അബുദാബി : കൊറോണ വ്യാപനത്തിന് എതിരെ മുന്‍ കരുതലായി ഉപയോഗിക്കുന്ന കയ്യുറകളും മുഖാ വരണവും (ഫേസ് മാസ്ക്, ഗ്ലൗസ്സ്) ഉപയോഗ ശേഷം പൊതു സ്ഥല ത്ത് വലിച്ചെറിയുന്നത് ശിക്ഷാര്‍ഹം എന്ന് അബുദാബി പോലീസ്.
നിയമ ലംഘകര്‍ക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ശിക്ഷ ലഭിക്കും. ഉപയോഗ ശേഷം പ്ലാസ്റ്റിക് കവറില്‍ ഇട്ടുകെട്ടിയ ശേഷം മാത്രമേ ഇവ മാലിന്യ വീപ്പ കളിൽ കളയാന്‍ പാടുള്ളൂ.
ഉപയോഗിച്ച മാസ്ക്കുകളും ഗ്ലൗസ്സുകളും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ചിലര്‍ വാഹനങ്ങളില്‍ നിന്നും നിരത്തിലേക്ക് വലിച്ച് എറിയു ന്നത് ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു. ഉപയോഗ ശേഷം പൊതു ഇടങ്ങളില്‍ എറി യുന്ന മാസ്കു കളും ഗ്ലൗസ്സു കളും മനുഷ്യ നും പ്രകൃതിക്കും വെല്ലു വിളിയാണ്.
അലക്ഷ്യ മായി ഉപേക്ഷിക്കുന്ന ഇത്തരം വസ്തു ക്കൾ അണു വ്യാപനത്തിന് കാരണമാവുകയും ചെയ്യും. പരിസ്ഥിതി- പൊതു ആരോഗ്യ – സുരക്ഷ യുമായി ബന്ധ പ്പെട്ട കാര്യ ങ്ങളിൽ പൊതു ജനങ്ങൾ സഹകരി ക്കണം എന്നും അബു ദാബി പൊലീസ് അഭ്യര്‍ത്ഥിച്ചു.