അബുദാബി : ഭിന്ന ശേഷിയുള്ള കുട്ടി കളുടെ ഉന്നമന ത്തിനു വേണ്ടി പ്രവൃത്തി ക്കുന്ന നെസ്റ്റ് ഇന്റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) കൊയി ലാണ്ടി യുടെ അബുദാബി ചാപ്റ്റർ സംഘടി പ്പി ക്കുന്ന കുടുംബ സംഗമം ‘അമ്മക്കൊരുമ്മ’ 2019 മാർച്ച് 1 വെള്ളി യാഴ്ച അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും എന്ന് സംഘാട കർ അറി യിച്ചു.
കുട്ടികളിലെ ജന്മ വൈകല്യങ്ങൾ മുൻകൂട്ടി അറിയു വാ നുള്ള വഴി കൾ എന്നവിഷയ ത്തിൽ വൈകു ന്നേരം നാലു മണി ക്കു തുടങ്ങുന്ന ബോധ വൽക്കരണ ക്ലാസ്സ്, കുട്ടി കളു ടെ കളറിംഗ് – പെയിന്റിംഗ് മത്സര ങ്ങൾ, യു. എ. ഇ. യിലെ കലാ കാരൻ മാർ പങ്കെടുക്കുന്ന സംഗീത – നൃത്ത സന്ധ്യ എന്നിവ ‘അമ്മക്കൊരുമ്മ’ യുടെ ഭാഗ മായി ഒരുക്കും.
വൈകുന്നേരം ഏഴു മണിക്ക് തുടങ്ങുന്ന സമാപന സമ്മേ ളന ത്തിൽ ഡോക്ടർ എ. വി. അനൂപ് മുഖ്യ അതിഥി ആയിരിക്കും. ഡോക്ടർ ഷഹ ബാസ് ചടങ്ങിൽ സംബ ന്ധിക്കും.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി യിൽ 2008 ൽ പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് രൂപീ കൃത മായ സന്നദ്ധ സംഘ ടന യായ ‘നെസ്റ്റ്’ നേതൃത്വം നൽ കുന്ന നിയാർക്ക് പ്രവർ ത്തിക്കുന്നത് ഭിന്ന ശേഷി യുള്ള കുട്ടി കളുടെ ഉന്നമനം കൂടി ഊന്നൽ നൽകണം എന്ന തിന്റെ അടി സ്ഥാന ത്തി ലാണ് എന്നും നിയാർക്ക് ഭാര വാഹി കൾ അറിയിച്ചു.
ലോകോത്തര നിലവാര ത്തിൽ ഉള്ള വിദ്യാഭ്യാസ, ചികിത്സാ പരിചരണ ങ്ങൾ ഭിന്ന ശേഷിയുള്ള കുട്ടി കൾക്ക് ലഭിക്കണം എന്നതി നാൽ അമേരി ക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ആയ C I D (Central Institute for the Deaf), ദുബായിലെ ‘അൽ നൂർ സെന്റർ ഫോർ ചിൽഡ്രൻ വിത്ത് സ്‌പെഷ്യൽ നീഡ്സ്’ എന്നിവ യുമായി ഉണ്ടാ ക്കിയ സാങ്കേതിക വിവര കൈമാറ്റ ഉടമ്പടി കളിലൂടെ ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്ഥാപനം ആയി ‘നിയാർക്ക്’ മാറിക്കഴിഞ്ഞു എന്ന് സംഘാടകർ അവ കാശ പ്പെട്ടു.
നിയാർക്ക് മുഖ്യ രക്ഷാധികാരി ഇബ്രാഹിം ബഷീർ, പ്രസിഡണ്ട് ആദർശ്, ജനറൽ സെക്രട്ടറി ജയ കൃഷ്ണൻ, ട്രഷറർ സാദത്ത്, പ്രോഗ്രാം കൺ വീനർ ജലീൽ മഷ്ഹൂർ, മേളം മേഖല ഹെഡ് ബിമൽ എന്നിവർ വാർത്താ സമ്മേ ളന ത്തിൽ സംബന്ധിച്ചു.