തിരുവനന്തപുരം : കൊവിഡ്-19 വ്യാപനം തടയുവാന്‍ പരിശോധനകള്‍ കൂടുതൽ ഫലപ്രദ മാക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ഇതു മായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മുഖ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.
റിസോർട്ടുകൾ, ഹോം – സ്റ്റേകൾ, ഹോട്ടലുകൾ എന്നി വിട ങ്ങളിൽ കഴിയുന്ന വിദേശി കളുടെ യാത്രാ വിവര ങ്ങളെപ്പറ്റി അവർ താമസിക്കുന്ന സ്ഥാപന ങ്ങളുടെ നടത്തിപ്പുകാർ ജില്ലാ ഭരണ കൂടത്തെ അറി യിക്കണം. കൊവിഡ്-19 പരിശോധനക്ക് വിധേയ രായ വിദേശി കൾക്ക് പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം മാത്രമേ തുടർ യാത്രക്ക് അനുമതി നൽകാവൂ.
കേരളത്തില്‍ എത്തുന്ന വിദേശ പൗരൻമാരുടെ കൃത്യ മായ വിവരം ജില്ലാ ഭരണ കൂടങ്ങൾക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നും ശേഖരിച്ചു നൽകണം.
ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ആരോഗ്യവകുപ്പ് പ്രിൻസി പ്പൽ സെക്ര ട്ടറി ഡോ. രാജൻ ഖൊബ്രഗഡെ, മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.