കൊവിഡ് ടെസ്റ്റ് : ഇനി മുതല്‍ പരിശോധന നിരക്ക് 250 ദിര്‍ഹം മാത്രം

September 13th, 2020

seha-covid-pcr-test-fee-reduced-to-250-dirhams-ePathram
അബുദാബി : ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലുള്ള അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി യായ സെഹ (SEHAHealth) യുടെ  പി. സി. ആർ. പരിശോ ധന നിരക്ക് 250 ദിർഹം ആയി കുറച്ചു. മൂക്കിൽ നിന്ന് സ്വാബ് ശേഖരിച്ചു കൊണ്ടാണ് പി. സി. ആർ. പരിശോധന നടത്തി വരുന്നത്. ഇതിന്ന് ആദ്യം 370 ദിർഹം ആയിരുന്നു ഈടാക്കി യിരുന്നത്.

സായിദ്‌ സ്‌പോർട്ട്സ് സിറ്റി, മദീനാ സായിദ് ഹെല്‍ത്ത് സെന്റര്‍ എന്നിവ ഉൾപ്പെടെ ഇരുപത് സ്ക്രീനിംഗ് സെന്ററു കളാണ് അബുദാബി യില്‍ പ്രവര്‍ത്തിക്കുന്നത്.

സെഹയുടെ ആശുപത്രി കളിലും ക്ലിനിക്കു കളിലും എല്ലാ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്ര ങ്ങളിലും പുതിയ നിരക്ക് ഉടൻ പ്രാബല്യത്തില്‍ വരും എന്നും അധികൃതര്‍ അറിയിച്ചു

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് ടെസ്റ്റ് : ഇനി മുതല്‍ പരിശോധന നിരക്ക് 250 ദിര്‍ഹം മാത്രം

കൊവിഡ് വ്യാപനം ശക്തം : ജാഗ്രത തുടരണം   

September 13th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗി കളുടെ എണ്ണം ഒരു ലക്ഷം കടന്നു. മാത്രമല്ല പ്രതിദിന രോഗി കളുടെ എണ്ണം 3,000 കടക്കു മ്പോള്‍ അതി ജാഗ്രത തുടരണം എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.

കഴിഞ്ഞ ഏഴു മാസക്കാലം കൊവിഡിന് എതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നി ലയില്‍ കൊണ്ട് പോകുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ യുള്ള സര്‍ക്കാരിന്റെ മുഴുവന്‍ സംവി ധാനവും ഈ പോരാട്ട ത്തില്‍ രാവും പകലും ഇല്ലാതെ അദ്ധ്വാനിക്കുക യാണ്.

കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നപ്പോഴും മരണ സംഖ്യ 410 മാത്രം എന്നതും രോഗ മുക്തി കൂടുതല്‍ ആയതും നമ്മുടെ ആരോഗ്യ സംവിധാന ത്തിന്റെ മികവാണ്. ആരോഗ്യ പ്രവര്‍ത്ത കരുടെ ആത്മാര്‍ത്ഥ പ്രവര്‍ ത്തന ത്തിന്റെ ഫലം കൂടിയാണിത്.

എന്നാല്‍ ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളു കളാണ്. ആഗസ്റ്റ് 19 നാണ് ആകെ രോഗി കളുടെ എണ്ണം 50,000 ആയത്. കേവലം ഒരു മാസ ത്തിനുള്ളില്‍ രോഗി കളുടെ എണ്ണം ഒരു ലക്ഷം ആയിട്ടുണ്ട്. വരും ആഴ്ച കളില്‍ രോഗികളുടെ എണ്ണം കൂടും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥ ആണ് ഉള്ളത്. രോഗ നിരക്ക് കൂടി ആശുപത്രി യില്‍ കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്.

അതിനാല്‍ ഓരോരുത്തരും ശ്രദ്ധിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കു കയും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകു കയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കൊവിഡില്‍ നിന്നും എത്രയും വേഗം നമുക്ക് രക്ഷ നേടാന്‍ സാധിക്കും.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വ്യാപനം ശക്തം : ജാഗ്രത തുടരണം   

കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരുത്തും

September 10th, 2020

logo-government-of-kerala-ePathram
തൃശൂര്‍ : വനിതാ രോഗികൾ അടക്കമുള്ള കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരു ത്തുന്നതു മായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തി.

വനിതാ രോഗികളെ രാത്രി കാലങ്ങളിൽ സ്ഥാനം മാറ്റുന്നത് അടിയന്തര സന്ദർഭങ്ങളിൽ മാത്രം ആയിരിക്കും. പുറപ്പെട്ട രോഗി ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി എത്തിയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പു വരുത്തണം. 10 % കേസുകളില്‍ എങ്കിലും രോഗികളെ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും വിളിച്ച് അഭിപ്രായങ്ങൾ രേഖ പ്പെടുത്തും.

ആംബുലൻസ് ഡ്രൈവർ മാരുടെ ക്രിമിനൽ പശ്ചാത്തലം അറിയുന്നതിനായി പോലീസ് പരിശോധന നിര്‍ബ്ബന്ധം ആക്കും. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററു കളിൽ നിയമി ക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലവും ഇത്തരത്തിൽ അന്വേഷിക്കും.

ഉത്തരവിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പു വരുത്തണം. നിയമങ്ങൾ ലംഘിക്കുന്നവർക്കും നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്ന വർക്കും ബന്ധപ്പെട്ട നിയമങ്ങൾക്ക് പുറമെ 2005 ലെ ദുരന്ത നിവാരണ നിയമ നടപടികൾ കൂടി സ്വീകരിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരുത്തും

ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം’; പരീക്ഷണം നിർത്തിവെച്ചു

September 9th, 2020

covid vaccine_epathram

ന്യൂഡൽഹി: കൊവിഡ് വാക്സിൻ പ്രതീക്ഷകൾക്ക് താൽക്കാലിക തിരിച്ചടിയായി ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം’. ഇതേത്തുടർന്ന് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കൊവിഡ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് അജ്ഞാത അസുഖം പിടിപ്പെട്ടതെന്ന് കമ്പനിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ലോകത്ത് കൊവിഡ് പരീക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വാക്സിനാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടേത്. ഈ വർഷം അവസാനത്തോടെയോ, അല്ലെങ്കിൽ അടുത്തവർഷം ആദ്യമോ ഓക്സ്ഫഡ് വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് കുത്തിവെപ്പ് സ്വീകരിച്ചയൊരാൾക്ക് അജ്ഞാത അസുഖം കണ്ടെത്തിയതും പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചതും.

- അവ്നി

വായിക്കുക: , , ,

Comments Off on ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം’; പരീക്ഷണം നിർത്തിവെച്ചു

പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

September 8th, 2020

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : ദേശീയ വാക്സിനേഷന്‍ നയത്തിന് യു. എ. ഇ. മന്ത്രിസഭ അംഗീകാരം നല്‍കി.

സാംക്രമിക രോഗങ്ങളെ നേരിടുന്നതിനും വ്യക്തികൾ ക്കും സമൂഹ ത്തിനും ഉണ്ടാകുന്ന അപകട സാദ്ധ്യത കൾ കുറക്കുന്നതിനും വേണ്ടിയുള്ള ‘പ്രതിരോധ കുത്തി വെപ്പു കൾ സംബന്ധിച്ച ദേശീയ നയം‘ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അദ്ധ്യക്ഷത വഹിച്ച ക്യാബിനറ്റ് യോഗ ത്തില്‍ മന്ത്രി സഭ യുടെ അംഗീകാരം നല്‍കി.

വാക്സിനേഷന്‍ സേവനങ്ങളുടെയും പ്രതിരോധ പ്രവര്‍ ത്തന ങ്ങളു ടെയും മികച്ച നില വാരം പ്രാദേശിക – അന്തര്‍ ദേശീയ ആരോഗ്യ സംരക്ഷണ കേന്ദം എന്ന നിലയില്‍ യു. എ. ഇ. യുടെ സ്ഥാനം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

Page 57 of 123« First...102030...5556575859...708090...Last »

« Previous Page« Previous « ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി
Next »Next Page » കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha