എകദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ മലയാളി സമാജ ത്തിൽ

March 19th, 2018

logo-friends-of-kssp-uae-ePathram
അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും യുവ കലാ സാഹിതിയും ചേർന്ന് യു. എ. ഇ. യിലെ കുട്ടി കൾക്കു വേണ്ടി ഒരുക്കുന്ന എക ദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ മാർച്ച് 23 രാവിലെ 9 മണി മുതൽ 5 മണി വരെ അബു ദാബി മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടക്കും.

വിനോദ ത്തിലൂടെ കുട്ടി കളിൽ അറിവും സാമൂഹ്യ ബോധവും വളർത്താൻ ഉതകുന്ന നിരവധി പരി പാടി കൾ കൂട്ടി ച്ചേർത്താണ് ‘കളി വീടും കുട്ടി പ്പൂരവും’ എന്ന എകദിന ക്യാമ്പ് തയ്യാറാക്കി യിരി ക്കുന്നത് എന്ന് സംഘാ ടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിന്നുമായി വിളിക്കുക : 050 581 0907 – 050 622 8275 – 050 721 4117

- pma

വായിക്കുക: , , , ,

Comments Off on എകദിന ക്യാമ്പ് ‘കളി വീടും കുട്ടി പ്പൂരവും’ മലയാളി സമാജ ത്തിൽ

പ്രവാസിയും പരിസ്ഥിതിയും : സെമിനാര്‍ അബുദാബി യില്‍

January 24th, 2016

world-environmental-class-ePathram
അബുദാബി : പ്രവാസിയും പരിസ്ഥിതിയും എന്ന വിഷയ ത്തില്‍ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇന്ത്യ യിലെ ഗ്രീന്‍ വെയിന്‍ എന്ന സംഘടന യും സംയുക്ത മായി സംഘടി പ്പിക്കുന്ന സെമിനാര്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ ജനുവരി 24 ഞായറാഴ്ച രാത്രി എട്ടു മണിക്ക് നടക്കും എന്നു സംഘാട കര്‍ അറിയിച്ചു.

ഗ്രീന്‍ വെയിന്‍ അംഗ ങ്ങളായ സംവിദാന്ദ്, ടെലിവിഷന്‍ അവതാര കയും അഭിനേത്രി യുമായ രഞ്ജിനി മോനോന്‍ എന്നിവര്‍ പങ്കെടുത്ത് വിഷയം അവതരിപ്പിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 – 580 66 29 (മണികണ്ഠന്‍)

*പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

*മലയാളി സമാജം പരിസ്‌ഥിതി സെമിനാര്‍ ശ്രദ്ധേയമായി

- pma

വായിക്കുക: , , ,

Comments Off on പ്രവാസിയും പരിസ്ഥിതിയും : സെമിനാര്‍ അബുദാബി യില്‍

വനിതാ നേതൃത്വ വുമായി ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത്

January 17th, 2016

annual-meeting-friends-of-kssp-abudhabi-ePathram
അബുദാബി : ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂണിറ്റ്  പതി  നൊന്നാം വാര്‍ഷി ക​വും ഈ പ്രവർത്തന വർഷ ത്തേക്കു ള്ള പുതിയ കമ്മിറ്റി  യുടെ തെരഞ്ഞെ ടുപ്പും ​​അബുദാബി കേരളാ സോഷ്യല്‍ സെന്ററിലെ അസ്മോ നഗറില്‍ നടന്നു.  പരിഷത്ത് പ്രവർത്ത ന ങ്ങളിൽ സജീവ മായ ഇടപെട ലുകൾ നടത്തിയ കവിയും എഴുത്തു കാരനു മായിരുന്ന അസ്മോ പുത്തഞ്ചിറ യുടെ സ്മരണ ക്കായി ഒരുക്കിയ തായിരുന്നു അസ്മോ നഗർ.

eid-kamal-sindhu-rajesh-friends-kssp-new-commitee-2016-ePathram

പ്രസിഡന്റ് ഈദ് കമൽ, ട്രഷറർ സിന്ധു രാജേഷ്

പുതിയ പ്രസിഡ ണ്ടായി ഈദ് കമലി നെയും ട്രഷറർ ആയി സിന്ധു രാജേഷി നെയും തെരഞ്ഞെടുത്തു. അബു ദാബി യിലെ സംഘടനാ ചരിത്ര ത്തിൽ ആദ്യ മായി ട്ടാണ് പ്രധാന ഉത്തര വാദിത്വ ങ്ങ ളിലേക്ക് വനിത കളെ തെരഞ്ഞെ ടുക്കുന്നത്.

ജനറൽ സെക്രട്ടറി കെ. മണി കണ്ഠൻ, വൈസ് പ്രസി ഡന്റ് ഷെറിൻ വിജയൻ, ജോയിന്റ് സെക്രട്ടറി സ്മിത ധനേഷ്, മീഡിയ സെക്രട്ടറി അഷറഫ് ചമ്പാട് എന്നിവ രാണ്.

പൊതു സമ്മേളന ത്തില്‍ പരിഷത്ത് പതാക, മുതിര്‍ന്ന പ്രവര്‍ത്ത​ ​കരില്‍ നിന്നും ബാല​ ​വേദി പ്രവര്‍ത്തകര്‍ ഏറ്റു വാങ്ങി ക്കൊണ്ടാണ് ഉല്‍ഘാടനം നിര്‍വ്വ ഹിച്ചത്. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ – സാംസ്കാരിക ഫാസിസ​ ​ത്തിന് എതിരെ ആശങ്ക പ്രകടിപ്പിച്ചും വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തി വെക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം എന്നുമുള്ള പ്രമേയ ങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ശാസ്ത്ര പഠന ക്ലാസ്സിൽ ഡോക്ടർ. അബ്ദുൽ ഖാദർ ‘പൊതു ആപേക്ഷിക സിദ്ധാന്തം ഒരു സാന്ദ്ര ദർശനം’ എന്ന വിഷയം അവതരി പ്പിച്ചു. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്മിത ധനേഷ് സ്വാഗതവും മണി​ ​കണ്ഠൻ റിപ്പോർട്ടും അവതരിപ്പിച്ചു. ഇ.​ ​പി. സുനിൽ നന്ദി രേഖ പ്പെടുത്തി.

- pma

വായിക്കുക: , , , , ,

Comments Off on വനിതാ നേതൃത്വ വുമായി ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത്

പ്രകാശ ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു

October 19th, 2015

kssp-logo-epathram ഷാര്‍ജ : 2015 അന്താ രാഷ്ട്ര പ്രകാശ വര്‍ഷ മായി ആചരി ക്കാനുള്ള യുനെസ്‌കോ യുടെ നിര്‍ദേശം അടിസ്ഥാന മാക്കി ഫ്രണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഷാര്‍ജ യിൽ പ്രകാശ ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു.

അറബ് ശാസ്ത്രജ്ഞനായ ഇബ്ൻ അൽ ഹെയ്താം എഴുതിയ കിതാബ് അൽ മനാസർ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ആയ്രിരാം വര്ഷമാണ്

ഹൈസ്‌കൂള്‍ വിദ്യാര്‍ ത്ഥി കള്‍ ക്കായി ഒരുക്കിയ ഏക ദിന ശാസ്ത്ര ശില്പ ശാല വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും പരിപാടിയുടെ മികവു കൊണ്ടും ഏറെ ശ്രദ്ധേയമായി.

പ്രകാശ ശാസ്ത്ര ചരിത്രം, അടിസ്ഥാന വിവര ങ്ങള്‍, നിറ ങ്ങളുടെ പിന്നിലെ ശാസ്ത്രം, ലേസറുകളും ഒപ്റ്റിക്കല്‍ ഫൈബറു കളും, പ്രകാശം ഊര്‍ജ്ജ രൂപ ത്തില്‍, രസ മുള്ള പ്രകാശം, കോസ്മിക് റെയ്‌സ് തുടങ്ങിയ വിഷയ ങ്ങള്‍ അവതരിപ്പിച്ചു.

സൗരോര്‍ജ്ജ പാനലു കളും സൗരോര്‍ജ്ജ അടുപ്പു കളുടെ പ്രവര്‍ത്തനവും വിശദീകരിച്ചു. നൂറോളം ഹൈസ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on പ്രകാശ ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു

കുട്ടികള്‍ക്ക് ആവേശമായ് ശാസ്‌ത്രോത്സവം

May 25th, 2015

kssp-logo-epathram അബുദാബി : ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി ചാപ്റ്റര്‍, കുട്ടി കള്‍ക്കായി ‘ശാസ്ത്രോല്സവം’ എന്ന പേരില്‍ ഏക ദിന കാമ്പയിന്‍ സംഘടി പ്പിച്ചു. കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഏകദിന ക്യാമ്പ് ഒരുക്കി യത്.

ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൊണ്ടുള്ള ശാസ്ത്ര നിര്‍മ്മിതികള്‍ ഈ ക്യാമ്പിന്റെ പ്രത്യേകത യായിരുന്നു. പരിസ്ഥിതി സംരക്ഷണം മുന്‍ നിറുത്തി പ്രകൃതി യുമായി എങ്ങിനെ ഇണങ്ങി ജീവിക്കാം എന്നും കുട്ടികള്‍ക്ക് പഠിപ്പി ക്കുകയും ശാസ്ത്രാല്‍ഭുത ങ്ങളെ ലളിത മായ രീതിയില്‍ പരിചയ പ്പെടുത്തു കയും അതോടൊപ്പം ലഘു പരീക്ഷണ ങ്ങളിലൂടെ സയന്‍സിന്റെ സാധ്യത കള്‍ പഠിപ്പിച്ചു കൊടുക്കാനു മായി ആറാം തരം മുതല്‍ പത്താം ക്ലാസ് വരെ യുള്ള നൂറോളം വിദ്യാര്‍ത്ഥി കളെ പങ്കെടുപ്പിച്ചു കൊണ്ടായി രുന്നു ക്യാമ്പ് സംഘടി പ്പിച്ചത്.

ആലുവ യു. സി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വ ത്തില്‍ നടന്ന പ്രവൃത്തി പരിചയം കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കും പുതുമ യായി. മനോജ്, റൂഷ് മെഹര്‍, ഫൈസല്‍ ബാവ, ഇ. പി. സുനില്‍, ജ്യോതിഷ്, തുടങ്ങിയ വര്‍ ക്ലാസെടുത്തു.

കൃഷ്ണകുമാര്‍, മണികണ്ഠന്‍, അബ്ദുല്‍ ഗഫൂര്‍, ധനേഷ്, നന്ദന, സ്മിത, തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ. എസ്. സി. പ്രസിഡന്റ് എന്‍. വി. മോഹനന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on കുട്ടികള്‍ക്ക് ആവേശമായ് ശാസ്‌ത്രോത്സവം

Page 1 of 212

« Previous « ഒരുമ വാര്‍ഷിക ആഘോഷം ശ്രദ്ധേയമായി
Next Page » സി. യു. അബ്ദുള്‍ ലത്തീഫിന് യാത്രയയപ്പ്‌ നല്കി »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha