സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

May 9th, 2025

samsung-galaxy-note-7-smart-phone-ePathram
അബുദാബി : എമിറേറ്റിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇലക്‌ട്രോണിക് ഗെയിമിംഗ് ഉപകരണങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ ഉയർന്ന വിദ്യാഭ്യാസ നില വാരവും അച്ചടക്കാധിഷ്ഠിത വിദ്യാഭ്യാസ ദർശനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടികൾ.

സ്മാർട്ട് ഉപകരണങ്ങളോടുള്ള ആസക്തി, മാനസിക അവസ്ഥയിലുള്ള സ്വാധീനം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ പഠനത്തെ തടസ്സപ്പെടുത്തും. അത് കൊണ്ട് തന്നെ സ്കൂളുകളിൽ സ്മാർട്ട് ഉപകരണങ്ങൾക്കുള്ള നിരോധനം മാറ്റില്ല എന്നാണു റിപ്പോർട്ടുകൾ.

സ്‌കൂളിൽ ഈ ഉപകരണങ്ങൾ കണ്ടെത്തിയാൽ അവ കണ്ടു കെട്ടി അധ്യയന വർഷം അവസാനിക്കുന്നത് വരെ സ്‌കൂളുകളിൽ സൂക്ഷിക്കും. ഈ നയം പാലിക്കും എന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിജ്ഞാ പത്രങ്ങളിൽ ഒപ്പു വെക്കുകയും വേണം.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത സംരക്ഷിക്കാനും കുട്ടികളിലെ അച്ചടക്കം, മികച്ച പഠനാന്തരീക്ഷം എന്നിവ നില നിർത്താൻ ഇത്തരം കർശ്ശനമായ നടപടികൾ വേണം.  എന്നാൽ പഠന ആവശ്യങ്ങൾക്കായി ലാപ്‌ ടോപ്പ്, ടാബ്‌ലറ്റ്‌ എന്നിവ കൊണ്ടു വരാം. എല്ലാ സ്‌കൂളുകൾക്കും ഈ നിയമം ബാധകമാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി

April 30th, 2025

vishu-polika-2025-payaswini-visu-celebration-ePathram
അബുദാബി : വിഷു ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക കൂട്ടായ്മ പയസ്വിനി അബുദാബി അൽ വാഹ്ദ മാളിലെ ഗ്രാൻഡ് അരീനയിൽ ഒരുക്കിയ ‘വിഷു പൊലിക 2025’എന്ന പ്രോഗ്രാം വിഷുക്കണി, കുട്ടികൾക്കുള്ള വിഷുക്കൈ നീട്ടം എന്നിവയോടെ ആരംഭിച്ചു.

കൂട്ടായ്മയിലെ അംഗങ്ങളുടെ അമ്മമാർ നിലവിളക്ക് കൊളുത്തി’വിഷു പൊലിക 2025’ ഉദ്ഘാടനം ചെയ്തു. അശ്വതി ശ്രീജേഷ് പ്രാർത്ഥന ഗാനം ആലപിച്ചു.

പയസ്വിനി പ്രസിഡണ്ട് വിശ്വംഭരൻ കാമലോൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികൾ ടി. വി. സുരേഷ് കുമാർ, ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കളിപ്പന്തൽ സെക്രട്ടറി തൻവി സുനിൽ, ഭാര വാഹികൾ ശ്രീകുമാർ, ജിഷ പ്രസാദ്, വിഷ്ണു തങ്കയം, പ്രദീഷ് പാണൂർ, സുനിൽ പാടി, ശ്രീജിത്ത് കുറ്റിക്കോൽ, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക, സുധിപ് കണ്ണൻ, വിപിൻ പാണ്ടിക്കണ്ടം എന്നിവർ സംസാരിച്ചു. പയസ്വിനി സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ വിനീത് കോടോത്ത് നന്ദിയും പറഞ്ഞു.

കേരള തനിമയിലുള്ള വസ്ത്രങ്ങളോടെ അറുപതോളം കുട്ടികൾ അണിനിരന്ന ഫാഷൻ ഷോ, വിഷു സദ്യ, പുതിയതായി രൂപം നൽകിയ പയസ്വിനി നാടൻ പാട്ട് ടീമംഗങ്ങൾ അവതരിപ്പിച്ച നാടൻ പാട്ടുകൾ, ഭാവ ഗായകൻ പി. ജയചന്ദ്രനു ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് പയസ്വിനിയിലെ പതിനഞ്ചോളം ഗായകർ ചേർന്ന് ഒരുക്കിയ ഭാവ ഗാനാഞ്ജലി എന്നിവ ‘വിഷു പൊലിക 2025’ പ്രോഗ്രാമിനെ വേറിട്ടതാക്കി.

ദിവ്യ മനോജ്, ആശ വിനോദ്, രാധാകൃഷ്ണൻ ചെർക്കള, രമേഷ് ദേവരാഗം, ആനന്ദ് പെരിയ, ഹരി പ്രസാദ് മുല്ലച്ചേരി, വിഭ ഹരീഷ്, കൃപേഷ് എന്നിവർ നേതൃത്വം നൽകി. അനാമിക സുരേഷ്, ദേവനന്ദ ഉമേഷ്, ദീപ ജയകുമാർ, സുധീഷ് എന്നിവർ അവതാരകർ ആയിരുന്നു. FaceBook

- pma

വായിക്കുക: , , , , , ,

Comments Off on പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി

ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു

April 22nd, 2025

ram-nath-kovindh-open-uae-year-of-community-logo-in-isc-ePathram

അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിനു പിന്തുണ അറിയിച്ച് അബു ദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ.

ഐ. എസ്. സി. ചെയർമാൻ എം. എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മുൻ രാഷ്ട്ര പതി രാംനാഥ് കോവിന്ദ്, ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ ലോഗോ പോസ്റ്റർ അനാച്ഛാദനം ചെയ്തു.

ഇയർ ഓഫ് കമ്മ്യൂണിറ്റി പോലുള്ള ക്യാമ്പയിനുകൾ നടപ്പാക്കുന്ന യു. എ. ഇ. യുടെ നയങ്ങൾ പ്രശംസനീയം തന്നെ എന്നും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ – വ്യവസായ രംഗങ്ങളിലുള്ള മികച്ച സൗഹൃദം, ഭാവി തലമുറക്കും കരുത്തേകും. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറി. രാജ്യത്തിന്റെ വികസന ത്തിന് പ്രവാസ സമൂഹം നൽകുന്ന പിന്തുണ എടുത്തു പറയേണ്ടത് തന്നെയാണ് എന്നും മുൻ രാഷ്ട്രപതി വ്യക്തമാക്കി. സാമൂഹിക സേവനത്തിന് മുൻ തൂക്കം നൽകുന്ന എം. എ. യൂസഫലിയുടെ പ്രവർത്തനം മാതൃകാ പരമാണു എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഐ. എസ്. സി. പ്രസിഡണ്ട് ജയ്റാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വൈവിധ്യ മാർന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. WAM

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു

രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു

April 21st, 2025

actor-mamukkoya-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. യുടെ രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു.

സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം ബ്ലഡ് ഡോണേഴ്സ് കേരള യു. എ. ഇ. ഘടകം പ്രസിഡണ്ട് പ്രയാഗ് പേരാമ്പ്ര, എഴുത്തുകാരനുള്ള പുരസ്കാരം ഇ. കെ. ദിനേശൻ, ഹാസ്യ കലാകാരനുള്ള പുരസ്കാരം ഹരീഷ് കണാരൻ, മാധ്യമ പുരസ്കാരങ്ങൾ ഷാബു കിളിത്തട്ടിൽ (ഹിറ്റ് എഫ്. എം.), മാത്തുക്കുട്ടി കടോൺ (എൻ. ടി. വി.) എന്നിവരെ തെരഞ്ഞെടുത്തു എന്ന് പുരസ്കാര സമിതി അംഗങ്ങളായ മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, മൊയ്‌ദു കുറ്റിയാടി, ഹാരിസ് എന്നിവർ അറിയിച്ചു.

മെയ് 31 ന് ദുബായിൽ നടക്കുന്ന മാമുക്കോയ അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , , , , ,

Comments Off on രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി

April 11th, 2025

rajapuram-holy-family-high-school-old-students-group-ePathram

അബുദാബി: കാസർകോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ അബുദാബി ഘടകത്തിൻ്റെ 2024 വർഷത്തെ ജനറൽ ബോഡി യോഗം അൽ റഹ്ബ ഫാമിലി പാർക്കിൽ വച്ച് നടന്നു.

പ്രസിഡണ്ട് സജിൻ പുള്ളോലിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പാണത്തൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിശ്വൻ ചുള്ളിക്കര 2025 – 2026 പ്രവർത്തന വർഷത്തേക്കുള്ള കമ്മിറ്റി പാനൽ അവതരിപ്പിച്ചു.

മനീഷ് ആദോപള്ളി (പ്രസിഡണ്ട്), ലിന്റോ ഫിലിപ്പ് (സെക്രട്ടറി), രഞ്ജിത്ത് രാജു (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

സണ്ണി ജോസഫ് ഒടയഞ്ചാൽ, മനോജ് മരുതൂർ (രക്ഷാധി കാരികൾ). സജിൻ പുള്ളോലിക്കൽ, ജോബി മെത്താനത്ത് (അഡ്വൈസർമാർ), ജിതേഷ് മുന്നാട് (വൈസ് പ്രസിഡണ്ട്), ജൻഷിൽ പി. ജെ. (ജോയിന്റ് സെക്രട്ടറി), ഷൗക്കത്തലി (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

വിശ്വൻ ചുള്ളിക്കര, വിനീത് കോടോത്ത്, ഹനീഫ് വണ്ണാത്തിക്കാനം, ബെന്നി പൂക്കറ, വിനോദ് പാണത്തൂർ, അഷറഫ് കള്ളാർ, ഷെരീഫ് ഒടയൻ ചാൽ, ജോഷി മെത്താനത്ത്, സാലു പോൾ, ജോയ്സ് മാത്യു, സെബാസ്റ്റ്യൻ മൈലക്കൽ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

Comments Off on രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി

Page 2 of 10112345...102030...Last »

« Previous Page« Previous « വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
Next »Next Page » വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha