പ്രായപൂര്‍ത്തിയായവരുടെ ലൈംഗികബന്ധം വിവാഹമായി അംഗീകരിക്കുമെന്ന് കോടതി

June 18th, 2013

ചെന്നൈ: താലികെട്ടുന്നതും പൂമാലയിടുന്നതുമായ മതാചാരങ്ങള്‍ സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും പ്രായപൂര്‍ത്തിയായ യുവാവും യുവതിയും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ ഭാര്യാഭര്‍ത്താക്കന്മാരായി കണക്കാമെന്നും മദ്രാസ് ഹൈക്കോടതി. പരസ്പരം സമ്മതത്തോടെ ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അതിനു ശേഷം ഉള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും അഗ്നിക്ക് ചുറ്റും ഉള്ള വലം വെക്കലും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ ഉള്ള വിവാഹാചാരങ്ങള്‍ ചില മതവിശ്വാസങ്ങളും സമൂഹത്തിന്റെ തൃപ്തിക്ക് വേണ്ടി ഉള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു. 21 വയസ്സു പൂര്‍ത്തിയായ പുരുഷനും 18 വയസ്സ് പൂര്‍ത്തിയായ സ്ത്രീക്കും സ്വന്തം ഇഷ്ടപ്രകാരം ഇണയെ തിരഞ്ഞെടുക്കുന്നതിനു ഭരണഘടനാ പ്രകാരം അനുമതിയുണ്ട്.

1994 മുതല്‍ 1999 വരെ ഒരുമിച്ച് കഴിഞ്ഞിട്ട് പെട്ടെന്ന് ഒരു ദിവസം തന്നെയും കുട്ടികളേയും ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഭര്‍ത്താവില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു മുസ്ലിം യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. താനും യുവതിയും തമ്മില്‍ വിവാഹം കഴിച്ചില്ലെന്ന യുവാവിന്റെ വാദം കോടതി നിരസിച്ചു. ഇരുവരും ഒരുമിച്ച് ഒരുവീട്ടില്‍ ഭാര്യാ ഭര്‍ത്താക്ക്ന്മാരായി താമസിച്ചിരുന്നെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തി.സിസേറിയന്‍ രേഖകളില്‍ ഈ യുവാവാണ് ഭര്‍ത്താവിന്റെ സ്ഥാനത്ത് ഒപ്പിട്ടിരിക്കുന്നതെന്നും അതിനാല്‍ ഇരുവരും തമ്മില്‍ വിവാഹ ബന്ധം ആണ് ഉള്ളതെന്നും കോടതി പറഞ്ഞു. കുട്ടികള്‍ക്ക് 500 രൂപ ചിലവിനു നല്‍ണമെന്നും വിവാഹം റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആകില്ലെന്ന ട്രയല്‍ കോടതിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി തള്ളി.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on പ്രായപൂര്‍ത്തിയായവരുടെ ലൈംഗികബന്ധം വിവാഹമായി അംഗീകരിക്കുമെന്ന് കോടതി

ടി.പി. വധം : ഒരു സാക്ഷി കൂടി മൊഴി മാറ്റി

June 14th, 2013

kerala-police-epathram

കോഴിക്കോട് : ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് ഒരു സാക്ഷി കൂടി കോടതിയിൽ മൊഴി മാറ്റി പറഞ്ഞു. ഇതോടെ ഈയാഴ്ച്ച മൊഴി മാറ്റുന്ന സാക്ഷികളുടെ എണ്ണം മൂന്നായി. കണ്ണൂർ എരുവട്ടി തട്ടിയോട്ട് ഷിനോജാണ് കോടതിയിൽ മൊഴി മാറ്റിയത്.

കാരായി രാജനോടൊപ്പം കേസിലെ ആറാം പ്രതിയായ ഷിജിത്തിനെ കണ്ടിട്ടുണ്ട് എന്നായിരുന്നു ഷിനോജിന്റെ മൊഴിയായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ രാജനേയോ ഷിജിത്തിനേയൊ സാക്ഷിക്ക് കോടതിയിൽ വെച്ച് തിരിച്ചറിയാൻ കഴിഞ്ഞില്ല.

സി.ഐ.റ്റി.യു. വിന്റെ ഭാഗമായ കള്ള് ചെത്ത് തൊഴിലാളി സംഘടനയിൽ താൻ അംഗമാണ് എന്നതും ഷിനോജ് കോടതി മുൻപാകെ നിഷേധിച്ചു. കഴിഞ്ഞ പത്ത് വർഷമായി കെട്ടിട നിർമ്മാണ തൊഴിലാളിയായ താൻ കോൺഗ്രസ് പാർട്ടി അംഗമാണ് എന്നും ഷിനോജ് കോടതിയെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ടി.പി. വധം : ഒരു സാക്ഷി കൂടി മൊഴി മാറ്റി

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം

June 12th, 2013

തിരുവനന്തപുരം:സോളാര്‍ പവര്‍ പ്ലാന്റുകളും വിന്റ് മില്‍ പ്ലാന്റുകളും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ സരിത എസ്.നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം. സി.പി.എം നേതാവ് ഇ.പി.ജയരാജന്‍ എം.എല്‍.എ ആണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റെ മൊബൈല്‍ ഫോണിലും ക്ലിഫ് ഹൌസിലെ ഫോണിലും സരിത വിളിക്കാറുണ്ടെന്നും അറസ്റ്റിലാകുന്നതിന്റെ തൊട്ട് മുമ്പും വിളിച്ചതായും ജയരാജന്‍ പറഞ്ഞു. ഏതു തട്ടിപ്പുകാരും സ്ഥിരം വിളിക്കുന്ന അവസ്ഥയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെന്നും ഇത്തരം ആരോപണങ്ങള്‍ ഉള്ളവരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

വ്യക്തികളേയും സ്ഥാപനങ്ങളേയും കബളിപ്പിച്ച് കോടികള്‍ തെട്ടിയെടുത്തതിന്റെ പേരിലാണ് കഴിഞ്ഞ ആഴ്ച സരിത പോലീസ് പിടിയിലായത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈ.ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വരുന്ന ഇവര്‍ പെരുമ്പാവൂര്‍ സ്വദേശി സജ്ജാദിന്റെ പക്കല്‍ നിന്നും തമിഴ്നാട്ടില്‍ വിന്റ് ഫാമും സോളാര്‍ പ്ലാന്റും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 40,50,000 രൂപ തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് സരിതയെ പോലീസ് അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം

പി.ശശിയ്ക്കെതിരായ ലൈംഗിക ആരോപണക്കേസ്: പ്രകാശ് കാരാട്ടിനും വി.എസിനും കോടതി നോട്ടീസ്

June 11th, 2013

കണ്ണൂര്‍:സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ ഉയര്‍ന്ന് ലൈംഗിക ആരോപണക്കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കളോട് കോടതിയില്‍ ഹാജരാകുവാന്‍ നോട്ടീസ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്ച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ എന്നിവരോടാണ് സെപ്റ്റംബര്‍ 13 നു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ക്രൈം പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നടപടി.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ശശിക്കെതിരെ ഉള്ള ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടി നേതാക്കളും, പോലീസും ചേര്‍ന്ന് ഒതുക്കുകയായിരുന്നെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യ നല്‍കിയ പരാതിയും തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനു മുമ്പാകെ നല്‍കിയ മൊഴിയും അടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്കവിലോപം കാട്ടിയതിന്റെ പേരില്‍ പി.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. പ്രകാശ് കാരാട്ട്, വി.എസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തുവെന്നും ഇത്രയും ഗുരുതരമായ ഒരു സംഗതി നടന്നിട്ടും പോലീസ് പ്രാഥമികമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചാണ് നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on പി.ശശിയ്ക്കെതിരായ ലൈംഗിക ആരോപണക്കേസ്: പ്രകാശ് കാരാട്ടിനും വി.എസിനും കോടതി നോട്ടീസ്

പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു

June 9th, 2013

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു. പറവൂര്‍ വാണിയക്കാട് രാജശേഖരന്‍ (70) ആണ് കേസിന്റെ വിധി നാളെ പറയാനിരിക്കെ തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ കുമാര്‍ അയല്‍‌വാസിയായ രാജശേഖരനില്‍ നിന്നും അര ലക്ഷം രൂപം കടം വാങ്ങിയിരുന്നു. ഇതിനു പകരമായി പെണ്‍കുട്ടിയെ രാജശേഖരനു ലൈംഗികമായി ഉപയോഗിക്കുവാന്‍ സുധീര്‍ നല്‍കിയെന്നാണ് പറയുന്നത്. ഏഴുതവണ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. രാജശേഖരന്‍ 103-ആം പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ മാതാപിതാക്കള്‍ പലര്‍ക്കും കാഴ്ചവെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു

Page 30 of 41« First...1020...2829303132...40...Last »

« Previous Page« Previous « ബി.ജെ.പിയുടെ നായകന്‍ മോഡി തന്നെ
Next »Next Page » ട്രെയിനില്‍ പീഡന ശ്രമം ജംബുലി ബിജുഅറസ്റ്റില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha