ന്യൂഡല്‍ഹി : മലേറിയ രോഗികള്‍ക്കു നല്‍കി വരുന്ന ‘ഹൈഡ്രോക്സി ക്ലോറോക്വിൻ’ കൊവിഡ് -19 വൈറസ് ബാധി തര്‍ക്ക് നൽകു ന്നതിന് നിലവിലെ സാഹചര്യ ത്തിൽ നിർദേശിക്കില്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡി ക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) അറിയിച്ചു.
നിരവധി ടെസ്റ്റു കൾ നടത്തിയതിന് ശേഷം തൃപ്തി കര മായ ഫലം കാണുന്നു എങ്കിൽ മാത്രമേ ഈ മരുന്ന് കൊവിഡ്-19 രോഗി കളില്‍ ഉപയോഗി ക്കുകയുള്ളൂ. പരീ ക്ഷണം വിജയിക്കുന്നത് വരെ ഹൈഡ്രോക്സി ക്ലോറോ ക്വിൻ പ്രോത്സാഹി പ്പിക്കില്ല എന്നും ഐ. സി. എം. ആര്‍. അറിയിച്ചു,
കൊവിഡ് -19 വൈറസിനെ പ്രതി രോധി ക്കുവാനായി നിർദ്ദേശിച്ച ‘ഹൈഡ്രോക്സി ക്ലോറോക്വിന്‍ ‘ എന്ന മരുന്നി ന്റെ ഫലപ്രാപ്തി എല്ലാ വരിലും ഒരു പോലെ ഉണ്ടാവുക യില്ല എന്നും ഇതിന്റെ വ്യാപക ഉപയോഗം സാധ്യവുമല്ല എന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരുന്നു.