പ്രിൻസസ് ഹയ അവാർഡിന് യു. എ. ഇ. എക്സ് ചേഞ്ചിന്റെ പങ്കാളിത്തം

February 17th, 2019

promoth-manghat-global-ceo-uae-exchange-ePathram
ദുബായ്: ഭിന്ന ശേഷിക്കാരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരുന്ന തിനും അന്താ രാഷ്ട്ര നില വാര മുള്ള സവി ശേഷ വിദ്യാ ഭ്യാസ സൗകര്യ ങ്ങളി ലൂടെ അവരെ സമുദ്ധരി ക്കുന്ന തിനും സമയവും സേവന വും അർപ്പിക്കുന്ന അദ്ധ്യാ പകരെ യും മറ്റും ആദരി ക്കുന്ന തിനു മായി ഏർപ്പെടുത്തിയ പ്രിൻസസ് ഹയ അവാർഡ് ഫോർ സ്പെഷ്യൽ എഡ്യൂ ക്കേഷൻ (Princess Haya Award for Special Education – PHASE) പുരസ്‌കാര സംരംഭ ത്തിന്റെ ഏഴാമത് വാർഷിക ത്തിൽ പ്രശസ്ത പണമിടപാട് ബ്രാൻഡ് യു. എ. ഇ. എക്സ് ചേഞ്ച് പ്രധാന പങ്കാളി യാകും.

uae-exchange- partners-with phase-ePathram

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂ മിന്റെ പത്‌നി ഹയ ബിൻത് അൽ ഹുസൈൻ രാജ കുമാരി ഒരു ഉന്നത മായ മാനവിക ദൗത്യം എന്ന നില യിൽ 2008 ൽ ആരംഭിച്ച ഈ വ്യത്യസ്ത പുര സ്‌കാര സംരംഭ ത്തോട് സഹകരി ക്കുവാൻ ലഭിച്ച അവസരം വലിയ ബഹുമതി യായും മികച്ച സാമൂഹ്യ പ്രവർ ത്തന ശ്രമം ആയും തങ്ങൾ ഏറ്റെടു ക്കുക യാണ് എന്ന് ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡിറക്ടറും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ജീവകാരുണ്യ രംഗത്ത് എപ്പോഴും പ്രതി ബദ്ധത യോടെ ഇട പെടുന്ന ബ്രാൻഡ് എന്ന നിലയിൽ, യു. എ. ഇ. എന്ന മാതൃകാ രാഷ്ട്രം ഏറ്റെടു ക്കുന്ന ഇത്തരം ദൗത്യ ങ്ങളിൽ യു. എ. ഇ. എക്സ് ചേഞ്ച് തങ്ങളുടെ പങ്കാളി ത്തം ഉറപ്പു വരുത്താറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ആത്മ ധൈര്യത്തി ന്റെയും ആർജ്ജവ ത്തിന്റെ യും അടയാള മാകുന്ന ഭിന്ന ശേഷി ക്കാരായ സഹ ജീവി കളുടെ അതി ജീവന ശ്രമ ങ്ങളിൽ തങ്ങളു ടെ തോൾ ചേർന്നു നില്ക്കാൻ മുന്നോട്ടു വന്ന യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പിന്റെ പ്രതിബദ്ധത അനു കരണീയ മാണ് എന്ന് ‘ഫേസ്’ അവാർഡ് എക്സി ക്യൂട്ടീവ് കമ്മിറ്റി അദ്ധ്യ ക്ഷൻ മുഹമ്മദ് അൽ എമാദി പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

Comments Off on പ്രിൻസസ് ഹയ അവാർഡിന് യു. എ. ഇ. എക്സ് ചേഞ്ചിന്റെ പങ്കാളിത്തം

നഴ്സിംഗ് മേഖല : ഒമാനില്‍ സ്വദേശി വല്‍ക്കരണം ശക്തം

February 14th, 2019

foreign-medical-check-up-private-copmanies-ePathram
മസ്കത്ത് : സ്വദേശി വല്‍ക്കരണം കൂടുതല്‍ ശക്ത മാക്കു ന്നതിന്റെ ഭാഗ മായി ഒമാനിൽ സര്‍ക്കാര്‍ ആശുപത്രി കളിലും ഹെല്‍ത്ത് സെന്റ റുക ളിലും ജോലി ചെയ്യുന്ന വിദേശി നഴ്‌സു മാരെ പിരിച്ചു വിടുന്നു.

ബുറൈമി, ഖസബ്, ജഅലാന്‍ ബനീ ബു അലി, സുഹാര്‍, ഹൈമ, സീബ്, ബോഷര്‍, ഖൗല, മസ്കത്ത് റോയല്‍ ഹോസ്പി റ്റല്‍ എന്നി വിട ങ്ങളി ലാണ് 200 വിദേശി കൾക്ക് പകരം സ്വദേശി കള്‍ക്ക് നിയമനം  നല്‍കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on നഴ്സിംഗ് മേഖല : ഒമാനില്‍ സ്വദേശി വല്‍ക്കരണം ശക്തം

പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.

February 3rd, 2019

dr-k-vasuki-ias-ePathram
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല യോട് അനു ബന്ധിച്ച് ഉത്സവ മേഖല യായി പ്രഖ്യാ പിച്ചി ട്ടുള്ള സ്ഥല ങ്ങളിൽ ഫെബ്രു വരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് ഉപ യോഗം നിരോ ധിച്ചു കൊണ്ട് ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവ് ഇറക്കി.

ഭക്ഷണം പൊതിഞ്ഞു കൊണ്ടു വരുന്ന പ്ലാസ്റ്റിക് കവറു കൾ, പ്ലാസ്റ്റിക് കാരി ബാഗു കൾ, പ്ലാസ്റ്റിക് വാട്ടർ ബോട്ടി ലുകൾ, തെർമോ ക്കോൾ പാത്ര ങ്ങൾ, ഒറ്റ ത്ത വണ മാത്രം ഉപയോഗിച്ച് ഉപേക്ഷി ക്കുന്ന പ്ലാസ്റ്റിക്  അനു ബന്ധ വസ്തു ക്കൾ, അലൂ മിനിയം ഫോയിൽ, ടെട്രാ പാക്കു കൾ, പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, മൾട്ടി ലെയർ പാക്കിംഗ് ആഹാര പദാർത്ഥ ങ്ങൾ, എന്നിവ യാണ് നിരോധന പരിധി യിൽ വരിക.

തിരുവനന്തപുരം കോർപ്പ റേഷൻ പരിധി യിൽ ആറ്റു കാൽ, കുര്യാത്തി, മണക്കാട്, കളിപ്പാൻ കുളം, കമലേ ശ്വരം, അമ്പല ത്തറ, ശ്രീവരാഹം, പാൽ ക്കുള ങ്ങര, ശ്രീകണ്‌ഠേ ശ്വരം, ഫോര്‍ട്ട്, തമ്പാനൂർ, ആറൂർ, വലിയ ശാല, കാലടി, നെടും കാട്, ചാല, കരമന, തൈക്കാട്, പാളയം, വഞ്ചി യൂർ, ജഗതി, മുത്തറ, മേലാം കോട്, മാണിക്ക വിളാകം, വഴുത ക്കാട്, തിരു വല്ലം, ചാക്ക, പാപ്പനം കോട്, നേമം തുടങ്ങിയ വാർഡു കളി ലാണു ഫെബ്രുവരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് നിരോ ധനം ഏര്‍ പ്പെടു ത്തിയിരി ക്കുന്നത്.

ഉത്തരവ് ലംഘി ക്കുന്ന വര്‍ക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീക രിക്കും എന്നും ജില്ലാ കളക്ടർ അറി യിച്ചു.

(പി. ആർ. പി. 135/2019)

- pma

വായിക്കുക: , , , ,

Comments Off on പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്

January 31st, 2019

wedding_hands-epathram

കൊടുങ്ങല്ലൂര്‍ : ന്യൂന പക്ഷ ക്ഷേമ വകുപ്പ്‌ കൊടു ങ്ങ ല്ലൂര്‍ ചേര മാന്‍ ജുമാ മസ്‌ജിദ്‌ മഹല്ല്‌ കമ്മിറ്റി യു മായി സഹ കരിച്ച്‌ സംഘ ടിപ്പി ക്കുന്ന വിവാഹ പൂര്‍വ്വ കൗണ്‍ സിലിംഗ് ഫെബ്രു വരി 1, 2, 11 എന്നീ തീയ്യതി കളി ലായി (വെള്ളി, ശനി, തിങ്കള്‍ ദിവസ ങ്ങള്‍) നടക്കും.

ക്ലാസ്സു കളില്‍ പങ്കെ ടുക്കു വാന്‍ താല്‍ പര്യ മുളള വര്‍ക്ക്‌ ഈ നമ്പറില്‍ വിളിക്കാം. ഫോണ്‍ : 0480 – 280 48 59.

വിവരങ്ങള്‍ക്ക് : പബ്ലിക് റിലേഷന്‍ വകുപ്പ്

- pma

വായിക്കുക: , , , , ,

Comments Off on വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്

ഇരിങ്ങാല ക്കുടയില്‍ ഭിന്ന ശേഷി വിഭാഗം മെഡിക്കല്‍ ക്യാമ്പ്‌ 2 ന്‌

January 31st, 2019

kerala-govt-dismissed-doctors-medical-education-department-ePathram
ഇരിങ്ങാലക്കുട : നഗര സഭ യിലെ ഭിന്ന ശേഷി ക്കാര്‍ക്ക്‌ ഉപ കരണ ങ്ങള്‍ വിതരണം ചെയ്യു ന്നതി ന്റെ ഭാഗ മായി ആവശ്യക്കാരെ കണ്ടെ ത്തുന്നതിന്‌ ഫെബ്രുവരി 2 ന്‌ ഇരി ങ്ങാല ക്കുട ഗവ. ജനറല്‍ ആശു പത്രി യില്‍ വെച്ച് ക്യാമ്പ് സംഘ ടിപ്പി ക്കുന്നു.

40 ശതമാന ത്തി ല്‍ അധികം വൈകല്യമുള്ള വര്‍ക്ക്‌ മെഡി ക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. വൈകല്യം തെളി യി ക്കുന്ന സര്‍ട്ടി ഫിക്കറ്റ്‌, റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ എന്നി വ യുടെ ഒറിജി നലും ഓരോ കോപ്പി കളും കൂടെ ഫെബ്രുവരി 2 ശനി യാഴ്ച രാവിലെ 10 മണിക്ക്‌, ഇരി ങ്ങാല ക്കുട ഗവ. ജനറല്‍ ആശു പത്രി യില്‍ എത്തണം.

കൂടുതല്‍ വിവര ങ്ങള്‍ക്ക്‌   (ഫോണ്‍ : 98 46 43 68 44).

 

- pma

വായിക്കുക: , , ,

Comments Off on ഇരിങ്ങാല ക്കുടയില്‍ ഭിന്ന ശേഷി വിഭാഗം മെഡിക്കല്‍ ക്യാമ്പ്‌ 2 ന്‌

Page 100 of 126« First...102030...9899100101102...110120...Last »

« Previous Page« Previous « ഭക്ഷണ – പ്രസാദ വിതരണ ത്തിന്‌ ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബ്ബന്ധം : ജില്ലാ കളക്‌ടര്‍
Next »Next Page » വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha