തൊട്ടാവാടി : കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു

December 14th, 2014

thottavadi-prasakthi-environmental-camp-ePathram
അബുദാബി : കുട്ടി കൾക്ക് കൃഷിയിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യ വുമായി അബുദാബി മലയാളി സമാജവും പ്രസക്തിയും ചേർന്ന് ‘തൊട്ടാവാടി’ കുട്ടി കളുടെ ക്യാമ്പ് സംഘടിപ്പിച്ചു. ചെടി നടലും വെള്ളം പകരലും മരങ്ങളെ പ്പറ്റിയുള്ള ക്ലാസു കളുമെല്ലാം കുട്ടികൾക്ക് പുത്തൻ അനുഭവമായി.

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ചെടി കളുടെ തൈകളും വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വ ത്തിൽ നിർമ്മിച്ച പത്രം ”തൊട്ടാവാടി” കവി അസ്മോ പുത്തൻചിറ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നസീർ പാങ്ങോടിന് നൽകി ഉദ്ഘാടനം ചെയ്തു.

പ്രസന്ന, ജാസിർ എരമംഗലം, രമേഷ് നായർ, വിജയ ലക്ഷ്മി പള്ളത്ത്, റൂഷ് മെഹർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ഷിബു വർഗീസ്‌ നിർവ്വഹിച്ചു. ഫൈസൽ ബാവ അദ്ധ്യക്ഷത വഹിച്ചു. സമാജം വനിതാ കണ്‍വീനർ ഡോ. രേഖ ജയകുമാർ ആശംസാ പ്രസംഗം നടത്തി. അജി രാധാകൃഷ്ണൻ സ്വാഗതവും മുഹമ്മദ്‌ അസ്ലം നന്ദിയും പറഞ്ഞു .

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on തൊട്ടാവാടി : കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു

കാലാവസ്ഥാ വ്യതിയാനം: മാറ്റം ആരോഗ്യ രംഗത്തും

November 2nd, 2014

climate-change-epathram

നൈറോബി: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷ ഫലങ്ങൾ ആരോഗ്യ രംഗത്തേയും ബാധിക്കുന്നതായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. അടുത്ത കാലത്തായി കണ്ടു വരുന്ന മലേറിയ, ചികുൻ ഗുനിയ തുടങ്ങി ഇബോള വരെയുള്ള പകർച്ച വ്യാധികൾ അതിവേഗം പടർന്നത് ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായ താപനിലയിലും കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇത് ആഫ്രിക്ക പോലുള്ള ഭൂഖണ്ഡത്തിൽ കൊതുകുകൾ ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്ക് നീങ്ങാൻ കാരണമാവുന്നു. താപനിലയിൽ വർദ്ധനവ് ഉണ്ടാവുന്നതോടെ രോഗങ്ങൾ പടരുന്നു. പ്രാദേശികമായി മുൻപ് കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഇത്തരത്തിൽ പുതിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് പ്രാദേശികമായ ആരോഗ്യ രംഗത്തെയും പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on കാലാവസ്ഥാ വ്യതിയാനം: മാറ്റം ആരോഗ്യ രംഗത്തും

ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍ സമാപിച്ചു

September 14th, 2014

abudhabi-falcon-exhibition-ePathram
അബുദാബി : പന്ത്രണ്ടാമത് ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനം അബുദാബി നാഷനല്‍ എക്സിബിഷന്‍ സമാപിച്ചു.

അബുദാബി വെസ്റ്റേണ്‍ റീജന്‍ റൂളേഴ്സ് പ്രതിനിധിയും എമിറേറ്റ്സ് ഫാല്‍ക്കനേഴ്സ് ക്ളബ് ചെയര്‍മാനു മായ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍ത്തൃത്വ ത്തിലാണു നാലു ദിവസ ത്തെ പ്രദര്‍ശനം സംഘടിപ്പിച്ചത്.

അറബ് ജീവിത ത്തിന്റെ സന്തത സഹചാരി കളായ വേട്ട പ്പരുന്തു കളുടെ വിപുല മായ ശേഖരവും വേട്ടപ്പട്ടി കളു ടെയും കുതിര കളുടെയും ഒട്ടകങ്ങളും നായാട്ടി നായി ഉപയോഗി ക്കുന്ന വാഹന ങ്ങളുടെയും പ്രദര്‍ശന വും വിപണനവും ഇവിടെ നടന്നു. അറബ് പാരമ്പര്യം വിളി ച്ചോതുന്നതും നൂതനവു മായ വേട്ടയാടല്‍ ആയുധ ങ്ങളും വേട്ട പ്പരുന്തു കളും അവയുടെ പരിശീലന രീതി കളു മൊക്കെ പ്രദര്‍ശന ത്തിന്റെ മുഖ്യ ഘടക മായി രുന്നു.

പരമ്പരാഗത നായാട്ട് രീതികളും മരുഭൂമിയിലെ ജീവിത ശൈലിയും പഴയ കാല ത്തെ ആയുധ ങ്ങളും അയോധന മുറ കളുമെല്ലാം പ്രദര്‍ശന ത്തിനായി ഒരുക്കി യിരുന്നു.

യു. എ. ഇ.ക്ക് പുറമേ യെമന്‍, അര്‍ജന്റീന, നെതര്‍ലന്‍ഡ്സ്, സ്‌പെയിന്‍, ആസ്ട്രിയ തുടങ്ങി 48 രാജ്യ ങ്ങളില്‍ നിന്ന് 640 പ്രദര്‍ശക രാണു എക്സിബിഷനിൽ പങ്കാളികൾ ആയത്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: ,

Comments Off on ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍ സമാപിച്ചു

ജൈവ മേഖലയുടെ സംരക്ഷണത്തിനു രാജ്യാന്തര അംഗീകാരം

August 9th, 2014

environmental-agency-abudhabi-epathram

അബുദാബി: എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി യുടെ നേതൃത്വ ത്തില്‍ നടത്തിയ യു. എ. ഇ. പാരിസ്ഥിതിക പദ്ധതിക്ക് രാജ്യാന്തര അംഗീകാരം. പരിസ്ഥിതി സംരക്ഷണ ത്തിനുള്ള ചതുര്‍ തല പദ്ധതി യിൽ ഉൾപ്പെ ടുത്തി യു. എന്‍. മാനദണ്ഡ ങ്ങൾ അനുസരിച്ച് നടത്തിയ പഠന ങ്ങൾ വിജയ കരമായി നടപ്പാക്കിയ തിലൂടെ യാണ് തലസ്ഥാന എമിറേറ്റ് ഈ നേട്ടം കരസ്ഥ മാക്കിയത്.

അബുദാബിക്കു പുറമേ, ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പല മേഖലകളും ജൈവ മേഖലയുടെ സംരക്ഷണത്തിനു രാജ്യാന്തര തലത്തിലുള്ള റംസാര്‍ പട്ടിക യില്‍ ഇടം നേടിയിട്ടുണ്ട്. കാര്‍ബണ്‍ മലിനീകരണം, വാതക ചോര്‍ച്ച കള്‍, മണ്ണില്‍ രാസ വസ്തു വ്യാപിക്കുന്നത് തുടങ്ങിയവ പഠന ത്തില്‍ ഉള്‍പ്പെടുന്നു.

കാര്‍ബണ്‍ മലിനീകരണം കാലാവസ്ഥാ വ്യതിയാന ത്തിനു വരെ ഇടയാക്കും എന്നാണു പഠന ത്തിലൂടെ തെളിഞ്ഞത്. മരുഭൂമി, കടല്‍, വായു, ഭൂഗര്‍ഭ ജലം, എന്നിവിട ങ്ങളില്‍ ഏറ്റവും മികച്ച രീതി യില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും അപൂര്‍വ ആവാസ വ്യവസ്ഥകള്‍ക്കു സമ്പൂര്‍ണ സുരക്ഷി തത്വം ഉറപ്പാക്കുകയും ചെയ്ത തിനാല്‍ ആണ് പരിസ്ഥിതി സംരക്ഷണ ത്തിനുള്ള പദ്ധതി വിജയ കരമായി പൂത്തിയാക്കാന്‍ സാധിച്ചത്.

വായു, ഭൂഗര്‍ഭ ജലം, മരുഭൂമി, കടല്‍ എന്നിവിട ങ്ങളില്‍ ഏറ്റവും മികച്ച രീതി യില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും അപൂര്‍വ ആവാസ വ്യവസ്ഥ കള്‍ക്കു സമ്പൂര്‍ണ സുരക്ഷി തത്വം ഉറപ്പാ ക്കുകയും ചെയ്തു.

വന്‍ തോതിലുള്ള പരിസ്ഥിതി മലിനീകരണം കാരണം പരിസരം ശുദ്ധീ കരിക്കുന്ന ചെറു ജീവികള്‍, കീടങ്ങള്‍, എന്നിവ ലോക ത്തിന്റെ പല ഭാഗ ങ്ങളിലും നശിച്ചു കൊണ്ടിരിക്കുക യാണ്.

ഇത്തരം സാഹചര്യ ത്തില്‍ യു. എ. ഇ. യുടെ ഈ ചുവടു വയ്പ് ഒരു മാതൃക യാവുകയാണ്. അബുദാബിക്കു പുറമേ, ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പല മേഖല കളും ജൈവ മേഖലയുടെ സംരക്ഷണ ത്തിനു രാജ്യാന്തര തലത്തിലുള്ള റംസാര്‍ പട്ടികയില്‍ ഇടം നേടി യിട്ടുണ്ട്.

കാര്‍ബണ്‍ മലിനീകരണം, വാതക ചോര്‍ച്ചകള്‍, മണ്ണില്‍ രാസവസ്തു വ്യാപിക്കുന്നത് തുടങ്ങിയവ പഠന ത്തില്‍ ഉള്‍പ്പെടുന്നു. കുഴല്‍ ക്കിണറു കള്‍, സമുദ്ര ജലം, വായു, മണ്ണ്, ഹരിത വാതക ങ്ങള്‍ തുടങ്ങിയവ പഠന വിധേയ മാക്കിയാണ് പരിസ്ഥിതി മലിനീ കരണവും അവയുടെ മാറ്റ ങ്ങളും നിര്‍ണ യിക്കുന്നത്.

കൃഷിയിടങ്ങള്‍, തടാകങ്ങള്‍, പുഴകള്‍, ചതുപ്പു നിലങ്ങള്‍, തുടങ്ങിയ വിവിധ ജൈവ മേഖലകളുടെ സംരക്ഷണമാണ് എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി ലക്ഷ്യ മിടുന്നത്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on ജൈവ മേഖലയുടെ സംരക്ഷണത്തിനു രാജ്യാന്തര അംഗീകാരം

ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

July 10th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : പരിസ്ഥിതി സൗഹൃദ ഊര്‍ജ മേഖല യുടെ വികസന ത്തിനായി പ്രവര്‍ത്തി ക്കുന്ന ഐറീന യില്‍ (ഇന്‍റര്‍ നാഷനല്‍ റിന്യൂവബിള്‍ ഏജന്‍സി) ഇന്ത്യ സ്ഥിരാംഗ മായി.

അബുദാബി ആസ്ഥാന മായുള്ള ഐറീന യില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി.

130ഓളം ലോക രാജ്യ ങ്ങള്‍ അംഗ ങ്ങളായ ഐറീന യുടെ പത്തൊന്‍പതാമത് സ്ഥിരാംഗ മായാണ് ഇന്ത്യ മാറിയത്. ഐറീന ആസ്ഥാനത്ത് നടന്ന ചട ങ്ങില്‍ ഇതു സംബന്ധിച്ച അധികാര പത്രം ഡയറക്ടര്‍ ജനറല്‍ അദ്നാന്‍ അമീനിന് ടി. പി. സീതാറാം കൈമാറി.

ഭാവിയെ മുന്നില്‍ നിര്‍ത്തി നില നില്‍ക്കാവുന്ന ഊര്‍ജ മേഖല ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാറു കളുടെ കൂട്ടായ്മ യാണ് ഐറീന. പുനരുപയോഗ ഊര്‍ജ മേഖല യില്‍ അന്തര്‍ ദേശീയ സഹകരണ ത്തിനുള്ള ഇടം സൃഷ്ടിക്കുക യാണ് ഐറീന ലക്ഷ്യം വെക്കു ന്നത്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

Page 40 of 44« First...102030...3839404142...Last »

« Previous Page« Previous « ഖുര്‍ആന്‍ വിളിക്കുന്നു : റമളാന്‍ പ്രഭാഷണം
Next »Next Page » ഭീകരവാദം : പരമാവധി ശിക്ഷ നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തുന്നു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha