തിരുവനന്തപുരം : കൊവിഡ്-19 ചികില്‍സക്ക് ആവശ്യമായ ഉപകരണ ങ്ങളും മറ്റു വസ്തു ക്കളും സംഭരിക്കുന്നതിനും മറ്റു സ്ഥലങ്ങളി ലേക്ക് കൊണ്ടു പോകുന്നതിനും ഇതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപന ങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായി.
ഇതിന്ന് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്ന തിനും അനുമതി നൽകി യിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നല്‍കിയ കത്തിന്റെ അടിസ്ഥാന ത്തിലാണ് പുതിയ ഉത്തരവ്.