തിരുവനന്തപുരം : 2020 ജനു വരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനവും കേരള ത്തെ മാലിന്യ മുക്ത മാക്കാൻ ഹരിത നിയമ ങ്ങളും മലിനീകരണ നിയന്ത്രണ നിയമ ങ്ങളും കർശനമായി നടപ്പാക്കും.
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധന ങ്ങളുടെ ഉപയോഗം നിരോധി ക്കുക എന്നതി നൊപ്പം അവ യുടെ നിർമ്മാണം, വിതരണം എന്നിവ തടയുവാനും നഗര ങ്ങളിലും ഗ്രാമ ങ്ങ ളിലും സ്ഥിരം സംവിധാനാം ഒരുക്കും.
മേൽപ്പറഞ്ഞ തരത്തിലുള്ള നിരോധിച്ച പ്ലാസ്റ്റിക് വസ്തു ക്കൾ, ആഘോഷ പരിപാടി കളിൽ ഉപ യോഗിച്ചാൽ കടുത്ത പിഴ ഈടാക്കും എന്നും നവകേരളം പദ്ധതി കോഡിനേറ്റർ ചെറി യാൻ ഫിലിപ്പ് പറഞ്ഞു.
പ്ലാസ്റ്റിക് സാധന ങ്ങൾക്ക് ബദല്‍ ആയി പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപ യോഗി ക്കുവാന്‍ ഹരിത കേരളം മിഷൻ പ്രചാരണം നടത്തും. മാലിന്യങ്ങൾ പൊതു നിരത്തിലും ജലാശയ ങ്ങളിലും വലിച്ച് എറിയു കയും പ്ലാസ്റ്റിക് കത്തി ക്കുകയും ചെയ്യുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീകരിക്കും.
മാലിന്യങ്ങളും വിസര്‍ ജ്ജ്യങ്ങളും കായൽ, നദി, തോട് എന്നി വിടങ്ങളിലേക്ക് ഒഴുക്കു ന്നത് മലി നീകരണ നിയ ന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. അഞ്ചു വർഷം വരെ തടവ്, അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ യും ശിക്ഷ ലഭിക്കും.
മജിസ്‌ട്രേറ്റ് കോടതി, കളക്ടർ, തദ്ദേശ സ്ഥാപന സെക്രട്ട റിമാർ എന്നിവർക്ക് നടപടി എടുക്കാവുന്ന കുറ്റമാണ് ഇത്. അതിനാൽ ഹരിത നിയമ ങ്ങളെപ്പറ്റി ബോധ വത്കരണം നടത്തും എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
- തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധിച്ചു
- ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു
- പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്ത്
- പ്ലാസ്റ്റിക് മനുഷ്യനേയും ഭൂമിയേയും വിഷ മയമാക്കുന്നു
- അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം
- പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം
- മാലിന്യങ്ങളുടെ തലസ്ഥാനം
- പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കുക
- പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്ത്