രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി

December 21st, 2023

central-health-minister-mansukh-mandaviya-ePathram
ന്യൂഡൽഹി : കൊവിഡ് ഉപ വകഭേദമായ ജെ. എൻ-1 വേരിയന്റ് രാജ്യത്ത് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന രേഖപ്പെടുത്തുകയും ജെ. എൻ-1 കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

എല്ലാ ആശുപത്രികളും മൂന്ന് മാസത്തിൽ ഒരിക്കൽ മോക്ക് ഡ്രില്ല് നടത്തണം എന്നും ശൈത്യ കാലവും ഉത്സവ കാലവും പരിഗണിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചു ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

രാജ്യത്ത് ജെ.എൻ-1 വേരിയന്റ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വീകരിക്കേണ്ടതായ മുൻ കരുതലുകൾ നിർദ്ദേശിച്ചു കൊണ്ട് കേന്ദ്രം ഇതിനു മുമ്പേ തന്നെ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിരുന്നു എന്നും മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി

മാസ്ക് ധരിച്ചില്ലാ എങ്കിലും കേസ് ഉണ്ടാവില്ല

March 23rd, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ഇനി മാസ്ക് ധരിച്ചില്ലാ എങ്കിലും കേസ് ഉണ്ടാവില്ല. സാമൂഹിക അകലം പാലിക്കല്‍ നിര്‍ബ്ബന്ധം ഇല്ല. മാത്രമല്ല ആളുകള്‍ കൂടിച്ചേരല്‍, മറ്റു കൊവിഡ് നിയന്ത്രണ ലംഘനം എന്നിവക്ക് കേസുകള്‍ ഒഴിവാക്കാം എന്നും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പോസിറ്റീവ് കേസുകളിൽ കുറവ് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി പകര്‍ച്ച വ്യാധി തടയല്‍ നിയമം വഴി 2020 മാര്‍ച്ച് മാസം മുതൽ നടപ്പിലാക്കിയിരുന്ന മാസ്ക്, കൈകഴുകല്‍ – സാനിറ്റൈസര്‍ ഉപയോഗം തുടങ്ങി ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തുടരണം എന്നും ഇത് മുന്‍കരുതലിന്‍റെ ഭാഗമാണ് എന്നും കേന്ദ്ര അറിയിപ്പില്‍ പറയുന്നു.

ഭാവിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഉചിതമായ നടപടികള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാം എന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുവാന്‍ വേണ്ടി ഫേയ്സ് മാസ്ക്, ആള്‍ക്കൂട്ടം ഒത്തു ചേരല്‍ അടക്കം ഉള്ള നിയന്ത്രണങ്ങള്‍ നിയമം വഴി നടപ്പിലാക്കിയതിന്‍റെ കാലാവധി 2022 മാർച്ച് 25 ന് അവസാനിക്കും. ഇതിനു ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ട എന്നാണ് നിർദ്ദേശം.  * Twitter

 

- pma

വായിക്കുക: , , , ,

Comments Off on മാസ്ക് ധരിച്ചില്ലാ എങ്കിലും കേസ് ഉണ്ടാവില്ല

കൊവിഷീല്‍ഡ് : ഡോസിന്‍റെ ഇടവേള യില്‍ മാറ്റം

March 21st, 2022

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡല്‍ഹി : കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തി വെക്കുന്നതിലെ ഇടവേളയില്‍ മാറ്റം വരുത്തിയതായി കേന്ദ്ര ആരോഗ്യ വകുപ്പ്. കുത്തിവെപ്പ് ആദ്യ ഡോഡ് സ്വീകരിച്ച് 12 ആഴ്ച മുതല്‍ 16 വരെ ആഴ്ചകള്‍ക്കു ശേഷം ആയിരുന്നു രണ്ടാം ഡോസ് നല്‍കിയിരുന്നത്. ഈ ഇട വേള 8 ആഴ്ച മുതല്‍ 16 വരെ ആഴ്ചകള്‍ ആയിട്ടാണ് മാറ്റിയത്.

പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള തല ത്തില്‍ വന്ന മാറ്റങ്ങളെ അടിസ്ഥാന പ്പെടുത്തിയാണ് ഇന്ത്യ യിലും രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള യില്‍ മാറ്റം വരുത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍, കൊവാക്‌സിന്‍ കുത്തി വെപ്പിന്‍റെ ഇടവേള യില്‍ മാറ്റം വരുത്തിയിട്ടില്ല. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമാണ് കൊവാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്നത്.

- pma

വായിക്കുക: , ,

Comments Off on കൊവിഷീല്‍ഡ് : ഡോസിന്‍റെ ഇടവേള യില്‍ മാറ്റം

മാര്‍ച്ച് മാസത്തോടെ കൊവിഡ് വ്യാപനം കുറഞ്ഞേക്കും : ഐ. സി. എം. ആര്‍.

January 20th, 2022

icmr- indian-council-of-medical-research-ePathram
ന്യൂഡൽഹി : കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ ഇനി ഉണ്ടാവുകയില്ല എങ്കില്‍ മാർച്ച് മാസത്തോടെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം ആയേക്കും എന്ന് ഐ. സി. എം. ആര്‍. (ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) പകര്‍ച്ച വ്യാധി വിഭാഗം മേധാവി സമീരന്‍ പാണ്ഡെ. മുന്‍പ് കണ്ടെത്തിയ കൊവിഡ് ഡെൽറ്റ വക ഭേദം ബാധിച്ചതിനേക്കാള്‍ കൂടുതൽ പേർക്ക് ഒമിക്രോൺ വകഭേദം ബാധിക്കുകയും ഇനിയും പുതിയ വകഭേദ ങ്ങൾ ഉണ്ടാകാതെയും ഇരുന്നാല്‍ മാര്‍ച്ച് മാസം പകുതി ആവുമ്പോഴേക്കും കൊവിഡ് നിയന്ത്രണ വിധേയമാകും. എന്നാല്‍ കൊവിഡ് വൈറസിനെ പ്രതിരോധിക്കുവാന്‍ ഉള്ള കരുതല്‍ തുടരണം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഒമിക്രോണ്‍ തരംഗം ഡിസംബർ 11 മുതൽ മൂന്നു മാസം നീണ്ടു നിൽക്കും എന്നു പ്രതീക്ഷി ക്കുന്നു. മാർച്ച് 11 മുതൽ വ്യത്യാസം കാണാം. മുംബൈ, ഡൽഹി തുടങ്ങിയ നഗര ങ്ങളിൽ കൊവിഡ് വ്യാപന ശേഷി കുറഞ്ഞിട്ടുണ്ടോ എന്നറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം എന്നും ഇപ്പോൾ വ്യാപന തീവ്രത അറിയാൻ കഴിയില്ല എന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on മാര്‍ച്ച് മാസത്തോടെ കൊവിഡ് വ്യാപനം കുറഞ്ഞേക്കും : ഐ. സി. എം. ആര്‍.

നേസല്‍ വാക്സിന് പരീക്ഷണാനുമതി

January 5th, 2022

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡല്‍ഹി : ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് നേസല്‍ വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണ ത്തിന് ഡി. സി. ജി. ഐ. (Drugs Controller General of India) വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചു. പൂര്‍ണ്ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക.

കൊവാക്സിന്‍, കോവിഷീല്‍ഡ് എന്നീ കൊവിഡ് വാക്സിനുകള്‍ സ്വീകരിച്ച വര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ നല്‍കുവാനുള്ള സാദ്ധ്യതയാണ് പരീക്ഷിക്കുന്നത്.

ആദ്യം രണ്ടു ഡോസ് കൊവാക്സിന്‍ സ്വീകരിച്ചവരും കോവിഷീല്‍ഡ് സ്വീകരിച്ചവരുമായ ആളുകളെയാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനു വിധേയമാക്കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുക.

- pma

വായിക്കുക: , , ,

Comments Off on നേസല്‍ വാക്സിന് പരീക്ഷണാനുമതി

Page 1 of 912345...Last »

« Previous « പൊതു മാപ്പ് വാര്‍ത്ത : വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പ്
Next Page » കൊവിഡ് വ്യാപനം : തമിഴ് നാട്ടില്‍ ഞായറാഴ്ച കളില്‍ ലോക്ക് ഡൗണ്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha