“ഷാര്‍ജ ഷെയ്ക്കിന്റെ“ ഉപഞ്ജാതാവ് കലന്തന്‍ കോയ അന്തരിച്ചു

October 18th, 2013

കോഴിക്കോട്: കേരളത്തിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധമായ “ഷാര്‍ജ ഷേക്ക്” ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ അവതരിപ്പിച്ച കലന്തന്‍സ് കൂള്‍ബാര്‍ ഉടമയായ അരീക്കോട്ട് കലന്തന്‍ ഹൌസില്‍ ഈ.പി. കലന്തന്‍ കോയ (85) അന്തരിച്ചു.

ഏകദേശം 48 വര്‍ഷം മുമ്പ് മൊയ്തീന്‍ പള്ളി റോഡിലാണ് കലന്തന്‍ കോയയും സുഹൃത്തും ജ്യൂസ് കട ആരംഭിക്കുന്നത്. ഷാര്‍ജ കപ്പ് ക്രിക്കറ്റ് കളി നടക്കുന്ന അവസരത്തില്‍ അടുത്തുള്ള ടി.വി.കടയില്‍ കളികണ്ടിരുന്നവരില്‍ ഒരാള്‍ ജ്യൂസ് ആവശ്യപ്പെട്ട് കലന്തന്‍ കോയയെ സമീപിച്ചു. അദ്ദേഹം ഞാലിപ്പൂവന്‍ പഴവും തണുപ്പിച്ച പാലും പഞ്ചസരയും ചേര്‍ത്ത് ജൂസ് അടിച്ചു നല്‍കി. സ്വാദേറിയ ആ ജ്യൂസിന്റെ പേരു ചോദിച്ചപ്പോള്‍ “ഷാര്‍ജ ഷേക്ക്” എന്നാണ് കലന്തന്‍ കോയ പറഞ്ഞതത്രെ. അങ്ങിനെയാണ് ഷാര്‍ജ ഷേക്ക് ഉണ്ടായതെന്നാണ് കോഴിക്കോട്ടെ ജ്യൂസ് പ്രിയന്മാര്‍ അവകാശപ്പെടുന്നത്. ആപ്പിള്‍, സ്ട്രോബറി,ബട്ടര്‍ ഫ്രൂ‍ട്ട് തുടങ്ങിയവ ഉപയോഗിച്ചും വൈവിധ്യമാര്‍ന്ന നിരവധി “ഷേക്കുകളും” “ജ്യൂസുകളും” കലന്തന്‍ കോയ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കാറുണ്ട്. കോയയുടെ കടയിലെ ജ്യൂസിന് അന്യദേശത്തുനിന്നുവരെ ആവശ്യക്കാര്‍ എത്തി. ഇതോടെ മറ്റു കടക്കാരും കലന്തന്‍സ് ഷേക്കുകളെ അനുകരിക്കുവാന്‍ തുടങ്ങി. കേരളവും കടന്ന് അന്യദേശങ്ങളിലും ഷാര്‍ജ ഷേക്ക് പ്രസിദ്ധമായി.1980-ല്‍ കലന്തന്‍ കോയ കെ.പി.കെ ഫ്രൂട്ട്സ് ആന്റ് കൂള്‍ബാര്‍ എന്നൊരു സ്ഥാപനം മാനാഞ്ചിറയില്‍ ആരംഭിച്ചു. കിഡ്സണ്‍ കോര്‍ണര്‍, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലും ശാഖകള്‍ ആരംഭിച്ചു.

ഇമ്പിച്ചി ഫാത്തിമാബി ആണ് ഭാര്യ. മക്കള്‍: ഉസ്മാന്‍ കോയ, മുസ്തഫ, സുഹറാബി, ലൈല, അഷ്‌റഫ്, ഷാഹുല്‍ ഹമീദ്, ഷാഫി, ഉമൈബ, ഹൈറുന്നീസ.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on “ഷാര്‍ജ ഷെയ്ക്കിന്റെ“ ഉപഞ്ജാതാവ് കലന്തന്‍ കോയ അന്തരിച്ചു

മാൻ ബുക്കർ പുരസ്‌കാരം എലീനർ കാറ്റണ്

October 16th, 2013

eleanor-catton-epathram

ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലൻഡിൽ നിന്നുള്ള എലീനർ കാറ്റണ് ലഭിച്ചു. പൊന്നിന് വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍റെ കഥ പറയുന്നതിലൂടെ 19ാം നൂറ്റാണ്ടിലെ ന്യൂസിലൻഡിനെ വരച്ചു കാട്ടുന്ന ‘ദ ലൂമിനറീസ്’ എന്ന നോവലാണ് കാറ്റണെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസുള്ള ക്യാറ്റൺ. ദി റിഹേഴ്സൽ എന്ന നോവലും ചെറുകഥാ സമാഹാരവും ഇവരുടേതായി ഉണ്ട്.

ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് ജുംബാ ലാഹിരിയും പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on മാൻ ബുക്കർ പുരസ്‌കാരം എലീനർ കാറ്റണ്

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

എം. എ. യൂസഫലി വീണ്ടും ഒന്നാം സ്ഥാനത്ത്

October 7th, 2013

ma-yousufali-epathram
അബുദാബി : അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കിയ ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യ ക്കാരുടെ പട്ടികയില്‍ തുടര്‍ച്ചയായി നാലാം തവണയും ഒന്നാം സ്ഥാനത്ത്‌ എം. കെ. ഗ്രൂപ്പ്‌ മേധാവി പത്മശ്രീ എം. എ. യൂസഫലി.

ഗള്‍ഫ് രാജ്യ ങ്ങളിലെ ഭരണാധികാരി കളുമായുള്ള വ്യക്തി പരമായ അടുപ്പവും റീട്ടെയില്‍ മേഖല യിലെ ശക്തമായ സാന്നിധ്യവും കണക്കിലെടു ത്താണ് ഏറ്റവും സ്വാധീനമുള്ള ഇന്ത്യ ക്കാരുടെ പട്ടിക യില്‍ യൂസഫലി ഒന്നാമതെത്തിയത്.

ഇഫ്‌കോ ഗ്രൂപ്പ് സ്ഥാപകനായ ഫിറോസ് ചല്ലാന രണ്ടാം സ്ഥാനത്തും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സി. ഇ. ഒ. വി.ശങ്കര്‍ മൂന്നാം സ്ഥാനത്തും എന്‍. എം. സി. ഗ്രൂപ്പ്‌ മേധാവി പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി നാലാം സ്ഥാനത്തും ഉണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on എം. എ. യൂസഫലി വീണ്ടും ഒന്നാം സ്ഥാനത്ത്

സർവീസ് ഒളിംപ്യൻ അവാർഡ്‌ യു. എ. ഇ. എക്സ്ചേഞ്ചിന്

October 6th, 2013

uae-exchange-winner-of-service-olympian-award-2013-ePathram
ദുബായ് : ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ സർവീസ് ഒളിംപ്യൻ പുരസ്കാര ത്തിന്, ലോക പ്രശസ്ത ധന വിനിമയ സ്ഥാപന മായ യു. എ. ഇ.എക്സ്ചേഞ്ച് അർഹമായി.

ദുബായിൽ നടന്ന ചടങ്ങിൽ, ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്‌ ഫിൽ ഫോറസ്റ്റിൽ നിന്ന് യു. എ. ഇ.എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വർഗീസ്‌ മാത്യു അവാർഡ്‌ ഏറ്റുവാങ്ങി.

ഉപഭോക്തൃ സേവന ത്തിൽ ആഗോള മാനദണ് ഡങ്ങൾ ഏറ്റവും ഫല പ്രദമായി നടപ്പി ലാക്കിയതിനുള്ള ‘പീപ്പിൾ ചോയ്സ്’ അവാർഡാണ് യു. എ. ഇ. എക്സ്ചേഞ്ച് നേടിയത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on സർവീസ് ഒളിംപ്യൻ അവാർഡ്‌ യു. എ. ഇ. എക്സ്ചേഞ്ചിന്

Page 85 of 86« First...102030...8283848586

« Previous Page« Previous « ഇശല്‍ വിരുന്ന് ബ്രോഷര്‍ പ്രകാശനം
Next »Next Page » ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha