യു. എ. ഇ. യില്‍ വ്യക്തികള്‍ക്ക് ആദായ നികുതി ഇല്ല

November 2nd, 2016

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : വ്യക്തികള്‍ക്ക് യു. എ. ഇ. യില്‍ ആദായ നികുതി ഏര്‍പ്പെ ടുത്തുക യില്ല എന്ന് ധനകാര്യ വകുപ്പ്. പുതിയ നികുതി കള്‍ വ്യക്തികളില്‍ നിന്നും ഈടാക്കു വാന്‍ പദ്ധതി ഇല്ലാ എന്നും സര്‍ ക്കാര്‍ സേവന ങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കുന്ന തിനെ ക്കുറിച്ച് പഠനം നടത്തുന്നില്ല എന്നും ധന കാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂനസ് അല്‍ ഖൗരി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യില്‍ വ്യക്തികള്‍ക്ക് ആദായ നികുതി ഇല്ല

നെന്മാറ ദേശം ഓണാഘോഷം ‘ഓണപ്പെരുമ’ ശ്രദ്ധേയ മായി

November 2nd, 2016

onapperuma-of-nenmara-desham-ePathram
ഉമ്മല്‍ഖുവൈന്‍ : പാലക്കാട് ജില്ല യിലെ നെന്മാറ സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ യായ ‘നെന്മാറ ദേശം’ (ndos) സംഘ ടിപ്പിച്ച ഓണാഘോഷം ശ്രദ്ധേ യമായി. ഓണപ്പെരുമ എന്ന പേരില്‍ ഉമ്മല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടന്ന ആഘോഷം മാത്തുക്കുട്ടി കടോന്‍ ഉദ്ഘാടനം ചെയ്തു.

നെന്മാറ ദേശം വേല കമ്മിറ്റി പ്രസിഡന്റ് പി. സുധാകരന്‍ മുഖ്യാതിഥി ആയി രുന്നു. കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട്, വിനോദ് നമ്പ്യാര്‍, സജ്ജാദ് നാട്ടിക, ബാബു ഗുരു വായൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

പ്രദീപ് നെന്മാറ സ്വാഗതവും രവി മംഗലം നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗ ങ്ങളുടേയും കുട്ടി കളുടേയും വിവിധ കലാ പരി പാടി കളും ഓണ സദ്യയും നടന്നു.

- pma

വായിക്കുക: , ,

Comments Off on നെന്മാറ ദേശം ഓണാഘോഷം ‘ഓണപ്പെരുമ’ ശ്രദ്ധേയ മായി

കേരളപ്പിറവി : മാധ്യമ പ്രവർത്തകർ ദീപാർച്ചന ഒരുക്കുന്നു

October 31st, 2016

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവർത്തക രുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിൽ അബു ദാബി കേരളാ സോഷ്യൽ വെച്ച് കേരള പ്പിറവി ആഘോഷിക്കുന്നു .

നവംബർ 1 ചൊവ്വാഴ്ച രാത്രി 7 മണിക്ക് തുടക്ക മാവുന്ന ‘കൈരളിക്കു ദീപാ ർച്ചന’ എന്ന പരി പാടി യിൽ കേരള പ്പിറവി യുടെ അറു പതാമത്‌ വാർ ഷികം അറു പതു ദീപങ്ങൾ തെളി യിച്ച് ആഘോഷിക്കും. തുടർന്ന് തെരുവ് നാടകവും പായസ വിതരണവും നടക്കും.

മാധ്യമ പ്രവർത്ത കർക്ക് പുറമെ വിവിധ സാസ്‌കാരിക സംഘടനാ നേതാക്കളും എഴുത്തു കാരും കലാ പ്രവർത്ത കരും ചടങ്ങിൽ സംബന്ധിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on കേരളപ്പിറവി : മാധ്യമ പ്രവർത്തകർ ദീപാർച്ചന ഒരുക്കുന്നു

ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

വായിക്കുക: , , , , ,

Comments Off on ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

Page 305 of 318« First...102030...303304305306307...310...Last »

« Previous Page« Previous « കലാഭവൻ മണിയുടെ സ്മരണാർത്ഥം ‘നിലയ്ക്കാത്ത മണി നാദം’ അബു ദാബി യിൽ
Next »Next Page » നവംബര്‍ മൂന്ന് : പതാക ദിന മായി ആചരിക്കുന്നു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha