ഇഫിയ യിൽ ബിരുദ ധാരണ ചടങ്ങ് നടത്തി

January 24th, 2014

efia-graduation-2014-ePathram
അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി യിലെ വിദ്യാര്‍ഥികളുടെ ബിരുദ ധാരണ ചടങ്ങ് നടത്തി. ഡല്‍ഹി റോമന്‍ കാതോലിക് ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് തോമസ് കൌട്യോ മുഖ്യാതിഥിയായിരുന്നു.

ഇഫിയ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലേഷ്യന്‍ യൂണിവേഴ്സിറ്റി യിലെ മുന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലറും കോംഗ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോക്ടര്‍ അസാരേ ബിന്‍ ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി.

സയന്‍സ്, കൊമേഴ്സ് വിഭാഗ ങ്ങളിലെ ഉന്നത വിജയം കരസ്ഥ മാക്കിയ 89 വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ആകര്‍ഷക ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി.

അബുദാബി എയര്‍പോര്‍ട് മാനേജര്‍ ക്യാപ്റ്റന്‍ സലാം അല്‍ മസാബി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ എജ്യൂക്കേഷന്‍ സെക്രട്ടറി ഡി. എസ്. മീന, സ്കൂള്‍ പ്രിന്‍സിപ്പല്‍ ശുഭാന്തി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സത്യബാബു എന്നിവര്‍ പ്രസംഗിച്ചു.

അദ്ധ്യാപകനായ ആന്റണി യുടെയും സഹ അദ്ധ്യാപകരു ടേയും നേതൃത്വ ത്തില്‍ സംഘടിപ്പിച്ച പരിപാടി യില്‍ ഹെഡ്ഗേള്‍ ലക്ഷ്മി പി. ശശീധരന്‍ സ്വാഗതവും ഹെഡ്ബോയ് ക്ലിഫോഡ് ക്ലീറ്റസ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഇഫിയ യിൽ ബിരുദ ധാരണ ചടങ്ങ് നടത്തി

മാർകോണി പുരസ്കാരം പോൾരാജിന്

January 24th, 2014

arogyaswami-joseph-paulraj-epathram

കാലിഫോണിയ: വാർത്താ വിനിമയ രംഗത്തെ സാങ്കേതിക മികവിനുള്ള 2014ലെ മാർകോണി പുരസ്കാരം ഇന്ത്യൻ വംശജനായ ആരോഗ്യസ്വാമി ജോസഫ് പോൾരാജിന് ലഭിച്ചു. നൊബേൽ സമ്മാന ജേതാവും റേഡിയോയുടെ ഉപജ്ഞാതാവുമായ മാർകോണിയുടെ ബഹുമാനാർത്ഥം സ്ഥാപിച്ച മാർകോണി സൊസൈറ്റി ഏപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ഇന്ന് ലോകമെമ്പാടുമുള്ള സകല 3ജി, 4ജി മൊബൈൽ ഫോണുകളിലും, വൈഫൈ (WiFi) റൌട്ടറുകളിലും, വൈഫൈ മോഡം മുതലായ വയർലെസ് ഉപകരണങ്ങളിലും ഒക്കെ ഉപയോഗിക്കപ്പെടുന്ന മിമോ (MIMO – Multiple-Input and Multiple-Output) ആന്റിനയുടെ കണ്ടുപിടുത്തത്തിനാണ് പോൾരാജിന് പുരസ്കാരം ലഭിച്ചത്.

ഒന്നിലേറെ റേഡിയോ ചാനൽ ആന്റിനകൾ ഉപയോഗിക്കുക വഴി ഊർജ്ജ ഉപയോഗം കൂട്ടാതെ ലഭ്യമായ ബാൻഡ് വിഡ്ത്തിൽ തന്നെ ഡാറ്റാ ട്രാൻസ്ഫർ അളവിൽ ഗണ്യമായ വർദ്ധനവ് കൈവരിച്ചതാണ് മിമോ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ആധുനിക വയർലെസ് സാങ്കേതിക വിദ്യയുടെ അവിഭാജ്യ ഘടകമാണ് മിമോ.

മലയാളിയായ തോമസ് കൈലത്തിനൊപ്പം 1993ലാണ് ആരോഗ്യസ്വാമി ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. 1994ൽ ഇതിന്റെ പേറ്റന്റ് ഇവർക്ക് ലഭിച്ചു.

ശാസ്ത്ര സാങ്കേതിക രംഗത്തെ ഇവരുടെ സംഭാവനകൾ കണക്കിലെടുത്ത് ഭാരത സർക്കാർ ഇരുവരേയും പദ്മ ഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. തോമസ് കൈലത്തിന് 2009ലും ആരോഗ്യസ്വാമിക്ക് 2010ലുമാണ് പദ്മ ഭൂഷൺ ലഭിച്ചത്.

ഇന്ത്യയിലെ യുവ തലമുറയിൽ ശാസ്ത്ര ബോധം വളർത്തി എടുക്കുന്നതിൽ സുപ്രധാന പങ്ക്‍ വഹിച്ച പ്രൊഫസർ യശ് പാൽ, ഇന്റർനെറ്റിനെ ഇത്രയധികം ജനപ്രിയമാക്കിയ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബേണേസ് ലീ, വേൾഡ് വൈഡ് വെബ്ബിനെ ജനോപകാരപ്രദമാക്കിയ ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ സെർഗീ ബ്രിൻ, ലാറി പേജ് എന്നിവർ മുൻപ് മാർകോണി പുരസ്കാരം ലഭിച്ചവരിൽ ചിലരാണ്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on മാർകോണി പുരസ്കാരം പോൾരാജിന്

സേവന മികവിന് മലയാളികളെ ആദരിച്ചു

January 23rd, 2014

siraj-payyoli-winner-of-police-award-ePathram
അബുദാബി : ഇമിഗ്രേഷൻ വിഭാഗത്തിലെ മലയാളി ജീവന ക്കാരായ സിറാജ് പയ്യോളി, മുഹമ്മദ്‌ ബീരാൻ പുതുപ്പറമ്പ എന്നിവരെ മികച്ച സേവന ത്തിന് ആദരിച്ചു.

beeran-puthuparamb-winner-of-abudhabi-police-ePathram
പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ വെച്ചു നടന്ന പരിപാടിയിൽ കേണൽ സാലെം അലി അൽ ഖതെമി അൽ സാബി രണ്ടു പേർക്കും ഷീൽഡുകൾ സമ്മാനിച്ചു.

- pma

വായിക്കുക: ,

Comments Off on സേവന മികവിന് മലയാളികളെ ആദരിച്ചു

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് പുരസ്‌കാരം

January 18th, 2014

wcrc-leaders-award-for-gulf-medical-univercity-ePathram
അജ്മാന്‍ : അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ഏഷ്യന്‍ എഡ്യുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്.

ഏഷ്യ യിലെ മികച്ചതും അതി വേഗം വളരുന്നതു മായ നൂറ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ പ്രവര്‍ത്തന മികവ് സംബന്ധിച്ച് ഡബ്ല്യു. സി. ആര്‍. സി. ലീഡേഴ്‌സ് ഏഷ്യാ മാഗസിന്‍ നടത്തിയ സര്‍വേ യിലാണ് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയും പുരസ്‌കാര ത്തിന് അര്‍ഹ മായത്.

ന്യൂഡല്‍ഹി യില്‍ നടന്ന ചടങ്ങില്‍ യൂണി വേഴ്‌സിറ്റിക്കു വേണ്ടി പ്രൊഫ. ഗീതാ അശോക്‌ രാജ് പുരസ്‌കാരം ഏറ്റു വാങ്ങി. ഏഷ്യ യിലെ ഏറ്റവും മികച്ച നൂറ് സ്ഥാപന ങ്ങളില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞത് ഏറെ അഭിമാന കരമാണെന്ന് യൂണിവേഴ്‌സിറ്റി സ്ഥാപക പ്രസിഡന്‍റ് തുമ്പൈ മൊയ്തീന്‍ അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: ,

Comments Off on ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് പുരസ്‌കാരം

Page 88 of 88« First...102030...8485868788

« Previous Page « മെഹർ തരാർ: പാൿ ചാര ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം
Next » സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍ »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha