ദുബായ് : ഏറ്റവും വേഗത്തിൽ കൂടുതല്‍ പണം ഉണ്ടാക്കുവാനുള്ള ത്വര യാണ് മലയാളി കളിൽ കാണുന്ന ഏറ്റവും മോശം പ്രവണത എന്ന് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ. വി. ഷംസുദ്ധീൻ. അതുകൊണ്ടാണ് മണി ചെയിൻ, സ്വർണ്ണ ക്കടത്ത് തുടങ്ങിയ കേസുകളില്‍ ഏറെ മലയാളികൾ ഉൾ പ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പ്രവാസ ജീവിത ത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു മാധ്യമ പ്രവർത്തക രോടു സംവദി ക്കുകയാ യിരുന്നു അദ്ദേഹം.
ശരിയായ മാർഗ്ഗത്തിലൂടെ നേടുന്ന പണത്തിനാണ് മൂല്യം ഉണ്ടാവുകയുള്ളൂ എന്ന് മാതാ പിതാക്കള്‍ നമ്മുടെ മക്കളെ പഠിപ്പിക്കണം. കുട്ടികളില്‍ ചെറു പ്രായ ത്തില്‍ തന്നെ സമ്പാദ്യ ശീലം ഉണ്ടാക്കി എടുക്കണം.
ചെറിയ ചെറിയ നിക്ഷേപ ങ്ങൾക്ക് അവരെ പ്രോത്സാ ഹിപ്പി ക്കണം. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ പണത്തിന്റെ മൂല്യം അറിഞ്ഞു സാധനങ്ങൾ വാങ്ങാൻ അവരെ പഠിപ്പി ക്കണം.
പ്രവാസ ലോകത്ത് ഒട്ടനവധി പേരുടെ ജീവിത അനുഭവ ങ്ങൾ കണ്ടതോടെ യാണ് ശരിയായ സമ്പാദ്യ ശീല ത്തിലേക്ക് മറ്റുള്ളവർക്ക് ഉപദേശം നല്‍കുവാന്‍ തീരുമാനിച്ചത്. അതു വഴി നിരവധി പേർക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞ സംതൃപ്തി ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്തിനു ശേഷം ലോകത്തില്‍ സമൂലമായ മാറ്റം ഉണ്ടാകും എന്നും അതിന് നാം സജ്ജരാകണം എന്നും കെ. വി. ഷംസുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു. യു. എ. ഇ. യിലെ അറിയ പ്പെടുന്ന സാമ്പത്തിക ഉപദേഷ്ടാവും ബുർജീൽ – ജിയോജിത് സ്ഥാപന ങ്ങളുടെ സഹ ഉടമ യുമാണ് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കൂടിയായ കെ. വി. ഷംസുദ്ധീന്‍.