കൊവിഡ് 19; കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

March 10th, 2020

oman air_epathram

കൊച്ചി : സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മസ്‌ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. മാര്‍ച്ച് 11, 13, 24 തിയതികളില്‍ കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള ഒമാന്‍ എയര്‍വേസിന്റെ വിമാനങ്ങളാണ് താത്കാലികമായി റദ്ദാക്കിയത്. ഇത് കൂടാതെ മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.

കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആഗോള തലത്തിലും വിമാന സര്‍വ്വീസുകളുടെ റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇത് കൂടാതെ എയര്‍ ഇന്ത്യ ഷാങ് ഹായി, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു അറിയിപ്പ് ലഭിക്കുന്നതുവരെ ചൈനയിലേക്കുള്ള സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വേസും , ഒമാന്‍ എയര്‍ലൈന്‍സും റദ്ദാക്കിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on കൊവിഡ് 19; കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

കൊറോണ : പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി

March 4th, 2020

kerala-students-epathram
അബുദാബി : പൊതു – സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് മാർച്ച് 8 ഞായറാഴ്ച മുതൽ നാലാഴ്ച അവധി പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് ഇറക്കി.

കൊറോണ വൈറസ് (Covid-19) പരക്കുന്നതു തടയു വാനുള്ള പ്രതിരോധ പ്രവർ ത്തന ങ്ങൾ ശക്തമാക്കു ന്നതിനും അതോടൊപ്പം വിദ്യാര്‍ത്ഥിക ളുടെ സുരക്ഷ ഉറപ്പു വരുത്തുവാൻ കൂടി ലക്ഷ്യം വെച്ചു കൊണ്ടാണ് ഇൗ നടപടി.

പൊതുമേഖല യിലെയും സ്വകാര്യ മേഖല യിലെയും സ്‌കൂളുകള്‍ക്കും ഒപ്പം തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും അവധി ബാധകമാണ്.

വിദ്യാലയ ങ്ങളുടെ വസന്തകാല അവധി നേരത്തെ ആക്കുകയാണ് എന്നും മന്ത്രാലയം പ്രസിദ്ധീകരിച്ച വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു. അവധി മുന്‍ നിര്‍ത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്ന തിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ പരിസരം, ക്ലാസ്സ് മുറികള്‍, ബസ്സു കള്‍ എന്നിവ വൃത്തി യാക്കുവാനും അണു വിമുക്തമാക്കുവാനും അതിലൂടെ കൂടുതല്‍  സുരക്ഷിതം ആക്കുവാനും വേണ്ടിയുള്ള പ്രവർത്തന ങ്ങൾ ഉൗർജ്ജിതമായി നടത്തും.

- pma

വായിക്കുക: , , , ,

Comments Off on കൊറോണ : പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി

കോവിഡ് -19 : വ്യാജ വാർത്ത കൾ പ്രചരി പ്പിക്കരുത് : ആരോഗ്യ വകുപ്പ്.

March 2nd, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : എമിറേറ്റിലെ ഒരു താമസ കേന്ദ്ര ത്തിൽ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതി യില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വാർത്ത വ്യാജം എന്ന് ആരോഗ്യ വകുപ്പ്. ഔദ്യോഗിക മാധ്യമ ത്തിലൂടെ ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന വാർത്ത കൾ മാത്രം പൊതു ജന ങ്ങള്‍ പിന്തുടരണം എന്നും അധികൃതര്‍.

സാമൂഹിക മാധ്യമ ങ്ങളിലൂടെ പരക്കുന്ന ഊഹാപോഹ ങ്ങൾ ജനങ്ങളിൽ കൂടുതൽ ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും.

കൊറോണ വൈറസ് ബാധിതരുടെ കൃത്യമായ കണക്കു കൾ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. ഊഹാ പോഹ ങ്ങളും വ്യാജ വാര്‍ത്ത കളും പ്രചരി പ്പിക്കുന്നത് കുറ്റ കരം എന്നു കൂടി അധികൃതര്‍ ഓര്‍മ്മി പ്പിച്ചു.

ലോകാരോഗ്യ സംഘടന യുടെ നിർദ്ദേശ പ്രകാരമുള്ള അന്താരാഷ്ട്ര നില വാര മുള്ള കരുതൽ നടപടി കള്‍ യു. എ. ഇ. കൈ ക്കൊള്ളു ന്നത് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

* image Credit :  W A M

- pma

വായിക്കുക: , , , , , ,

Comments Off on കോവിഡ് -19 : വ്യാജ വാർത്ത കൾ പ്രചരി പ്പിക്കരുത് : ആരോഗ്യ വകുപ്പ്.

അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ

February 27th, 2020

ayush-international-conference-exhibition-ePathram
ദുബായ് : അന്തര്‍ ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ 11 വരെ ദുബായ് വേൾഡ് ട്രേഡ് സെന്റ റിൽ നടക്കും. കേന്ദ്ര സഹ മന്ത്രി മാരായ ശ്രീപദ് നായിക്, വി. മുരളീ ധരൻ എന്നി വർ ഉദ്ഘാടന സമ്മേളന ത്തിൽ സംബന്ധിക്കും.

ആയുർവേദ, യോഗ ആന്‍ഡ് നാച്ചു റോപ്പതി, യുനാനി, സിദ്ധ,ഹോമി യോപ്പതി എന്നിവ യുടെ സമ്മോഹന മായ ആയുഷ് സമ്മേളനത്തിൽ ഈ മേഖല കളിലെ വിദഗ്ധർ പ്രബന്ധ ങ്ങൾ അവതരിപ്പിക്കും. 25 രാജ്യ ങ്ങളിൽ നിന്നുമായി ആയിരത്തി ഇരു നൂറോളം പ്രതി നിധി കൾ ആയുഷ് സമ്മേളന ത്തില്‍ പങ്കെടുക്കും എന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുൽ അറിയിച്ചു.

ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടു പിടി ത്ത ങ്ങൾ, ചികിത്സാ രീതി കൾ, ഗവേഷണ ങ്ങൾ, ഔഷധ ങ്ങൾ എന്നിവ യെ കുറിച്ചുള്ള വിവര ങ്ങൾ പരസ്പരം കൈ മാറു കയും ആയുഷ് ഉൽപന്ന ങ്ങളുടെ വിപണന ത്തിലും മറ്റും ഇന്ത്യ യും യു. എ. ഇ. യും തമ്മി ലുള്ള സഹകരണം വർദ്ധിപ്പിക്കുക യുമാണ് ആയുഷ് സമ്മേളന ത്തിലൂടെ ലക്ഷ്യം വെക്കു ന്നത്.

- pma

വായിക്കുക: , , ,

Comments Off on അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ

ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

February 26th, 2020

specially-abled-in-official-avoid-disabled-ePathram

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വേണ്ടി യുള്ള ദേശീയ അവകാശ നിയമ ത്തിന്റെ ഭാഗ മായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതി കൾ, വെബ് സൈറ്റ്, ആശയ വിനിമയം തുടങ്ങിയ എല്ലാ വിധ മേഖല കളിലും ഭിന്ന ശേഷിക്കാർ / Specially Abled / PWD എന്ന വാക്കുകൾ മാത്രമേ ഉപ യോഗി ക്കാവൂ എന്ന് ഭിന്ന ശേഷി ക്കാർ ക്കായുള്ള സംസ്ഥാന കമ്മീ ഷണർ നിർദ്ദേശിച്ചു.

അംഗ പരിമിതർ / Handi caped / Disabled എന്ന വാക്കു കൾ പൂർണ്ണ മായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവി കളും പ്രത്യേക ശ്രദ്ധ പുലർ ത്തണം എന്നും നിർദ്ദേശിച്ചു.

പി. എൻ. എക്സ്. 782/2020   

 

- pma

വായിക്കുക: , , , ,

Comments Off on ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

Page 86 of 126« First...102030...8485868788...100110120...Last »

« Previous Page« Previous « ഹുസ്നി മുബാറക്ക് അന്തരിച്ചു
Next »Next Page » പോലീസിനെതിരായ രൂക്ഷ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha