തിരുവനന്തപുരം : സാധാരണയിലും നാലു ദിവസം വൈകി ഈ വര്‍ഷം ജൂണ്‍ അഞ്ചിന് ആയിരിക്കും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള ത്തിലേക്ക് എത്തുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്‍ഡമാന്‍ തീരത്തിന് സമീപം കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ട തിനാല്‍ ശനിയാഴ്ച യോടെ ഇത് ശക്തി പ്രാപിച്ച് ചുഴലി ക്കാറ്റ് ആയി മാറാന്‍ സാദ്ധ്യത ഉണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എന്നാല്‍ മെയ് 28 ന് കേരളത്തില്‍ മണ്‍സൂണ്‍ എത്തും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി യായ സ്‌കൈ മെറ്റ് പ്രഖ്യാപിച്ചത്. രണ്ട് ദിവസ ത്തെ വരെ വ്യതിയാനം ഉണ്ടായേക്കാം എന്നും അവര്‍ പറയുന്നു.