ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

December 15th, 2023

abudhabi-bus-service-by-itc-ePathram
അബുദാബി : എമിറേറ്റിലെ പൊതു ഗതാഗത സർവ്വീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു. ഹാഫിലാത്ത് കാർഡുകൾ സ്വൈപ്പ് ചെയ്ത്, നിലവിൽ നഗരത്തിലെ ബസ്സുകളിൽ രണ്ടു ദിർഹം ചാർജ്ജ് ഈടാക്കി വരുന്നു. പുതിയ സംവിധാനം അനുസരിച്ച് ഇതേ നിരക്കിൽ ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ ഒന്നിലേറെ ബസ്സു കളിൽ മാറിക്കയറാനും കഴിയും. അടിസ്ഥാന നിരക്കായ രണ്ട് ദിർഹം ഒറ്റത്തവണ നൽകിയാൽ മതി.

നിശ്ചിത ദൂരത്തിനപ്പുറം പിന്നീടുള്ള ഒരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് വീതം നൽകണം. ഇത്തരത്തിൽ ഒരുവശത്തേക്കുള്ള യാത്രാ നിരക്ക് പരമാവധി അഞ്ച് ദിർഹമായി നിജപ്പെടുത്തി. നഗരത്തിൽ നിന്ന് പ്രാന്ത പ്രദേശങ്ങളിലേക്കും തിരിച്ചും പല ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ പല തവണ രണ്ട് ദിർഹം വീതം നൽകേണ്ട ആവശ്യമില്ല.

എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കണം എന്നും പരമാവധി മൂന്ന് ബസ്സു കളിൽ മാത്രമേ ഇത്തരത്തിൽ കയറാൻ കഴിയൂ എന്നും അബുദാബി ഗതാഗത വകുപ്പിനു കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , ,

Comments Off on ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

വിദ്യാർത്ഥികൾക്കായി വിൻ്റർ ക്യാമ്പ് ഡിസംബർ 27 മുതൽ

December 14th, 2023

abudhabi-kmcc-transformation-winter-camp-2023-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി ‘ട്രാൻസ്‌ഫോമേഷൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വിൻ്റർ ക്യാമ്പ് 2023 ഡിസംബർ 27 ബുധൻ മുതൽ 31 ഞായർ വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ അഞ്ച് ദിവസങ്ങളിലായി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻ്ററിൽ നടക്കും.

ഇൻഫോസ്കിൽസുമായി സഹകരിച്ചു നടത്തുന്ന വിൻ്റർ ക്യാമ്പിൽ വിവിധ മേഖലകളിൽ വിദഗ്ദ്ധരായ പരിശീലകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഗ്രേഡ് 1 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ഡിസംബർ 31 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ ക്യാമ്പിന് സമാപനമാകും. പരിശീലനത്തിന് എത്തുന്ന കുട്ടികൾക്കായി പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിൻ്റർ ക്യാമ്പ് അഡ്മിഷന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്  050 742 1020, 050 200 1157 എന്നീ നമ്പറുകളിൽ ബന്ധപ്പടുക.

- pma

വായിക്കുക: , , , ,

Comments Off on വിദ്യാർത്ഥികൾക്കായി വിൻ്റർ ക്യാമ്പ് ഡിസംബർ 27 മുതൽ

ജ്യോതി ശാസ്ത്ര ക്ലാസ്സ് ‘ശാസ്ത്ര നിലാവ്’ ശ്രദ്ധേയമായി

December 12th, 2023

astronomy-center-ePathram
അജ്മാൻ : ഇന്ത്യൻ സോഷ്യൽ സെൻ്റർ, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി., മലയാളം മിഷൻ ഷാർജ ചാപ്ടർ എന്നിവർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ‘ശാസ്ത്ര നിലാവ്’ എന്ന ജ്യോതി ശാസ്ത്ര ക്ലാസ്സ്  ശ്രദ്ധേയമായി. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്ന ക്ലാസ്സിന് പ്രശസ്ത ജ്യോതി ശാസ്ത്ര വിദഗ്ദനും അദ്ധ്യാപകനുമായ ശരത് പ്രഭാവു നേതൃത്വം നൽകി.
shasthra-nilav-kssp-astrology-class-in-ajman-isc-ePathram

ഭൂമിയിൽ നിന്ന് കൊണ്ട് നക്ഷത്രങ്ങളെയും ഗ്രഹ ങ്ങളെയും നിരീക്ഷിക്കുവാനുള്ള വിവിധ മാർഗ്ഗ ങ്ങൾ പരിചയപ്പെടുത്തി. നക്ഷത്ര നിരീക്ഷണ ത്തിൻ്റെ ആദ്യ പാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശം കൊള്ളിച്ചു.

അമ്പതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ‘ശാസ്ത്ര നിലാവ്’ പരിപാടിയിൽ അജ്മാൻ ഐ. എസ്‌. സി. ആക്ടിംഗ് പ്രസിഡണ്ട് കെ. ജി. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ബാബു, ശ്രീകുമാരി ആൻ്റണി, അഫ്സൽ ഹുസൈൻ, പ്രജിത് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ജ്യോതി ശാസ്ത്ര ക്ലാസ്സ് ‘ശാസ്ത്ര നിലാവ്’ ശ്രദ്ധേയമായി

പലോത്ത് പറമ്പ് അബുദാബി മുസാഅദ കമ്മിറ്റി കൺവെൻഷൻ

December 8th, 2023

abudhabi-musaada-committee-reception-ePathram
അബുദാബി : ഹ്രസ്വ സന്ദർശനാർത്ഥം അബുദാബി യിൽ എത്തിയ പലോത്ത് പറമ്പ് മഹല്ല് സെക്രട്ടറി യു. വി. ആരിഫ്, പി. പി. ഫൈസൽ എന്നിവർക്ക് അബു ദാബി പലോത്ത് പറമ്പ്  മഹല്ല് മുസാഅദ കമ്മിറ്റി സ്വീകരണം നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ സംഘടിപ്പിച്ച മുസാഅദ കമ്മിറ്റിയുടെ കൺവെൻഷനിൽ മുസാഅദ പ്രസിഡണ്ട് ഇബ്രാഹിം മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.

palothu-parambu-mahallu-abudhabi-committee-ePathram

ജനറൽ സെക്രട്ടറി നൗഷാദ് തൃപ്രങ്ങോട് സ്വാഗതം പറഞ്ഞു. പലോത്ത് പറമ്പ് മഹല്ല് കമ്മിറ്റി സെക്രട്ടറി യു. വി. ആരിഫ് യോഗം ഉദ്ഘാടനം ചെയ്തു.

പി. പി. ഫൈസൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അടുത്തിടെ വിട പറഞ്ഞ അലിക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് ഇബ്രാഹിം ഉസ്താദ് നേതൃത്വം നൽകി.

മുസാഅദ കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി. അബ്ദു, നജീബ്, ട്രഷറർ ബഷീർ എന്നിവർ അതിഥികളെ പൊന്നാട അണിയിച്ചു. ഹുസൈൻ പുല്ലത്ത്, അഷ്റഫ് സി. വി. ബാബു എന്നിവർ ആശംസകൾ നേർന്നു.

ഫഹദ്, ഗഫൂർ വി. പി. ഹാഷിം, യു. വി റഷീദ് എന്നിവർ നേതൃത്വം നൽകി. ബഷീർ ടി. പി. നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on പലോത്ത് പറമ്പ് അബുദാബി മുസാഅദ കമ്മിറ്റി കൺവെൻഷൻ

എംബസ്സി ഓപ്പണ്‍ ഹൗസ് ഇസ്ലാമിക് സെന്‍ററില്‍

November 17th, 2023

abudhabi-indian-embassy-logo-ePathram

അബുദാബി : ഇന്ത്യന്‍ എംബസ്സിയുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. 2023 നവംബര്‍ 19 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ പ്രവാസികളുമായി സംവദിക്കും.

തൊഴിൽ, വെൽഫെയർ, കൗൺസിലർ, പാസ്സ് പോര്‍ട്ട്, വിദ്യാഭ്യാസം, പോലീസ് ക്ലിയറൻസ് തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രവാസികൾക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുവാനും പരാതികൾ അറിയിക്കുവാനും അവക്ക് പരിഹാരം കാണുന്നതിനും അവസരം ഒരുക്കും. ഗൂഗിൾ ഫോമിൽ റജിസ്റ്റര്‍ ചെയ്യുവാന്‍  ലിങ്ക് ക്ലിക്ക് ചെയ്യുക. 

കൂടുതൽ വിവരങ്ങൾക്ക് 02 642 4488 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക. FB PAGE

 

- pma

വായിക്കുക: , , , , , , , , , ,

Comments Off on എംബസ്സി ഓപ്പണ്‍ ഹൗസ് ഇസ്ലാമിക് സെന്‍ററില്‍

Page 5 of 90« First...34567...102030...Last »

« Previous Page« Previous « ഓണം പൊന്നോണം : സംഗീത നിശ ഇസ്ലാമിക്‌ സെന്‍ററിൽ
Next »Next Page » വൈവിധ്യമാർന്ന പരിപാടികളോടെ കൊയ്ത്തുത്സവം അരങ്ങേറി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha