ഫോബ്‌സ് മാഗസിന്റെ കവര്‍ ചിത്രമായി മലയാളി വ്യവസായി

May 15th, 2014


ദുബായ് : പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ 2014 പതിപ്പില്‍, കവര്‍ ചിത്രമായി മലയാളി യായ യുവ വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സ്ഥാനം നേടി.

‘മെഡിസിന്‍ മാന്‍’ എന്ന തലക്കെട്ടോടെയാണ് മാഗസി ന്റെ കവര്‍ പുറത്തിറ ക്കിയത്. അറബ് ലോകത്തെ പ്രമുഖ ഇന്ത്യ ക്കാരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തിറ ക്കിയ ചടങ്ങില്‍ വെച്ചാ യിരുന്നു ഡോ. ഷംസീറിന്റെ മുഖചിത്ര മുള്ള ഫോബ്‌സ്  മാഗസിന്‍ കവര്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം പ്രകാശനം ചെയ്തത്.

യു. എ. ഇ. കേന്ദ്ര മായുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ മാനേജിംഗ് ഡയറക്ട റാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവു കൂടി യായ ഡോ. ഷംസീര്‍ വയലില്‍.

- pma

വായിക്കുക: , , , , ,

Comments Off on ഫോബ്‌സ് മാഗസിന്റെ കവര്‍ ചിത്രമായി മലയാളി വ്യവസായി

ലുലു ബ്രിട്ടീഷ് ഫെസ്റ്റ് തുടക്കമായി

May 9th, 2014

അബുദാബി : ഖാലിദിയ മാളിൽ ലുലു ബ്രിട്ടീഷ് ഫെസ്റ്റിന് തുടക്ക മായി. ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം. എ. യൂസുഫലിയുടെ സന്നിധ്യ ത്തില്‍ ബ്രിട്ടീഷ് അംബാസഡര്‍ ഡൊമിനിക് ജെറേമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

തുടർച്ച യായി ഏഴാമത് വർഷ മാണ്‌ ലുലു ബ്രിട്ടീഷ് ഫെസ്റ്റ് സംഘടിപ്പി ക്കുന്നത്. വിവിധ രാജ്യങ്ങളുടെ ഉല്‍പന്ന ങ്ങള്‍ ലോക ജനതയ്ക്ക് പരിചയ പ്പെടുത്തുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനു മുള്ള യത്ന ത്തിന്‍െറ ഭാഗ മായാണ് ഫെസ്റ്റിവൽ ഒരുക്കുന്നത് എന്നും രാജ്യത്തെ സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ പ്രിയങ്കര മാണെന്നും എം. എ. യൂസുഫലി പറഞ്ഞു.

ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ കഴിഞ്ഞ വര്‍ഷം ലുലു സോഴ്സിങ് ഓഫിസ് തുറന്നിട്ടുണ്ട്. ഇതു വഴി ഇരുനൂ റിലധികം ഫ്രഷ് – ഫ്രോസന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, മധുര പലഹാരങ്ങള്‍, കടല്‍ വിഭവങ്ങള്‍, മാംസം എന്നിവ ഈ ഫെസ്റ്റിൽ എത്തിച്ചിട്ടുണ്ട്.

യു. എ. ഇ. യിലെ ലുലു ഗ്രൂപ്പിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ബ്രിട്ടീഷ് ഫെസ്റ്റ് നടക്കുന്നുണ്ട്. പത്തു ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റി വലിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

- pma

വായിക്കുക: , ,

Comments Off on ലുലു ബ്രിട്ടീഷ് ഫെസ്റ്റ് തുടക്കമായി

ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ മുസ്സഫയില്‍ ആരംഭിച്ചു

April 25th, 2014

അബുദാബി : പ്രമുഖ ഫാസ്റ്റ് ഫുഡ് ഗ്രൂപ്പായ എഫ്. എഫ്. സി. യുടെ രണ്ടാമത് ശാഖ അബുദാബി മുസ്സഫ യില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മുസ്സഫ പന്ത്രണ്ടില്‍ ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ പുതിയ ഔട്ട്ലെറ്റ് എന്‍. ടി. എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ്  ക്ളീറ്റസ്  ഉല്‍ഘാടനം ചെയ്തു.

ഫാത്തിമ ഗ്രൂപ്പ് എം. ഡി. മൂസ്സ ഹാജി, രഘു പിള്ള, തുടങ്ങിയവരും സാമൂഹ്യ രംഗത്തെപ്രമുഖരും ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ആഗോള വ്യാപകമായി ശാഖകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടി യായിട്ടാണ് അബുദാബി യില്‍ തന്നെ പുതിയ ഔട്ട്ലെറ്റ് തുറക്കുന്നത് എന്നും കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രവര്‍ത്തനം ആരംഭിക്കുന്ന ഔട്ട്ലെറ്റു കളിലൂടെ ആയിരത്തോളം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നും എഫ്. എഫ്. സി. ചെയര്‍മാന്‍ കൂടിയായ ഫ്രാന്‍സിസ് ക്ളീറ്റസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അരംഭിച്ച അബുദാബി ബ്രാഞ്ചില്‍ എഫ്. എഫ്. സി. യുടെ പോപ്കോണ്‍ കുട്ടികള്‍ ഏറെ ഇഷ്ട പ്പെടുന്നുണ്ട്. പുതിയ ബ്രാഞ്ചുകളില്‍ പോപ്കോണ്‍ കിയോസ്കുകള്‍ ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്.

ഫാമിലി ഡൈന്‍ – ഇന്‍, ഫുഡ് കോര്‍ട്ട്, കിയോസ്ക് എന്നീ മൂന്ന് പ്ളാറ്റ്ഫോമു കളിലായാണ് റെസ്റ്റോറന്‍റ് വി കസി പ്പിക്കുക എന്നും ഇന്ത്യയില്‍ കൂടാതെ ജി. സി. സി. രാജ്യങ്ങളിലും മലേഷ്യ, യൂറോപ്പ്, എന്നിവിട ങ്ങളിലും ഇതിനുള്ള കരാറുകള്‍ ഒപ്പു വെച്ചിട്ടുണ്ട് എന്നും ചെയര്‍മാന്‍ അറിയിച്ചു.

സി. ഇ. ഒ. അശോകന്‍, പീറ്റര്‍ കോണ്‍സ്റ്റാന്യൂ, അരുണ്‍ വില്യം തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക:

Comments Off on ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ മുസ്സഫയില്‍ ആരംഭിച്ചു

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഇനി മലേഷ്യയിലും

April 14th, 2014

glorious-malaysian-fest-at-lulu-ePathram
അബുദാബി : പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പ് മലേഷ്യ യിലെ വിവിധ നഗര ങ്ങളിലായി ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനം മലേഷ്യ യിലേക്കും വ്യാപിപ്പിക്കുന്നു.

മലേഷ്യന്‍ സര്‍ക്കാറിന്റെ നേതൃത്വ ത്തിലുള്ള ഫെഡറല്‍ ലാന്‍ഡ് ഡവലപ്‌ മെന്റ് അതോറിറ്റി (ഫെല്‍ഡ) യുമായി സഹകരിച്ചു കൊണ്ട് തുടങ്ങുന്ന പദ്ധതി യുടെ ആദ്യ പടി യായി ലുലു വിന്റെ മലേഷ്യയിലെ ആദ്യ ശാഖ ഈ വര്‍ഷം തന്നെ കൊലാലംപൂരില്‍ പ്രവര്‍ത്തനം തുടങ്ങും.

മലേഷ്യ യുടെ ഉത്പന്ന ങ്ങളും ഈ ഹൈപ്പര്‍ മാര്‍ക്കറ്റു കളിലൂടെ വിതരണം ചെയ്യും. മലേഷ്യ യുടെ ചെറുകിട, ഇടത്തരം വ്യാവസായിക സംരംഭ ങ്ങള്‍ക്ക് ഇത് വലിയ അവസരം നല്‍കും. വര്‍ഷം അഞ്ച് ബില്യന്‍ ഡോളറിലേറെ വിറ്റു വരവുള്ള ലുലു ഗ്രൂപ്പിന്റെ മലേഷ്യ യിലേക്കുള്ള വരവ് അവിടത്തെ വിപണിക്കും വലിയ ഊര്‍ജം നല്‍കും.

ഫെല്‍ഡയും ലുലുവും ചേര്‍ന്നുള്ള സംയുക്ത സംരംഭ ത്തിനായി ലുലു ഗ്രൂപ്പ് 200 ദശ ലക്ഷം ഡോളര്‍ നിക്ഷേപിക്കും. ഹലാല്‍ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും.

- pma

വായിക്കുക: ,

Comments Off on ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഇനി മലേഷ്യയിലും

രുചി റസ്റ്റോറന്റ് ഫഹദ് ഫാസില്‍ ഉല്‍ഘാടനം ചെയ്തു

April 7th, 2014

അബുദാബി : ഹോസ്പിറ്റാലിറ്റി കാറ്ററിംഗ് ഗ്രൂപ്പിന്റെ നേതൃത്വ ത്തിലുള്ള രുചി റസ്റ്റോറണ്ട് രണ്ടാമത് ശാഖ അബുദാബി മദീനാ സായിദ് ഷോപ്പിംഗ് കോംപ്ളക്സില്‍ പ്രവര്‍ത്തനം തുടങ്ങി.

യുവനടന്മാരില്‍ ശ്രദ്ധേയനായ താരം ഫഹദ് ഫാസില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് തന്റെ ആരാധക രുമായി നടത്തിയ സംവാദ ത്തില്‍ ഫഹദ്, തന്റെ പുതിയ സിനിമയെ ക്കുറിച്ചും രുചികരമായ ഭക്ഷണ ങ്ങളില്‍ തനിക്കുള്ള ഇഷ്ടങ്ങളെ ക്കുറിച്ചും സംസാരിച്ചു.

ഉല്‍ഘാടന ചടങ്ങിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍മാരായ കെ. പി. ജയപ്രകാശ്, ഏ. വി. നൗഷാദ്, സോമന്‍ എന്നിവരും വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on രുചി റസ്റ്റോറന്റ് ഫഹദ് ഫാസില്‍ ഉല്‍ഘാടനം ചെയ്തു

Page 60 of 62« First...102030...5859606162

« Previous Page« Previous « ഫെയ്സ് ടു ഫേയ്സ് സംഗമം ശ്രദ്ധേയമായി
Next »Next Page » വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി ബാച്ച് സ്നേഹ സംഗമം »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha