വി.എസ്സിന്റെ വാക്കുകള്‍ ടി.പിക്ക് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ട്: കെ.കെ.രമ

March 20th, 2014

കോഴിക്കോട്: ആര്‍.എം.പിയെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞ വാക്കുകള്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണെന്ന് കെ.കെ.രമ. ആര്‍.എം.പിയെ കോണ്‍ഗ്രസ്സിന്റെ വാലാണെന്നും തിരുവഞ്ചൂര്‍ പറയുന്നതാണ് കെ.കെ.രമയും ആര്‍.എം.പിയും ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. രമയുടെ കേരള യാത്ര ഉപേക്ഷിച്ചത് തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നും ഒരു പ്രമുഖ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ വി.എസ്. പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേശില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നു എന്നും വി.എസ് വ്യക്തമാക്കി.

വി.എസിനെ കണ്ടല്ല തങ്ങള്‍ ആര്‍.എം.പി രൂപീകരിച്ചതെന്നും പിണറായി വിജയനും കാരാട്ടിനും വേണ്ടിയാണ് വി.എസ് സംസാരിക്കുന്നതെന്നും രമ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ രക്ഷിക്കാനാണ് സ്വന്തം മന:സാക്ഷിയെ വഞ്ചിച്ച് വി.എസ് ഇത്തരത്തില്‍ നിലപാടെടുത്തതെന്നും രമ കുറ്റപ്പെടുത്തി. തങ്ങളുടേത് ചെറിയ പാര്‍ട്ടിയാണെന്നും തിരഞ്ഞെടുപ്പ് തീയതി പെട്ടെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരളയാത്ര മാറ്റിവെച്ചതെന്നും രമ പറഞ്ഞു. തങ്ങള്‍ അന്നും ഇന്നും വി.എസിനെ നല്ല കമ്യൂണിസ്റ്റുകാരനായാണ് കണ്ടിട്ടുള്‍ലതെന്നും വി.എസ് പറഞ്ഞ് പല അഭിപ്രായങ്ങളും ഈ സമൂഹത്തില്‍ നിലനില്‍ക്കുകയാണെന്നും എന്നാല്‍ വി.എസ്.പുറകോട്ട് പോയ്ാല്വ്ി.എസിന ജനം പുച്ഛിച്ചു തള്ളുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

വി.എസിനെ ചുരുക്കിക്കെട്ടാന്‍ നോക്കെണ്ടെന്നും, പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് വി.എസ്.എന്നും പിണറായി ഇന്ന് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on വി.എസ്സിന്റെ വാക്കുകള്‍ ടി.പിക്ക് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ട്: കെ.കെ.രമ

സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു

March 20th, 2014

മൂവാറ്റുപുഴ: മതനിന്ദ ആരോപിച്ച് ഒരു സംഘം മതമൌലികവാദികളാല്‍ കൈവെട്ടി മാറ്റപ്പെട്ട അധ്യാപകന്‍ പ്രൊ.ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ഉയരുന്നു. വിവാദമായ ചോദ്യപേപ്പര്‍ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രൊ.ടി.ജെ. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം മൂലമാണ് സലോമി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനാല്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെയാണ് സലോമി ജോസഫ്(49) തൂങ്ങിമരിച്ച നിലയില്‍ അവരുടെ വീട്ടില്‍ കാണപ്പെട്ടത്. വിവാദമായ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രൊ.ജോസഫിനെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് 2010 ജൂലായ് 4 ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം മതമൌലികവാദികള്‍ പ്രൊഫസറും കുടുമ്പവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. അദ്ദേഹത്തിന്റെ കൈപത്തി വെട്ടിമാറ്റി. ഇതിനെ തുടര്‍ന്ന് കുറേ നാള്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നു. ജോലി നഷ്ടപ്പെടുകയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രൊ.ജോസഫും കുടുമ്പവും കടുത്ത ദാരിദ്രത്തില്‍ ആയിരുന്നു കഴിഞ്ഞു വന്നിരുന്നത്.

കേസില്‍ അനുകൂല വിധി വന്നതോടെ അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാനോ പ്രൊഫസര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുവാനോ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഈ മാസം മാര്‍ച്ച് 31 നു ജോലിയില്‍ നിന്നും വിരമിക്കും മുമ്പ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്താല്‍ പെന്‍ഷന്‍ ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ പ്രൊഫസറുടെ പ്രശ്നം മഹാത്മാഗാന്ധി സര്‍വ്വകലാശാല ട്രിബ്യൂണലിന്റെ മുമ്പിലാണെന്ന് പറഞ്ഞ് ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് എന്ന് ആരോപണം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

Comments Off on സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു

എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

March 3rd, 2014

കൊച്ചി: എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ചെയ്തതായി സോളാര്‍ താട്ടിപ്പ് കേസിലെ പ്രതി സരിതയുടെ എസ്.നായരുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പാണ് തന്നെ അബ്ദുള്ളക്കുട്ടി മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. 60 ദിവസത്തോളം അബ്ദുള്ളക്കുട്ടി തന്നെ വിളിച്ചിരുന്നതായും അറസ്റ്റിലായ ശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് എസ്.എം.എസ് സന്ദേശം അയച്ചുവെന്നും സരിത പറഞ്ഞു. അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ തനിക്ക് പറയുവാന്‍ കഴിയില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

കോണ്‍ഗ്രസ്സിലെ മാത്രമല്ല മറ്റു പല രാഷ്ടീയ കക്ഷിയിലെ ആളുകളെ കുറിച്ചും തനിക്ക് വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഉണ്ടെന്നും അഭിഭാഷകരുംമ‍ായി ആലോചിച്ച് പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകള്‍ പലരുടേയും ഉറക്കം കെടുത്തുമെന്നും താന്‍ ജയിലില്‍ വച്ച് അനുഭവിച്ച മാനസികാവസ്ഥ തന്നെ വഞ്ചിച്ച നേതാക്കന്മാരും അനുഭവിക്കട്ടെ എന്നും സരിത പറഞ്ഞു.

സരിത ഉന്നയിച്ച ആരോപണങ്ങള്‍ നുണയാണെന്നും ഏത് അന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന് അബ്ദുള്ളക്കുട്ടി എം.എല്‍.എ പറഞ്ഞു. തന്നെ രാഷ്ടീയമായി ഇല്ലാതാക്കുവാനുള്ള ആലോചനയുടെ ഭാഗമാണ് ഈ വെളിപ്പെടുത്തല്‍ എന്നും അദ്ദേഹം പറഞ്ഞു.സരിതയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാമെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

ടി.പി. വധക്കേസ്: പ്രതികളെ കോടിയേരിയും സംഘവും ജയിലില്‍ സന്ദര്‍ശിച്ചു

February 2nd, 2014

തൃശ്ശൂർ: ടി.പി. വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികളെ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ള സി.പി.എം. നേതാക്കള്‍ തൃശ്ശൂര്‍ വിയ്യൂരിലെ ജയിലില്‍ സന്ദര്‍ശിച്ചു. പ്രതികളെ ജയിലില്‍ മര്‍ദ്ദിച്ചതായുള്ള വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് അവരെ കാണാന്‍ എത്തിയതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സത്യമറിയുവാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയിലില്‍ സി. സി. ടി. വി. ഇല്ലാത്ത സ്ഥലത്തു കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു എന്നും ഇവരില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുണ്ടെന്നും സംഘം പറഞ്ഞു.

ടി.പി. വധക്കേസില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോളാണ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും എം.എൽ.എ. മാരും അടങ്ങുന്ന സംഘം വാടകക്കൊലയാളികള്‍ എന്ന് കോടതി പരാമര്‍ശിച്ച കൊടി സുനി അടക്കം ഉള്ള പ്രതികളെ അടക്കം സന്ദര്‍ശിച്ചത്. ഇവരുടെ അവകാശങ്ങള്‍ക്കായി പൊരുതുമെന്നും കോടിയേരി വ്യക്തമാക്കി. വ്യാഴാ‍ഴ്ചയാണ് പ്രതികളെ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയത്. എം.എൽ.എ. മാരായ ബാബു. എം. പാലിശ്ശേരി, ബി.ഡി. ദേവസ്സി, സി. രവീന്ദ്ര നാഥ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ. സി. മൊയ്തീന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on ടി.പി. വധക്കേസ്: പ്രതികളെ കോടിയേരിയും സംഘവും ജയിലില്‍ സന്ദര്‍ശിച്ചു

ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം

January 28th, 2014

jail-prisoner-epathram

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. പാനൂര്‍ എരിയാ കമ്മറ്റി അംഗം പി. കെ. കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ. സി. രാമചന്ദ്രന്‍, കണ്ണൂര്‍ കുന്നോത്ത് പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൌസര്‍ മനോജ് എന്നീ 3 സി. പി. എം. നേതാക്കള്‍ക്കും എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നീ 7 കൊലയാളി സംഘാംഗങ്ങള്‍ക്കും കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ സംഘടിപ്പിച്ചു നല്‍കിയ വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തടവ് കൂടാതെ 50,000 രൂപ പിഴയും അടക്കണം. ആയുധങ്ങള്‍ ഒളിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും മുപ്പത്തിമൂന്നാം പ്രതിയായ ലംബു പ്രദീപനു മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇതില്‍ സ്ഫോടക വസ്തു കൈവശം വെച്ച കേസില്‍ കൊടി സുനിക്ക് പത്തു വര്‍ഷം തടവും കിര്‍മാണി മനോജിന് അഞ്ചുവര്‍ഷം തടവും ജീവപര്യന്തത്തിനു പുറമെ ശിക്ഷ ലഭിച്ചിട്ടുണ്ട്.

പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സി.പി.എം. നേതാക്കള്‍ക്കെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റവും, ഏഴംഗ കൊലയാളി സംഘത്തിന് എതിരെ നരഹത്യ, കലാപം സൃഷ്ടിക്കൽ, മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളുമാണ് കോടതി കണ്ടെത്തിയത്. മറ്റു രണ്ടു പ്രതികള്‍ക്കെതിരെ കൊലപാതക പ്രേരണയും തെളിവു നശിപ്പിക്കലുമാണ് ചാര്‍ത്തപ്പെട്ട കുറ്റങ്ങൾ.

രാവിലെ കോടതിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. കടുത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ കോടതിക്കും പരിസരത്തും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. പതിനൊന്നു മണിയോടെ കോടതിയില്‍ എത്തിയ ജഡ്ജി പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ശിക്ഷ വിധിച്ചു. കൊലയ്ക്ക് പിന്നില്‍ രാഷ്ടീയ പകയാണെന്നും, മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് കൊല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം. വിട്ട് ആർ.എം.പി. രൂപീകരിച്ച ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം

Page 20 of 40« First...10...1819202122...3040...Last »

« Previous Page« Previous « സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് അബുദാബിയില്‍
Next »Next Page » പാം ചെറുകഥാ മത്സരം 31ന് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha