റോ യെ തകർക്കാൻ ശ്രമിച്ചു : ഹാമിദ് അൻസാരി ക്ക് എതിരെ ഗുരുതര ആരോപണം

July 8th, 2019

hamid-ansari-epathram
ന്യൂഡൽഹി : മുന്‍ ഉപ രാഷ്ട്രപതി ഹാമിദ് അൻസാരി ഇറാന്‍ സ്ഥാനപതി ആയി രുന്ന പ്പോള്‍ ഇന്ത്യ യുടെ രഹസ്യാ ന്വേഷണ ഏജന്‍സി യായ റോ യുടെ വിവര ങ്ങള്‍ ചോര്‍ത്തി നല്‍കി എന്നുള്ള ഗുരു തര ആരോ പണ വു മായി റോ യില്‍ ഉദ്യോഗസ്ഥൻ ആയിരുന്ന എന്‍. കെ. സൂദ് രംഗത്ത്.

കശ്മീരിലെ ഭീകര പ്രവര്‍ ത്തന ങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിക്കു ന്നത് റോ നിരീ ക്ഷിച്ചി രുന്നു. ഹാമിദ് അൻസാരി യില്‍ നിന്ന് ഇക്കാര്യം ഇറാന്‍ അറിഞ്ഞു എന്നും രഹസ്യാ ന്വേഷണ ഏജൻസി യായ സാവക് അതു പ്രയോജന പ്പെടുത്തി. ഇന്ത്യൻ എംബസ്സി യിലെ യും റോ യിലെയും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയ പ്പോൾ രാജ്യ താൽപ്പര്യം സംരക്ഷിക്കു വാൻ വേണ്ടി അൻസാരി ഒന്നും തന്നെ ചെയ്തില്ല എന്നും എന്‍. കെ. സൂദ് ആരോപി ക്കുന്നു.

1990 – 92 കാലത്ത് അൻസാരി ഇറാനില്‍ സ്ഥാന പതി ആയി രുന്ന പ്പോൾ അവി ടെ റോ ഓഫീസര്‍ ആയിരുന്നു എന്‍. കെ. സൂദ്.

- pma

വായിക്കുക: , , ,

Comments Off on റോ യെ തകർക്കാൻ ശ്രമിച്ചു : ഹാമിദ് അൻസാരി ക്ക് എതിരെ ഗുരുതര ആരോപണം

ജഡ്ജി നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട : ചീഫ് ജസ്റ്റിസ്

June 19th, 2019

logo-law-and-court-lady-of-justice-ePathram
ന്യൂഡല്‍ഹി : ജഡ്ജി മാരുടെ നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട എന്നും കോടതി യുടെ സ്വാതന്ത്ര്യ ത്തിനു മേല്‍ ജന പക്ഷ രാഷ്ട്രീയം കടുത്ത വെല്ലു വിളി ഉയര്‍ ത്തുന്നു എന്നും സുപ്രീം കോടതിചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ഭരണ ഘടനാ മൂല്യങ്ങള്‍ സംര ക്ഷിക്കു വാന്‍ ഇത്തരം ജന പക്ഷ ശക്തി കള്‍ക്ക് എതിരേ ജുഡീ ഷ്യറി നില കൊള്ളണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ഷാംഗ്ഹായ് സഹകരണ സമിതി ഉച്ച കോടി യിലെ ചീഫ് ജസ്റ്റിസ്സു മാരുടെ സമ്മേളന ത്തില്‍ സംസാരിക്കുക യായി രുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

- pma

വായിക്കുക: , , , , , , , ,

Comments Off on ജഡ്ജി നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട : ചീഫ് ജസ്റ്റിസ്

പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

May 21st, 2019

arvind-kejriwal-epathram
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മരണം ആഗ്രഹി ക്കുന്നു എന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രിയു മായ വിജയ് ഗോയലി ന് ട്വിറ്ററി ലൂടെ നല്‍ കിയ മറു പടി യിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതി രായി അരവിന്ദ് കെജ്‌രി വാളിന്റെ ആരോപണം.

മുന്‍ പ്രധാന മന്ത്രി ഇന്ധിരാ ഗാന്ധി യെ പോലെ സ്വന്തം സുരക്ഷാ ഉദ്യോ ഗസ്ഥ രാല്‍ താന്‍ കൊല്ല പ്പെട്ടേ ക്കും എന്ന ആശങ്ക അറി യിച്ചതിന് തുടര്‍ച്ച യായി ട്ടാണ് കെജ്‌രി വാളിന്റെ പ്രസ്താവന.

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്‌രി വാള്‍ സംശയി ക്കുന്നതില്‍ ദുഃഖമുണ്ട് എന്നും ഡല്‍ഹി പോലീ സിന്റെ യശ്ശസ് കളങ്ക പ്പെടു ത്തുന്ന തിന് വേണ്ടി യാണ് താങ്കളുടെ സംശയം എന്നും വിജയ് ഗോയല്‍ പറ ഞ്ഞിരുന്നു.

ഇതിന് മറു പടി ആയിട്ടാണ് ‘മോഡിജി യാണ് തന്റെ മരണം ആഗ്ര ഹിക്കു ന്നത്, സുരക്ഷാ ഉദ്യോഗ സ്ഥര്‍ അല്ല എന്നും കെജ്‌രി വാള്‍ കുറി ച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

April 10th, 2019

fighter jets-epathram
ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പരാതി ക്കാര്‍ സമര്‍ പ്പിച്ച രേഖ കള്‍ മോഷ്ടിച്ചത് എന്നും ഇത് തെളി വായി പരി ഗണി ക്കരുത് എന്നു മുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. മാത്രമല്ല പുന: പരി ശോധന ഹര്‍ജി യോ ടൊപ്പം പുറത്തു വന്ന രേഖകളും പരിശോധി ക്കും എന്നും സുപ്രീം കോടതി.

റഫാൽ ഇടപാടിൽ പ്രതിരോധ രേഖകൾ തെളിവ് ആയി എടുക്കു വാന്‍ കഴി യില്ല എന്ന കേന്ദ്ര സർക്കാർ വാദ ത്തി നു ഇതു വലിയ തിരിച്ചടി ആയി.

ചോര്‍ത്തിയ രേഖ കള്‍ പരിഗണി ക്കാം എന്ന് ഉത്തരവ് ഇറക്കിയത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആദ്ധ്യക്ഷം വഹിച്ച ബെഞ്ച് ആണ്. പ്രതിരോധ മന്ത്രാ ലയ ത്തില്‍ നിന്നു ചോര്‍ത്തി യ രേഖ കള്‍ സ്വീകരി ക്കരുത് എന്നാ യി രുന്നു കേന്ദ്ര സര്‍ക്കാരി ന്റെ വാദം.

എന്നാല്‍, തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യ രേഖയല്ല എന്നും അവ നേരത്തേ തന്നെ പ്രസിദ്ധീ കരിക്ക പ്പെട്ടവ ആണ് എന്നും ഹര്‍ജി ക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ വാദി ച്ചു.

റഫാൽ കേസിൽ പ്രധാന മന്ത്രി യുടെ ഓഫീസ്‍ ഇടപെട്ടു എന്നാണ് മുഖ്യ വെളി പ്പെടു ത്തൽ. മൂന്നു രേഖ കളാണ് ഇതിനു തെളിവായി സമർപ്പിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

എമിസാറ്റ്​ വിക്ഷേപണം വിജയ കരം : ചരിത്ര നേട്ടവു മായി ഐ. എസ്. ആര്‍. ഒ.

April 1st, 2019

logo-isro-indian-space-research-organization-ePathram

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹ മായ എമിസാറ്റ് വിജയ കര മായി വിക്ഷേ പിച്ചു. പി. എസ്. എല്‍. വി. സി – 45 എന്ന റോക്ക റ്റില്‍ എമിസാറ്റ് കൂടാതെ മറ്റു നാലു രാജ്യ ങ്ങളുടെ ടേത് ഉൾപ്പെടെ 28 ചെറു ഉപ ഗ്രഹ ങ്ങള്‍ ഒരേ സമയം വിക്ഷേപിച്ച് 17 മിനിറ്റിനുള്ളില്‍ 749 കിലോ മീറ്റർ അകലെ യുള്ള മൂന്ന് വ്യത്യസ്ത ഭ്രമണ പഥ ങ്ങ ളില്‍  എത്തിച്ചു കൊണ്ട് ഐ. എസ്. ആര്‍. ഒ. ചരിത്ര ത്തില്‍ ഇടം നേടി.

ഏപ്രില്‍ ഒന്ന്, തിങ്കളാഴ്ച രാവിലെ 9.30 ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ ബഹി രാ കാശ കേന്ദ്ര ത്തില്‍ നിന്നാണ് വിക്ഷേപണം നട ത്തിയത്.

ഇന്ത്യ യുടെ എമിസാറ്റ്, അമേരിക്ക യില്‍ നിന്നു ള്ള 20 ഉപ ഗ്രഹ ങ്ങള്‍ ലിത്വാനിയ യില്‍ നിന്നുള്ള രണ്ട് ഉപ ഗ്രഹ ങ്ങള്‍, സ്വിറ്റ്‌സര്‍ ലന്‍ഡ്, സ്പെയിന്‍ എന്നീ രാജ്യ ങ്ങളുടെ ഓരോ ഉപ ഗ്രഹ ങ്ങള്‍ എന്നിവ യാണ് പി. എസ്. എല്‍. വി. സി – 45 ഭ്രമണ പഥ ത്തി ലേക്ക് എത്തി ച്ചത്.

ഐ. എസ്. ആർ. ഒ. യുടെ പി. എസ്. എൽ. വി. യുടെ 47ാ മത് ദൗത്യമാണ് എമിസാറ്റ് എന്നും വിവിധ ഉപഗ്രഹ ങ്ങളെ നിരീക്ഷി ക്കുവാന്‍ മൂന്നു ഭ്രമണ പഥ ങ്ങളിൽ സഞ്ചരി ക്കുന്നത് ഉൾ പ്പെടെ നിര വധി സവി ശേഷ തകൾ എമി സാറ്റിന് ഉണ്ട് എന്നും ഐ. എസ്. ആർ. ഒ. വ്യക്ത മാക്കി.

- pma

വായിക്കുക: , ,

Comments Off on എമിസാറ്റ്​ വിക്ഷേപണം വിജയ കരം : ചരിത്ര നേട്ടവു മായി ഐ. എസ്. ആര്‍. ഒ.

Page 10 of 18« First...89101112...Last »

« Previous Page« Previous « മമ്മൂട്ടിയുടെ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്
Next »Next Page » മാര്‍ച്ച് 31 നകം 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവു കളില്‍ നിയമനം നടത്തും : രാഹുല്‍ ഗാന്ധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha