കവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു

February 11th, 2013

തിരുവനന്തപുരം: പ്രശസ്ത കവി ഡി.വിനയചന്ദ്രന്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അന്ത്യം. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നു. അവിവാഹിതനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ആണ് ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുധവും, മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുധാനന്തര ബിരുധവും നേടി. വിവിധ കലാലയങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. എം.ജി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്യാപകനായും ജോലി നോക്കി.

കവിയും സാംസ്കാരിക പ്രവര്‍ത്തകനും അദ്യാപകനുമെല്ലാമായി ഒരേ സമയം മലയാളി ജീവിതത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന കവിയായിരുന്നു ഡി.വിനയചന്ദ്രന്‍.സാഹിത്യകാരന്മാര്‍ ജനങ്ങള്‍ക്കൊപ്പം അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവന്‍ ആകണമെന്ന അഭിപ്രായക്കാരന്‍ ആയിരുന്നു അദ്ദേഹം. കവിതകളില്‍ നാടന്‍ ശീലുകള്‍ ധാരാളാമായി കടന്നു വരാറുണ്ട്. 80 കളില്‍ ക്യാമ്പസ്സുകളെ സജീവമാക്കിയതില്‍ വിനയചന്ദ്രന്റെ കവിതകള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. നരകം ഒരു പ്രേമകഥയെഴുതുന്നു, കായിക്കരയിലെ കടല്‍, ദിശാസൂചി, വീട്ടിലേക്കുള്ള വഴി, സമസ്തകേരളം പി.ഒ. തുടങ്ങിയ കവിതാ സമാഹരങ്ങളും കണ്ണന്‍ എന്ന പേരില്‍ മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നദിയുടെ മൂന്നാം കര ( ലോക കഥകളുടെ പരിഭാഷ), ജലം കൊണ്ട് മുറിവേറ്റവന്‍ (ലോക കവിതകളുടെ പരിഭാഷ) ആഫ്രിക്കന്‍ നാടോടി കഥകള്‍ (പുനരാഖ്യാനം) പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), പൊടിച്ചി, ഉപരിക്കുന്ന്(നോവലുകള്‍) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നരകം ഒരു പ്രേമകഥയെഴുതുന്നു എന്ന കൃതിക്ക് 2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്കാരവും 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു

മന്ത്രി ഡൽഹിയിലെ ബസിൽ

January 18th, 2013

rpn-singh-dtc-bus-epathram

ന്യൂഡൽഹി : ഓടുന്ന ബസിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഡൽഹിയിലെ ബസുകളിൽ യാത്രക്കാരുടെ സുരക്ഷിതത്വം നേരിട്ട് മനസ്സിലാക്കാൻ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ആർ. പി. എൻ. സിങ്ങ് ബുധനാഴ്ച്ച രാത്രി ബസ് യാത്ര നടത്തി. ശിവാജി സ്റ്റേഡിയത്തിൽ നിന്നും ബസിൽ കയറിയ മന്ത്രി പഞ്ചാബി ബാഗ് വരെയാണ് ബസിൽ സഞ്ചരിച്ചത്. വനിതാ യാത്രക്കാരുടെ ബസുകളിലെ സുരക്ഷിതത്വം നേരിൽ കണ്ട് മനസ്സിലാക്കുകയായിരുന്നു മന്ത്രിയുടെ യാത്രയുടെ ഉദ്ദേശം. സഹ യാത്രികരോട് മന്ത്രി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. സുരക്ഷ വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യാനാവും എന്ന് പല യാത്രക്കാരും മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on മന്ത്രി ഡൽഹിയിലെ ബസിൽ

സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

January 15th, 2013

കല്പറ്റ: സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 74 ആനകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പിടിയാനകളാണ് എണ്ണത്തില്‍ കൂടുതല്‍. പെരിയാര്‍ ഫൌണ്ടേഷന്‍ 2012 മെയ് 22 മുതല്‍ 24 വരെ നടത്തിയ സെന്‍‌സെസ്സിലാണ് 6100 ആനകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. 2010-ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 6026 കാട്ടാനകള്‍ ആണ് ഉണ്ടായിരുന്നത്. വയനാട്, നിലമ്പൂര്‍,പെരിയാര്‍ ആനമല തുടങ്ങിയ 9400 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വനത്തില്‍ വിവിധ മേഘലകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ആനകളെ നേരിട്ടു കണ്ടും ആനപ്പിണ്ടം പരിശോധിച്ചും മറ്റുമാണ് എണ്ണം നിശ്ചയിച്ചത്. കേരളം കര്‍ണ്ണാടകം തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വനം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ എല്ലാം ഒരേ സമയത്ത് തന്നെ കണക്കെടുപ്പ് നടത്തി.

2005-ല്‍ വനം വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ 5135 കാട്ടാനകള്‍ ഉള്ളതായാണ് കണ്ടെത്തിയിരുന്നത്. ഇതു പ്രകാരം ഏഴു വര്‍ഷത്തിനിടെ 965 ആനകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആനവേട്ടയും ആനകള്‍ക്കിടയിലെ മരണ നിരക്ക് കുറഞ്ഞതും ആണ് വര്‍ദ്ധനവിന് കാരണം. 22 മാസക്കാലമാണ് ആനയുടെ ഗര്‍ഭകാലം. ഇത് പൊതുവില്‍ ആനകള്‍ക്കിടയിലെ പ്രചനനത്തിന്റെ തോത് കുറക്കുന്നു. അത്യപൂര്‍വ്വമായാണ് ഒറ്റപ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുക. ഇത്തരത്തില്‍ ഉള്ള ഇരട്ടകളാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ സംരക്ഷണത്തില്‍ ഉള്ള വിജയും-സുജയും. കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ തന്നെ കേരളത്തിലെ നാട്ടാനകളുടെ ഇടയില്‍ മരണ നിരക്ക് ആശങ്കാജനകമാം വിധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഷത്തില്‍ 20 മുതല്‍ 35 വരെയാണ് നാട്ടാനകളുടെ മരണ നിരക്ക്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

അതിരപ്പള്ളി പദ്ധതി പാടില്ലെന്ന് ഗാഡ്ഗിൽ

December 18th, 2012

madhav-gadgil-epathram

തിരുവനന്തപുരം : അതിരപ്പള്ളി പദ്ധതി കേവലം പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടു മാത്രമല്ല സാങ്കേതിക കാരണങ്ങളാലും പ്രായോഗികമല്ലെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി ചെയർമാൻ മാധവ ഗാഡ്ഗിൽ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പരിസ്ഥിതി വന സംരക്ഷണത്തെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. അവകാശപ്പെടുന്നത് പോലെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം അവിടെയില്ല. ഇത് ഉത്പാദന ചിലവ് വർദ്ധിക്കാൻ കാരണമാകും. ഇത് വൻ തോതിൽ വന നശീകരണത്തിനും അത് വഴി പ്രദേശത്തെ ടൂറിസം സാദ്ധ്യതകളെയും ഇല്ലാതാക്കും. കേരളം പോലെ വൈദ്യുതി ക്ഷാമം അനുഭവിക്കുന്ന ഒരു സംസ്ഥാനം ഉത്പാദനം വർദ്ധിപ്പിക്കുവാനല്ല, മറിച്ച് വൈദ്യുതിയുടെ പാഴാവുന്നത് തടയുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

Comments Off on അതിരപ്പള്ളി പദ്ധതി പാടില്ലെന്ന് ഗാഡ്ഗിൽ

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

December 13th, 2012

endosulfan-india-epathram

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.

എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

Page 20 of 28« First...10...1819202122...Last »

« Previous Page« Previous « മോഡിയുടെ നാട്ടില്‍ മത്സരിക്കുവാന്‍ അന്തിക്കാട്ടുകാരനും
Next »Next Page » വിവാഹ ബന്ധം വേര്‍പെടുത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒടുവില്‍ മം‌മ്താ മോഹന്‍ ദാസും »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ന്യൂട്ടന് വെല്ലുവിളിയുമായ...
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ട...
ഇന്ത്യ പ്രവര്‍ത്തിക്കുന്ന...
സ്പെയിനിലെ ബാങ്കുകള്‍ നഷ്...
അതിരപ്പിള്ളി പദ്ധതിക്കായി...
യു. എസ്. സൈനികരിലെ ആത്മഹത...
നാപാം പെൺകുട്ടിയുടെ ഫോട്ട...
ഫേസ്‌ബുക്കിന് അധികം ആയുസി...
ഉള്ളൂര്‍. എസ്. പരമേശ്വരയ്...
പ്രകൃതിസംരക്ഷണം ജീവന്‍ സം...
റഷ്യ സിറിയയെ പിന്തുണക്കുന...
ഇസ്രായേല്‍ അന്തര്‍വാഹിനിക...
വിവാഹച്ചടങ്ങില്‍ നൃത്തമാട...
ഹൃദയത്തില്‍ പച്ചപ്പ്‌ സൂഷ...
പരിസ്ഥിതി: മനുഷ്യന്‍ പഠിക...
അണ്ണാ ഹസാരെ – ബാബാ രാംദേവ...
വ്യോമ സേനയ്ക്കായുള്ള അകാശ...
അസാന്‍ജിനെ സ്വീഡനിലേക്ക്‌...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha