ശക്തരായ വ്യക്തി കൾ : ശൈഖ് ഖലീഫ ഫോബ്സ് പട്ടിക യില്‍ ഇടം നേടി

December 16th, 2016

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്തിറ ക്കിയതില്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും ഇടം പിടിച്ചു. യു. എ. ഇ. യിലെ പ്രമുഖ പത്ര മായ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

അറബ് ലോകത്തെ ഏറ്റവും ശക്തരായ വ്യക്തി കളില്‍ രണ്ടാം സ്ഥാനവും ശൈഖ് ഖലീഫ ക്കു തന്നെ. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ബുധനാഴ്ച പ്രസിദ്ധീ കരിച്ച 2016 ലെ പട്ടികയില്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് 16 ആം സ്ഥാനത്തും ശൈഖ് ഖലീഫ ബിന്‍ സായിദ് 39 ആം സ്ഥാന ത്തു മാണ്.

അബുദാബി ഭരണാധി കാരി യായ ശൈഖ് ഖലീഫ, ലോക ത്തെ ധനി കരാ യ ഭരണ കര്‍ത്താ ക്കളില്‍ ഒരാള്‍ ആണ് എന്നും ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റില്‍ പല പ്രദേശ ങ്ങളി ലായി കണ്ടെത്തിയ 97.8 ബില്ല്യന്‍ ബാരല്‍ എണ്ണ സമ്പ ത്തിന്റെ ഉടമ സ്ഥാവ കാശിയും ശൈഖ് ഖലീഫ യാണ്. ലോക ത്തിലെ ഏറ്റവും വലിയ കരുതല്‍ ധന നിക്ഷേപ ത്തിന്റെ ചുമതലയും ശൈഖ് ഖലീഫ ക്കു തന്നെ യാണ് എന്നും ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മീര്‍ പുടിന്‍ ലോക ത്തിലെ ഏറ്റവും സ്വാധീന മുള്ള വ്യക്തിത്വ മായി തുടര്‍ച്ച യായ നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് രണ്ടാമത്. 2015 ലെ പട്ടിക യില്‍ ട്രംപ് 72 ആം സ്ഥാനത്ത് ആയിരുന്നു. മൂന്നാമ തായിരുന്ന ബറാക് ഒബാമ ഇത്തവണ 48 ആം സ്ഥാന ത്തേക്ക് പിന്തള്ള പ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on ശക്തരായ വ്യക്തി കൾ : ശൈഖ് ഖലീഫ ഫോബ്സ് പട്ടിക യില്‍ ഇടം നേടി

വഖഫ് അഡീഷണല്‍ ഡയറ ക്ട റായി അദീബ് അഹ്മദിനെ തെരഞ്ഞെടുത്തു

December 11th, 2016

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വഖഫ് ഡെവലപ്‌മെന്റ് കോര്‍പ്പ റേഷന്‍ ലിമിറ്റഡിന്റെ അഡീഷണല്‍ ഡയറ ക്ട റായി പ്രമുഖ പ്രവാസി വ്യവ സായിയും ലുലു ഇന്റർനാഷണൽ എക്സ് ചേഞ്ച് മേധാവി യുമായ അദീബ് അഹ്മദ് തെര ഞ്ഞെടു ക്കപ്പെട്ടു.

ഇന്ത്യയില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള സ്ഥാപന ങ്ങള്‍ പരി പാലി ക്കുകയും ഇവയില്‍ നിന്നുള്ള വരു മാനം മുസ്ലിം സമൂഹ ത്തിന്റെ വിവിധ ക്ഷേമ പ്രവര്‍ ത്തന ങ്ങള്‍ക്ക് ഉപയോഗി ക്കുക യു മാണ് ബോര്‍ഡിന്റെ പ്രധാന ചുമതല.

ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍, ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സ് എം. ഡി., ടേബിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമത ല കളാണ് അദ്ദേഹം ഇപ്പോള്‍ വഹിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on വഖഫ് അഡീഷണല്‍ ഡയറ ക്ട റായി അദീബ് അഹ്മദിനെ തെരഞ്ഞെടുത്തു

പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

November 7th, 2016

al-ain-oasis-world-heritage-site-ePathram
അല്‍ ഐന്‍ : യുനെസ്കോ യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2011 ലാണ് അല്‍ഐനിനെ യുനെസ്കോ യുടെ ലോക പൈതൃക പട്ടിക യിലേക്ക് തെര ഞ്ഞെടു ത്തത്.

വെങ്കല യുഗ ത്തിലെ ഹഫീത് ശവ കുടീര ങ്ങള്‍, ഹിലി യിലെ വാസ്തു ശില്‍പ ചാരുത യുള്ള താമസ സ്ഥല ങ്ങള്‍, ബിദ ബിന്‍ത് സഊദിലെ ചരിത്രാതീത അവ ശിഷ്ട ങ്ങള്‍, അല്‍ഐന്‍ ഒയാസിസ് അടക്കം ആറ് മരുപ്പച്ച കള്‍ എന്നിവ യാണ് ഈ പ്രദേശ ത്തിനെ പൈതൃക പട്ടിക യിലേക്ക് എത്തി ച്ചത്.

മരുപ്പച്ചയുടെ പാരിസ്ഥിതിക സംവിധാനം, ചരിത്ര പരമായ വികാ സം, രാജ്യ ത്തിന്റെ പൈതൃക ത്തിലും സാംസ്കാരികത യിലും അലൈന്‍ ഒയാസിസ് എന്ന ഈ പ്രദേശ ത്തിനുള്ള പ്രാധാന്യം എന്നിവ സന്ദര്‍ശ കര്‍ക്ക് മനസ്സി ലാക്കു വാനായി ഇവിടെ പരി സ്ഥിതി കേന്ദ്രം സ്ഥാപി ച്ചിട്ടുണ്ട്.

ഈന്തപ്പന തോട്ട ങ്ങളി ലേക്ക് വെള്ളം എത്തിക്കുന്ന കനാല്‍ സംവിധാന ങ്ങളും തോടു കളും ഇവിടെ എത്തുന്ന സന്ദര്‍ശ കര്‍ക്ക് വേറിട്ട ഒരു കാഴ്ച യാകും. മരുപ്പച്ച യില്‍ നിന്ന് ഉല്‍പാദി പ്പിക്കുന്ന വിവിധ സാധന ങ്ങള്‍ വില്പനക്കു വെച്ചി രിക്കുന്ന കട കളും കഫേ കളും റെസ്റ്റോറന്‍റുകളും അട ങ്ങുന്ന അല്‍ ഐന്‍ ഒയാസിസ്പ്ളാസ യും സന്ദര്‍ശ കര്‍ക്ക് ആസ്വാദ്യമാകും.

കിഴക്കന്‍ മേഖലയുടെ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ ക്കായി തുറന്നു കൊടുത്തത്. തുടര്‍ന്ന് അബുദാബി വിനോദ സഞ്ചാര വകുപ്പി ന്റെ (ടി. സി. എ) നേതൃത്വ ത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തന ങ്ങള്‍ അദ്ദേഹം നോക്കി ക്കണ്ടു.

ആഗോള വിനോദ ഞ്ചാര മേഖല യില്‍ അബുദാബി യുടെ സ്ഥാനം ഉയര്‍ത്തി യതില്‍ ടി. സി. എ വഹിച്ച പങ്കിനെ ശൈഖ് തഹ്നൂന്‍ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

ലുലുവിൽ പ്ലാന്റ് ഫെസ്‌റ്റിവൽ

October 22nd, 2016

lulu-plant-festival-ePathram
അബുദാബി : മദീനാ സായിദ് ലുലു ഹൈപ്പർ മാർക്കറ്റിൽ ലുലു പ്ലാന്റ് ഫെസ്‌റ്റിവലിനു തുടക്കമായി. യു. എ. ഇ. ജല – പരിസ്‌ഥിതി മന്ത്രാലയം അബുദാബി റീജ്യണ്‍ ഡയറ ക്‌ടർ അഹമ്മദ് ഹെയ്‌ഫ് അൽ നുഐമി ഫെസ്‌റ്റി വൽ ഉദ്‌ഘാടനം ചെയ്‌തു. ലുലു ഗ്രൂപ്പ് റീജനൽ ഡയറ ക്‌ടർ അബൂബക്കർ ഉൾപ്പെടെ ലുലു ഉദ്യോഗസ്ഥര്‍ സംബ ന്ധിച്ചു.

വിവിധ ലോക രാജ്യ ങ്ങളിൽ നിന്നുള്ള നൂറി ലധികം ഇൻഡോർ ചെടി കളാണു ഫെസ്‌റ്റി വലില്‍ പ്രദര്‍ശിപ്പി ച്ചിരിക്കുന്നത്.

പ്ലാന്റ് വെസ്റ്റിവലി ന്റെ ഭാഗ മായി യു. എ. ഇ. പരി സ്‌ഥിതി മന്ത്രാലയ വു മായി സഹ കരിച്ച്‌ ലുലു ഉപ ഭോക്താ ക്കൾക്കു സസ്യ ങ്ങളും ചെടികളും സൗജന്യ മായി നൽകും.

- pma

വായിക്കുക: , , ,

Comments Off on ലുലുവിൽ പ്ലാന്റ് ഫെസ്‌റ്റിവൽ

ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

July 16th, 2010

rupee-symbol-epathram ന്യൂഡല്‍ഹി:  ഡോളറും ($), യൂറോയും () പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ () എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ്‌ പുതിയ ചിഹ്നം ഉണ്ടാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന്‌ തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ്‌ നാട്‌ സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ  ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ്‌ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്‌. അട യാള ത്തിന്‍റെ മുകളിലെ രണ്ട്‌ വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.

ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ, ജാപ്പനീസ്‌ യെന്‍ എന്നിവയ്‌ക്ക്‌ സ്വന്തമായി ചിഹ്ന മുണ്ട്‌.  ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ്‌ ഇന്ത്യന്‍ രൂപ യ്‌ക്ക്‌ ഉപ യോഗി ക്കുന്നത്‌.

അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.

ഈ ചിഹ്നം യൂണികോഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ്‌ സോഫ്റ്റ്‌ വെയറി ന്‍റെ ഭാഗ മാക്കും.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം കണ്ടെത്തും എന്ന്‌ ധന മന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന്‌ സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

Page 70 of 70« First...102030...6667686970

« Previous Page « മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി
Next » സന്തോഷ്‌ ട്രോഫി: ജസീര്‍ ക്യാപ്ടന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha