പാസ്പോര്‍ട്ട് ബുക്കുകള്‍ക്കു ക്ഷാമം : പുതിയ പാസ്‌പോര്‍ട്ട് വൈകും

June 20th, 2014

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യന്‍ എംബസി വഴിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയും പാസ്പോർട്ടിന് അപേക്ഷിച്ച വര്‍ക്കെല്ലാം പാസ്‌പോര്‍ട്ട് കിട്ടാൻ വൈകും.

36 പേജുള്ള ഒാര്‍ഡിനറി, 64 പേജുള്ള ജംബോ ബുക്ക്‌ ലെറ്റു കളുടെ ദൌര്‍ലഭ്യം ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കാനും മറ്റും അപേക്ഷിച്ച വര്‍ക്കു കാല താമസം ഉണ്ടാക്കുന്നതായി അധികൃതര്‍ അറിയിച്ചു. പുതിയ പാസ്‌പോര്‍ട്ട് ബുക്ക് ഇന്ത്യയില്‍നിന്ന് എത്താന്‍ കാല താമസം ഉള്ളതിനാൽ ആണിത്.

സാധാരണ പാസ്‌ പോര്‍ട്ട് ഇല്ലാത്ത തിനാല്‍ 64 പേജുകള്‍ ഉള്ള പാസ്‌ പോര്‍ട്ട് മാത്ര മായി രിക്കും വരുന്ന ഏതാനും ആഴ്ച കളില്‍ ലഭിക്കുക.

ജൂലായ് മാസം അവസാനംവരെ ഈ സാഹചര്യം തുടരു മെന്നും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതിനുള്ള ഖേദവും പ്രകടി പ്പിച്ചു കൊണ്ട് വാര്‍ത്താ ക്കുറിപ്പ് ഇറക്കി.

- pma

വായിക്കുക: , ,

Comments Off on പാസ്പോര്‍ട്ട് ബുക്കുകള്‍ക്കു ക്ഷാമം : പുതിയ പാസ്‌പോര്‍ട്ട് വൈകും

ചേംബര്‍ ഒാഫ് കൊമേഴ്സ് തെരഞ്ഞെടുപ്പ് ജൂണ്‍ 12 ന്

June 10th, 2014

ma-yousafali-thattathazhath-hussain-election-2014-ePathram
അബുദാബി : ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ജൂണ്‍ 12ന് രാവിലെ 9 മുതല്‍ രാത്രി 8 വരെ നടക്കും. ഒന്‍പതു വിദേശികള്‍ ഉള്‍പ്പെടെ 72 സ്ഥാനാര്‍ഥി കളാണു മല്‍സര രംഗ ത്തുള്ളത്. 15 അംഗ ങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡിലേക്ക് 13 സ്വദേശി കളെയും രണ്ട് വിദേശി കളെയുമാണ് തെരഞ്ഞെടുക്കുക.

പ്രമുഖ വ്യവസായിയും നിലവില്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം. എ. യൂസഫലി, തട്ടത്താഴത്ത് ഹുസൈൻ എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ. തട്ടത്താഴത്ത് ഹുസൈൻ കഴിഞ്ഞ വർഷവും മത്സര രംഗത്തു ണ്ടായിരുന്നു

അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ എക്സിബിഷന്‍ സെന്റര്‍, മദീനാ സായിദ് സിറ്റി യിലെ പുതിയ വിവാഹ ഹാള്‍ എന്നിവിട ങ്ങളിലാണു പോളിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത് .

- pma

വായിക്കുക: , , ,

Comments Off on ചേംബര്‍ ഒാഫ് കൊമേഴ്സ് തെരഞ്ഞെടുപ്പ് ജൂണ്‍ 12 ന്

ദുബായ് എക്‌സലന്‍സ് അവാർഡുകൾ ലുലുവിന്

June 3rd, 2014

dubai-exelence-award-for-lulu-ma-yousafali-ePathram
ദുബായ് : വ്യാപാര രംഗത്തെ മികവിനുള്ള ദുബായ് ഇക്കണോമിക് ഡിപാര്‍ട്ട്മെന്‍റ് നല്‍കുന്ന രണ്ട് പുരസ്‌കാര ങ്ങള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അര്‍ഹമായി.

ദുബായ് ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്, ദുബായ് ഹ്യൂമന്‍ ഡെവലപ്മെന്റ് അപ്രീസിയേഷന്‍ അവാര്‍ഡ് എന്നിവയാണു ലുലു നേടിയ പുരസ്കാരങ്ങൾ.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും ലുലു ഗ്രൂപ് മാനേജിംഗ് ഡയരക്ടർ എം. എ. യൂസുഫലിയും ഡയറക്ടര്‍ എം. എ. സലീമും ചേര്‍ന്ന് പുരസ്‌കാര ങ്ങള്‍ ഏറ്റുവാങ്ങി.

ദുബായ് ഭരണാധി കാരിയും യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂ മിന്റെ സാന്നിധ്യ ത്തിലാ യിരുന്നു പുരസ്‌കാര വിതരണം.

കൂടുതല്‍ മികവ് കരസ്ഥമാക്കുന്ന തിന് ഈ പുരസ്‌കാര ങ്ങള്‍ പ്രചോദന മാണെന്ന് പുരസ്‌കാര ങ്ങള്‍ സ്വീകരിച്ചു കൊണ്ട് എം. എ. യൂസുഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ദുബായ് എക്‌സലന്‍സ് അവാർഡുകൾ ലുലുവിന്

Page 28 of 28« First...1020...2425262728

« Previous Page « മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു
Next » ജൂണ്‍ 15 മുതല്‍ നിര്‍ബന്ധിത മധ്യാഹ്ന ഇടവേള »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha