്‍ അപകട സാദ്ധ്യത കൂടുതല്‍ ആണെന്നും ആയതു കൊണ്ട് ബൈക്ക് യാത്ര ക്കാര്‍ ജാഗ്രത പാലി ക്കണം എന്നും അബുദാബി മുന്നറി യിപ്പ് നല്‍കുന്നു.

കനത്ത മൂടല്‍ മഞ്ഞു ണ്ടാവുകയും റോഡ് കാണാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍ ബൈക്ക് റോഡരികില്‍ ഒതുക്കി നിര്‍ത്തണം. മഞ്ഞ് മാറിയതിന് ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും അബുദാബി പോലീസ് പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു.

ചെറിയ വാഹനം ആയതിനാല്‍ മറ്റുള്ള ഡ്രൈവര്‍ മാരുടെ കാഴ്ച യിലേക്ക് ബൈക്കു കള്‍ പെടില്ല. ഇത് അപകട ങ്ങള്‍ക്ക് കാരണ മാകും.

ഹോട്ടലുകള്‍ അടക്ക മുള്ള സ്ഥാപന ങ്ങളുടെ ഹോം ഡെലിവറി ജോലി ക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം. മഞ്ഞുള്ള പ്പോള്‍ വലിയ വാഹന ങ്ങള്‍ നിരത്തിലിറക്കാന്‍ പൊലീസ് അനുവദിക്കാറില്ല. അപകട ങ്ങള്‍ ഉണ്ടാകാ തിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കാറുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.

Photo Courtesy : Abudhabi Police Security Media

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ബൈക്ക് യാത്രക്കാര്‍ ജാഗ്രത പാലിക്കണം : അബുദാബി പോലീസ്

പെട്രോളിന് വില കുറയും

September 29th, 2015

fuel-prices-deregulated-in-uae-ePathram
അബുദാബി : ഒക്ടോബർ മാസത്തെ യു. എ. ഇ. യിലെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ വിവരം അനുസരിച്ചു പെട്രോളി നു വില കുറയും. എന്നാൽ ഡീസലിന് വില യിൽ ചെറിയ വര്‍ദ്ധനവ് ഉണ്ടാവും. ഡീസല്‍ വില 1.86 ദിര്‍ഹ ത്തില്‍ നിന്ന് 1.89 ആയി ഉയരും.

നിലവില്‍ പെട്രോൾ സ്പെഷ്യല്‍ ഗ്രേഡ് 95ന് 1. 96 ദിര്‍ഹവും സൂപ്പര്‍ 98 ഗ്രേഡിന് 2. 07 ദിര്‍ഹവും ഇ ​പ്ലസ് ഗ്രേഡിന് 1. 89 ദിര്‍ഹ​വും ​നല്കി വരുന്നത് പുതിയ വില വിവരം അനുസരിച്ച് സ്പെഷ്യല്‍ ഗ്രേഡ് 95 പെട്രോളിന് 1. 79 ദിര്‍ഹവും സൂപ്പര്‍ 98 ഗ്രേഡ് പെട്രോളിന് 1. 90 ദിര്‍ഹവും ഇ ​പ്ലസ് ഗ്രേഡിന് 1. 72 ദിര്‍ഹ വുമായി ചുരുങ്ങും.

യു. എ. ഇ. യിൽ ഇന്ധന ത്തിനു നല്കി വന്നിരുന്ന സര്‍ക്കാര്‍ സബ്സിഡി ആഗസ്റ്റ്‌ മാസം മുതൽ നീക്കിയിരുന്നു. ആഗോള വിപണി യിലെ വിലയെ ആധാര മാക്കി, എല്ലാ മാസ വും ഊര്‍ജ മന്ത്രാലയം നിയമിച്ച വില നിര്‍ണയ സമിതി യാണ് അതതു മാസ ങ്ങളിലെ ഇന്ധന വില പുതുക്കി നിശ്ചയി ക്കുന്നത്.​ പുതുക്കിയ വില ഒക്ടോബർ ഒന്ന് വ്യാഴാഴ്ച​​ മുതൽ പ്രാബല്യ ത്തില്‍ വരും.

ഫോട്ടോക്ക് കടപ്പാട് : അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on പെട്രോളിന് വില കുറയും

ഈദ് ഒഴിവു ദിനാഘോഷം : യു.എ. ഇ. യില്‍ അപകട ങ്ങളില്‍ മരിച്ചത് 11 പേര്‍

September 29th, 2015

accident-epathram
അബുദാബി : വലിയ പെരുന്നാള്‍ ഒഴിവു ദിവസ ങ്ങളില്‍ യു.എ. ഇ. യില്‍ വിവിധ ഇട ങ്ങളി ലുണ്ടായ വാഹന അപകട ങ്ങളില്‍ 11 പേര്‍ മരിക്കു കയും 84 പേര്‍ക്കു പരിക്കേല്‍ക്കു കയും ചെയ്ത തായി ആഭ്യന്തര മന്ത്രാലയം ട്രാഫിക് കോഡിനേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്‌ത്ത് ഹസന്‍ അല്‍ സാബി അറിയിച്ചു. ചട്ടങ്ങളും റോഡ് സുരക്ഷാ നിയമ ങ്ങളും പാലിക്കാത്ത താണ് അപകട ങ്ങള്‍ക്കു കാരണ മായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈദ് അവധി ദിന ങ്ങളായ സെപ്റ്റംബര്‍ 23നും 26നും ഇടയില്‍ 38 റോഡ് അപകട ങ്ങളാണ് നടന്നത്.

റോഡ് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കുകയും വളരെ ശ്രദ്ധ യോടെ ഡ്രൈവ് ചെയ്യു കയും അതോടൊപ്പം ഡ്രൈവിംഗിനിടെ സെല്‍ ഫോണില്‍ സംസാരി ക്കാതിരി ക്കുകയും റോഡിലെ ശ്രദ്ധ തിരിയുന്ന പ്രവൃ ത്തി കളില്‍ ഏര്‍പ്പെടാ തിരി ക്കുകയും മുമ്പി ലുള്ള വാഹന വു മായി എപ്പോഴും നിശ്‌ചിത അകലം പാലി ക്കുകയും ചെയ്‌താല്‍ അപകട സാദ്ധ്യത കുറയും എന്നും വാഹനം ഓടിക്കു ന്നവര്‍ ഗതാഗത നിയമ ങ്ങള്‍ പാലിക്കുന്ന തില്‍ വീഴ്ച വരുത്തരുത് എന്നും അദ്ദേഹം ഒര്‍മ്മിപ്പിച്ചു.

- പി. എം. അബ്ദുള്‍ റഹിമാന്‍, കറസ് പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഈദ് ഒഴിവു ദിനാഘോഷം : യു.എ. ഇ. യില്‍ അപകട ങ്ങളില്‍ മരിച്ചത് 11 പേര്‍

Page 20 of 36« First...10...1819202122...30...Last »

« Previous Page« Previous « ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം
Next »Next Page » പെട്രോളിന് വില കുറയും »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha