അബുദാബി : കൊവിഡ്-19 വ്യാപനം തടയുന്ന തിന്റെ ഭാഗ മായി രാജ്യ ത്തെ എല്ലാ ഷോപ്പിംഗ് മാളു കളും വാണിജ്യ കേന്ദ്ര ങ്ങളും മത്സ്യ മാംസ പച്ചക്കറി മാര്‍ ക്കറ്റു കളും രണ്ടാഴ്ച ത്തേക്ക് അടച്ചിടുവാന്‍ യു. എ. ഇ. സര്‍ക്കാര്‍ തീരുമാനിച്ചു. 48 മണിക്കൂറിനു ശേഷം ഈ തീരു മാനം പ്രാബ ല്യത്തില്‍ ആകു മന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അഥോറി റ്റിയും അറിയിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി വാം അറിയിച്ചു.
എന്നാല്‍ ഫാര്‍മസികള്‍, റസ്റ്റോറന്റു കള്‍, ഫുഡ് ഔട്ട് ലെറ്റുകള്‍, കോപ്പ റേറ്റീവ് സൊസൈറ്റി, ഗ്രോസറി, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവക്ക് തുറന്നു പ്രവര്‍ത്തിക്കാം. റസ്റ്റോറന്റു കളിലും ഫുഡ് ഔട്ട് ലെറ്റുകളിലും ഉപ ഭോക്താക്കള്‍ക്ക് പ്രവേശനമില്ല. പകരം ഹോം ഡെലി വറി കള്‍ മാത്രമായി പരിമിത പ്പെടുത്തിയിട്ടുണ്ട് എന്നും വാം റിപ്പോര്‍ട്ടു ചെയ്യുന്നു.
സ്വദേശികളും വിദേശികളും അടക്കമുള്ള രാജ്യത്തെ ജനങ്ങള്‍ അടിയ ന്തിര സാഹചര്യ ങ്ങളില്‍ അല്ലാതെ താമസ സ്ഥല ങ്ങളില്‍ നിന്നും പുറ ത്തേക്ക് ഇറ ങ്ങരുത് എന്ന് യു. എ. ഇ. ആഭ്യ ന്തര മന്ത്രാ ലയവും ദേശീയ ദുരന്ത നിവാ രണ അഥോറി റ്റിയും മുന്നറിയിപ്പു നല്‍കി.
ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധന ങ്ങള്‍ക്കു വേണ്ടി മാത്രമേ പുറ ത്തേക്ക് ഇറങ്ങു വാന്‍ പാടുള്ളൂ എന്നും അധികൃതര്‍ പൊതുജ നങ്ങ ളോട് അഭ്യര്‍ത്ഥിച്ചു.
ജോലിക്കും അടിയന്തിര സാഹചര്യ ങ്ങളിലും അല്ലാതെ വീട്ടില്‍ നിന്നും പുറത്തേക്ക് പോക രുത്. അത്യാഹിത ങ്ങള്‍ക്ക് ഒഴികെ ആശുപത്രി, ക്ലിനിക്ക് എന്നിവ സന്ദര്‍ശി ക്കരുത്. ഫേസ് മാസ്‌ക്കു കള്‍ ഉപയോ ഗിക്കണം.
പരമാവധി സ്വന്തം വാഹനങ്ങള്‍ ഉപ യോഗി ക്കണം. എന്നാല്‍ ഒരു വാഹന ത്തില്‍ മൂന്നില്‍ അധികം ആളുകള്‍ ഇരിക്കരുത്. ടാക്സി – ബസ്സ് അടക്കം എല്ലാ പൊതു ഗതാ ഗത ങ്ങളും ഉപ യോഗി ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പിന്നീട് നല്‍കും.
നിയമ ലംഘകര്‍ ജയില്‍ ശിക്ഷയും പിഴയും ഉള്‍പ്പെടെ കടുത്ത നിയമ നടപടി കള്‍ നേരിടേണ്ടി വരും എന്നും മുന്നറി യിപ്പുണ്ട്.