കൊറോണ വൈറസ് യു. എ. ഇ. യിലും

January 29th, 2020

corona-virus-first-case-confirmed-in-uae-ePathram

അബുദാബി : യു. എ. ഇ. യില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു എന്ന് ആരോഗ്യ മന്ത്രാലയം. ചൈന യിലെ വുഹാനില്‍ നിന്നും എത്തിയ കുടുംബ ത്തിലെ നാല് അംഗ ങ്ങള്‍ക്കാണ് രോഗ ബാധ സ്ഥിരീ കരി ച്ചിട്ടുള്ളത്.

ഇവരുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തി കരം ആണെന്നും ഇവര്‍ നിരീക്ഷണ ത്തില്‍ തുടരുക യാണ് എന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

ശാസ്ത്രീയ മാനദണ്ഡ ങ്ങളും ലോകാരോഗ്യ സംഘ ടന യുടെ നിർദ്ദേശ പ്രകാര മുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ആരോഗ്യ പരി പാലന സംവിധാനം വളരെ കാര്യ ക്ഷമമായി പ്രവര്‍ത്തി ക്കുന്നുണ്ട്. എല്ലാവരു ടെയും ആരോഗ്യവും സുരക്ഷ യും ഉറപ്പു നല്‍കുന്ന വിധ ത്തില്‍ മന്ത്രാലയം സ്ഥിതി ഗതികള്‍ നിരീക്ഷി ക്കുന്നു എന്നും അധികൃതര്‍ അറിയിച്ചു.

* Image Credit : W A M

- pma

വായിക്കുക: , , ,

Comments Off on കൊറോണ വൈറസ് യു. എ. ഇ. യിലും

റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

January 29th, 2020

talal-al-balooshi-inaugurate-adam-and-eve-blood-donation-camp-ePathram
അബുദാബി : ആരോഗ്യ പരിരക്ഷ യുടെ പാഠ ങ്ങൾ പ്രവാസി സമൂഹ ത്തിന് ഓർമ്മിപ്പിച്ചു കൊണ്ട് അബു ദാബി യിലെ ആദം ആൻഡ് ഈവ് മെഡിക്കൽ സെന്റർ രക്തദാന ക്യാമ്പ് ഒരുക്കി.

അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു സംഘ ടിപ്പിച്ച രക്ത ദാന ക്യാമ്പിന്റെ ഉത്‌ഘാ ടനം സ്വദേശി പൗര പ്രമുഖൻ തലാൽ അൽ ബലൂഷി നിർവ്വഹിച്ചു.

ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ആദം ആൻഡ് ഈവ് മെഡിക്കൽ സെന്റ റിന്റെ നേതൃത്വ ത്തിൽ വിവിധ രാജ്യ ക്കാരായ 71 പേരുടെ രക്തം അബുദാബി ബ്ലഡ് ബാങ്കിന് നൽകി.

ഇതിലൂടെ സ്വദേശികളും വിവിധ അറബ് രാജ്യക്കാരും ഫിലിപ്പിനോ കളും മറ്റു ഏഷ്യൻ വംശജരും ഇന്ത്യയുടെ എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിന ആഘോഷ ത്തിൽ ഭാഗ മായി മാറുക യായി രുന്നു.

ആദം ആൻഡ്‌ ഈവ് മെഡിക്കൽ സെന്റർ അധികൃതരും പ്രവർത്തകർക്കും രക്ത ദാന ക്യാമ്പിന്റെ ഭാഗമായി. തുടർന്നും ഇത്തരം സാമൂഹിക പ്രവർ ത്തന ങ്ങൾക്ക് നേതൃത്വം നൽകും എന്ന് മാനേജ്‌മന്റ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊറോണ: മരണം 106

January 28th, 2020

corona-virus-epathram

ബെയ്ജിങ്: കൊറോണ വൈറസ് മൂലം ചൈനയിൽ മർണമടഞ്ഞവരുടെ എണ്ണം 106 ആയി. ബെയ്ജിങിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ മരണത്തോടെയാണ് മരണ സംഖ്യ ഔദ്യോഗികമായി 106 ആയത്. ഇന്നലത്തെ മരണ സംഖ്യയായ 82ൽ നിന്നും 23 ശതമാനം വർദ്ധനവാണ് ഇന്നത്തെ ബെയ്ജിങിലെ മരണത്തോടെ രേഖപ്പെടുത്തിയത്. 4,193 ആളുകളാണ് ഇതു വരെ വൈറസ് ബാധയെ തുടർന്ന് രോഗ ബാധിതരായത് എന്നാണ് നിഗമനം. 58 രോഗികൾ ചികിത്സയെ തുടർന്ന് സുഖം പ്രാപിച്ചതായും അറിയുന്നു. തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക, വിയറ്റ്നാം, സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ജെർമ്മനി, കമ്പോഡിയ എന്നിവിടങ്ങിലും ഒറ്റപ്പെട്ട രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on കൊറോണ: മരണം 106

മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരം വ്യാഴാഴ്ച

January 27th, 2020

body-building-competition-in-isc-abu-dhabi-ePathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിക്കുന്ന മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരങ്ങൾ ജനുവരി 30 വ്യാഴാഴ്ച നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു. മിസ്റ്റർ യൂണിവേഴ്‌സ് 2019 ജേതാവ് മലയാളി യായ ചിത്തരേശ് നടേശൻ മുഖ്യ അതിഥി യായി സംബന്ധിക്കും.

മത്സര ത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്ന വർക്ക് ഈ മാസം 29 വരെ പേരുകൾ രജിസ്റ്റർ ചെയ്യാം. 70 80, 90 കിലോ ഗ്രാമിന് താഴെ 90 കിലോ ഗ്രാമിന് മുകളിൽ എന്നിങ്ങനെ നാലു വിഭാഗ ങ്ങളി ലായാണ് മത്സരങ്ങൾ നടത്തുന്നത്.

വിവിധ എമിറേറ്റു കളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന മത്സര ങ്ങൾ ജനുവരി 30 വ്യാഴാഴ്ച വൈകു ന്നേരം 7.30 നു ആരംഭിക്കും. മത്സര ങ്ങൾ കാണു വാൻ പ്രവേശനം സൗജന്യ മാണ് എന്നും കൂടുതൽ വിവര ങ്ങൾക്ക് 02 673 00 66, 050 441 8775, 050 617 1683 എന്നീ നമ്പറുകളിൽ ബന്ധ പ്പെടണം എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരം വ്യാഴാഴ്ച

കൊറോണ വൈറസ്; കര്‍ശന നടപടിയുമായി ചൈന, വന്യജീവി വില്‍പ്പന നിരോധിച്ചു

January 26th, 2020

corona-virus_epathram

ഷാങ്ഹായ്: കൊറോണ വൈറസ് ബാധിച്ചുള്ള മരണം 56 ആയി ഉയര്‍ന്നതോടെ ചൈനയില്‍ വന്യജീവികളുടെ വില്‍പന നിരോധിച്ചു. ഇന്ന് മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് ചൈന അറിയിച്ചു. ചന്തകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷണ ശാലകളിലും എല്ലാ രീതിയിലുമുള്ള വന്യജീവി വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്.

മാംസ വിപണിയിലേക്കും വളര്‍ത്താന്‍ വേണ്ടിയും വന്യമൃഗങ്ങളെ വില്‍ക്കുന്നതിനും വിലക്ക് ബാധകമാണ്. രാജ്യാന്തര തലത്തില്‍ 2000ത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാവുകയും 56 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നടപടിയിലേക്ക് ചൈന കടക്കുന്നത്.

കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്നത് തടയാനായി ഹോങ്കാങ്ങിലെ ഡിസ്നിലാന്‍ഡ്, ഒഷ്യന്‍ എന്നീ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ അടച്ചിട്ടു. ഷാങ്ഹായ് സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഡിസ്നിലാന്‍ഡിനുള്ളിലെ ഹോട്ടലുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

- അവ്നി

വായിക്കുക: , , ,

Comments Off on കൊറോണ വൈറസ്; കര്‍ശന നടപടിയുമായി ചൈന, വന്യജീവി വില്‍പ്പന നിരോധിച്ചു

Page 88 of 126« First...102030...8687888990...100110120...Last »

« Previous Page« Previous « പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല’; പിണറായി വിജയന്‍
Next »Next Page » റിപ്പബ്ലിക് ദിനാശംസകള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha