
കൊച്ചി : ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴ പെയ്യും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ യുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടും എന്നതിനാല്‍ കാര്‍മേഘം ഉരുണ്ടു കൂടി കാണുമ്പോള്‍ തന്നെ ജാഗ്രത പാലിക്കുവാനും മുന്‍ കരുതലുകള്‍ എടുക്കണം എന്നും മുന്നറിയിപ്പുണ്ട്.
കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സം ഇല്ലാ എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




ചാവക്കാട് : പഠിക്കുന്ന സ്കൂളിന്റെ ദുരവസ്ഥകള്‍ വിശദീകരിച്ചു കൊണ്ടും സ്കൂള്‍ പുതുക്കിപ്പണിയുവാന്‍ സഹായം ആവശ്യപ്പെട്ടു കൊണ്ടും ചാവക്കാട് ഇരട്ടപ്പുഴ ജി. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾ 




















