അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ

February 27th, 2020

ayush-international-conference-exhibition-ePathram
ദുബായ് : അന്തര്‍ ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ 11 വരെ ദുബായ് വേൾഡ് ട്രേഡ് സെന്റ റിൽ നടക്കും. കേന്ദ്ര സഹ മന്ത്രി മാരായ ശ്രീപദ് നായിക്, വി. മുരളീ ധരൻ എന്നി വർ ഉദ്ഘാടന സമ്മേളന ത്തിൽ സംബന്ധിക്കും.

ആയുർവേദ, യോഗ ആന്‍ഡ് നാച്ചു റോപ്പതി, യുനാനി, സിദ്ധ,ഹോമി യോപ്പതി എന്നിവ യുടെ സമ്മോഹന മായ ആയുഷ് സമ്മേളനത്തിൽ ഈ മേഖല കളിലെ വിദഗ്ധർ പ്രബന്ധ ങ്ങൾ അവതരിപ്പിക്കും. 25 രാജ്യ ങ്ങളിൽ നിന്നുമായി ആയിരത്തി ഇരു നൂറോളം പ്രതി നിധി കൾ ആയുഷ് സമ്മേളന ത്തില്‍ പങ്കെടുക്കും എന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുൽ അറിയിച്ചു.

ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടു പിടി ത്ത ങ്ങൾ, ചികിത്സാ രീതി കൾ, ഗവേഷണ ങ്ങൾ, ഔഷധ ങ്ങൾ എന്നിവ യെ കുറിച്ചുള്ള വിവര ങ്ങൾ പരസ്പരം കൈ മാറു കയും ആയുഷ് ഉൽപന്ന ങ്ങളുടെ വിപണന ത്തിലും മറ്റും ഇന്ത്യ യും യു. എ. ഇ. യും തമ്മി ലുള്ള സഹകരണം വർദ്ധിപ്പിക്കുക യുമാണ് ആയുഷ് സമ്മേളന ത്തിലൂടെ ലക്ഷ്യം വെക്കു ന്നത്.

- pma

വായിക്കുക: , , ,

Comments Off on അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ

ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

February 26th, 2020

specially-abled-in-official-avoid-disabled-ePathram

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വേണ്ടി യുള്ള ദേശീയ അവകാശ നിയമ ത്തിന്റെ ഭാഗ മായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതി കൾ, വെബ് സൈറ്റ്, ആശയ വിനിമയം തുടങ്ങിയ എല്ലാ വിധ മേഖല കളിലും ഭിന്ന ശേഷിക്കാർ / Specially Abled / PWD എന്ന വാക്കുകൾ മാത്രമേ ഉപ യോഗി ക്കാവൂ എന്ന് ഭിന്ന ശേഷി ക്കാർ ക്കായുള്ള സംസ്ഥാന കമ്മീ ഷണർ നിർദ്ദേശിച്ചു.

അംഗ പരിമിതർ / Handi caped / Disabled എന്ന വാക്കു കൾ പൂർണ്ണ മായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവി കളും പ്രത്യേക ശ്രദ്ധ പുലർ ത്തണം എന്നും നിർദ്ദേശിച്ചു.

പി. എൻ. എക്സ്. 782/2020   

 

- pma

വായിക്കുക: , , , ,

Comments Off on ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

കൊറോണ; ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി

February 23rd, 2020

kuwait airways_epathram

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി. ശനിയാഴ്ച അഞ്ച് വിമാനങ്ങളിലായി 700 പേരെയാണ് തിരിച്ചെത്തിച്ചത്. ഇറാനിൽ ശേഷിക്കുന്ന കുവൈത്തികളോട് തെഹ്റാനിലെ കുവൈത്ത് എംബസിയുമായി അടിയന്തിരമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും അഞ്ചു പേര് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട അൽ ഖൂം നഗര ഭാഗത്തേക്ക് പോവരുതെന്ന് ഇറാനിൽ ശേഷിക്കുന്ന പൗരന്മാർക്ക് എംബസ്സി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നെത്തിയ യാത്രക്കാർ രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

Comments Off on കൊറോണ; ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി

കൊവിഡ് 19 : കൊറോണ വൈറസിന് പുതിയ പേര്

February 12th, 2020

corona-virus-renamed-to-covid-19-by- world-health-organization-ePathram
കൊറോണ വൈറസിന് പുതിയ പേര്. ‘കൊവിഡ് 19’ (covid 19) എന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പുതിയ പേര്. കൊറോണ വൈറസ് ഡിസീസ് (corona virus disease) എന്നതിന്റെ ചുരുക്ക രൂപ മാണ് ‘കൊവിഡ് 19’. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരു കള്‍ ഉള്ളതിനാല്‍ ആശയ ക്കുഴപ്പം മാറ്റുവാന്‍ കൂടി യാണ് പുതിയ പേര്‍ നല്‍കിയത്.

കൊറോണ ചികിത്സക്കുള്ള വാക്‌സിന്‍ 18 മാസ ങ്ങള്‍ക്ക് ഉള്ളില്‍ പുറത്തിറക്കും എന്നും ലോകാരോഗ്യ സംഘടന യുടെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് 19 : കൊറോണ വൈറസിന് പുതിയ പേര്

ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം

February 5th, 2020

chakka-jackfruit-official-fruit-kerala-ePathram
കൊച്ചി : അര്‍ബ്ബുദ രോഗ ത്തിനുള്ള ചികിത്സ യുടെ ഭാഗ മായ കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ പച്ച ചക്ക യിലൂടെ ഇല്ലാതാക്കാം എന്നുള്ള പഠന പ്രബന്ധ ത്തിന് അംഗീ കാരം. കീമോ തെറാപ്പി നല്‍കുന്ന വരിൽ 43% പേർക്കും വയറിളക്കം, ന്യൂമോണിയ, ക്ഷീണം, വായിലെ വ്രണം എന്നിങ്ങനെ യാണ് പാര്‍ശ്വ ഫലങ്ങള്‍ കണ്ടു വരുന്നത്.

പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നൽകി. ഇവരില്‍ ഇത്തര ത്തിലുള്ള അസ്വസ്ഥത കള്‍ (കീമോയുടെ പാർശ്വ ഫല ങ്ങൾ) വരുന്നില്ല എന്നാണു കൊച്ചി റിനൈ മെഡി സിറ്റി യിലെ പഠന ത്തിൽ കണ്ടെത്തിയത്. അര്‍ബ്ബുദ രോഗി കളായ 50 പേരില്‍ ഡോക്ടര്‍. തോമസ് വർഗ്ഗീസിന്റെ മേൽ നോട്ട ത്തിൽ നടത്തിയ പരീക്ഷ ണത്തിലാണ് ഇതു തെളിഞ്ഞത്.

രാസ മരുന്ന് എന്ന നിലയിൽ അല്ല ചക്ക പ്പൊടി യുടെ ഉപ യോഗം എന്നും ഇതു ഭക്ഷണം ആയി നല്‍കി യതാണ് എന്നും ഡോക്ടര്‍. തോമസ് വർഗ്ഗീസ് വിശദീ കരിച്ചു. പഴ വർഗ്ഗ ങ്ങളില്‍ ഉള്ള പെക്റ്റിൻ ഉപയോഗിച്ച് പാർശ്വ ഫല ങ്ങളെ തടയുക യാണ്. 30 ഗ്രാം ചക്ക പ്പൊടി യിൽ ഒരു ഗ്രാം പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. രോഗി കൾക്കു ഗുണം ചെയ്യുന്ന ഭക്ഷ്യ പദാർത്ഥ ങ്ങൾ ലോക മെമ്പാടും ഉപ യോഗി ക്കുന്നുണ്ട്.

അതുകൊണ്ട് കീമോ തെറാപ്പി ചെയ്തു വരുന്നവര്‍ക്കു കൊടുക്കുന്ന ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, ഓട്സ് എന്നിവയില്‍ ചക്കപ്പൊടി നൽകിയത്. അന്താരാഷ്ട്ര മെഡിക്കൽ ജേര്‍ ണല്‍ ബയോ മോളി ക്യൂൾസിൽ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം

Page 87 of 126« First...102030...8586878889...100110120...Last »

« Previous Page« Previous « കെ. എസ്. സി. പാചക മത്സരം വെള്ളിയാഴ്ച
Next »Next Page » ഇസ്‌ലാമിക് സെന്റ റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha